Sunday, December 18, 2011

എ കളര്‍ഫുള്‍ കാക്ക


നായകന്‍ എന്‍റെ സഹമുറിയന്‍.
M. C. A പഠനത്തിനു ചേര്‍ന്ന സമയം.
സ്ഥലം ഈറോഡ് എന്ന വസ്ത്രവ്യാപാര നഗരം.

ടിയാന്‍ കണ്ണൂരിലെ ഒരു പ്രശസ്തമായ (വല്യ പ്രശസ്തിയൊന്നുമില്ലയെങ്കിലും ടിയാന്‍ അവകാശപ്പെടുന്നത് അങ്ങിനെയെന്നാണ്) വസ്ത്രവ്യാപാരിയുടെ മകന്‍. തന്‍റെ പിതാവിന്‍റെ കച്ചവടപരസ്യത്തിനു ലഭിച്ച ഒരേയൊരു മോഡല്‍ എന്നരീതിയില്‍ അവിടെ ലഭ്യമായ ഏറ്റവും കൂതറ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാറു. ഒരു കുപ്പായത്തില്‍ത്തന്നെ പല വര്‍ണ്ണങ്ങള്‍ (അവിടെ ബാക്കിവന്ന തുണികള്‍) തുന്നിപ്പിടിപ്പിച്ചു ഞങ്ങളുടെ മുന്നില്‍വന്നു എല്ല് പിടിച്ചു (പിടിക്കാന്‍ മസില്‍ ഇല്ല) നില്‍ക്കും. എന്നിട്ടൊരു ചോദ്യവും.

"എങ്ങിനെയുണ്ട്??? സൂപ്പര്‍ അല്ലെ??? എടാ... എപ്പോഴും ബ്രാന്‍ഡഡ് ഡ്രസ്സ്‌ ധരിക്കണം...എന്നാലെ ആളുകള്‍ക്കു നമ്മളെപ്പറ്റിയൊരു മതിപ്പ് വരൂ... "

നടുവിനു രണ്ടു കയ്യും കൊടുത്തു ഒരു ഉറപ്പിക്കല്‍ കൂടി... "യേത്... "
ഒരു മാതിരി 'ഇങ്ങനെ സിമ്പിളായി ഡ്രസ്സ്‌ ധരിക്കുന്ന ആണ്‍പിള്ളേരെ പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമല്ല??? ഡോണ്ട് ദേ ലൈക്‌???' എന്ന ലൈന്‍.

ചുരുക്കം പറഞ്ഞാല്‍ ടേസ്റ്റ് പൊതുവേ ചീപ്പ് ആണ്.

വീണ്ടും ശ്രദ്ധ ഈറോഡിലേക്ക്. അവിടെയങ്ങിനെ ടിയാന്‍ പല വര്‍ണങ്ങളില്‍, പല ഭാവങ്ങളിലുള്ള വസ്ത്രങ്ങള്‍ ഇറക്കിക്കൊണ്ടിരുന്നു. ഓരോ സെമസ്റര്‍ ലീവിനു പോകുമ്പോഴും ലേറ്റസ്റ്റ് ചവറുകള്‍ യഥേഷ്ടമെത്തിക്കൊണ്ടിരുന്നു. ഇതൊക്കെയാണെങ്കിലും വസ്ത്രങ്ങള്‍ക്ക് പൈസ ചിലവാക്കെണ്ടാത്ത ഭാഗ്യവാന്‍ എന്നൊരസൂയ ഞങ്ങള്‍ക്കവനോടു തോന്നിയിരുന്നു.

എന്നിരുന്നാലും കളസം/അണ്ടര്‍വെയര്‍/ജട്ടി എന്നൊക്കെ അറിയപ്പെടുന്ന പ്രോഡക്റ്റ് ലവന്‍റെ കടയില്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്നു വാങ്ങാന്‍ നിര്‍ബന്ധിതനായിരുന്നു.

ഈറോഡില്‍ ചൊവ്വാഴ്ച ചന്ത ദിവസമാണ്. അന്നു തുണിത്തരങ്ങള്‍ വളരെ തുച്ഛമായ വിലയ്ക്കു കിട്ടും. ഒരു വൈകുന്നേരം ടിയാന്‍ ചന്തയില്‍ മേഞ്ഞതിനുശേഷം ഒരു കവര്‍ ഞങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു. തുറന്നു നോക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്സിന്‍റെ നിറം തിരഞ്ഞെടുക്കാന്‍ വെച്ചതുപോലെ വിവിധ നിറങ്ങള്‍. സിമ്പിള്‍ മുതല്‍ അക്രമ ഫ്ലൂറസന്‍റ് നിറങ്ങള്‍ വരെ. ഞങ്ങള്‍ ദയനീയമായി ലവനെ നോക്കി.

നോട്ടത്തിന്‍റെ അര്‍ഥം മനസിലായ ലവന്‍ വിശദീകരണം തന്നു. ചന്തയില്‍ ആദായവില്‍പ്പന. പത്തു രൂപയ്ക്ക് ഒരു ഡസന്‍.

"ഭാഗ്യം!!! 12 എണ്ണം. ഒരു വര്‍ഷത്തേക്കിനി കളസമേ വേണ്ട !!!"... കൂടെയോരുത്തന്‍റെ ആത്മഗതം.

പെട്ടെന്നൊരു ചോദ്യമുയര്‍ന്നു. "അല്ലെടെ... ഇതു ബ്രാന്‍ഡഡ് അല്ലല്ലോ..."

ടിയാന്‍റെ ഉത്തരമിങ്ങനെ... "ബ്രാന്‍ഡഡ് പുറത്തിടുന്ന വസ്‌ത്രങ്ങള്‍ക്കു മാത്രമാണെടാ... കൂട്ടിലെ കിളിക്കെന്തിനാ സ്വര്‍ണ്ണചങ്ങല???"

'ബ്രാന്‍ഡഡ്' എന്നതിന്‍റെയര്‍ഥം സാഹചര്യത്തിനനുസരിച്ചു മാറുന്നത് ഞങ്ങള്‍ തത്സമയം കണ്ടു.

ദിവസേന ക്ലാസ്സില്‍ പോകാനും, പഠിക്കാനും ആര്‍ക്കുമൊരു ശുഷ്കാന്തിയില്ലെങ്കിലും ഭവാനി സംഗമേശ്വരക്ഷേത്രത്തില്‍ പോകാന്‍ എല്ലാവര്‍ക്കും അതീവതാല്‍പര്യമായിരുന്നു. അവിടെ മൂന്നു നദികളുടെ സംഗമസ്ഥാനത്തുള്ള നീരാട്ടും, അമ്പലത്തിലെ മൃഷ്ടാനമായ നിവേദ്യവും, തരുണിമണികളുടെ ദര്‍ശനവും ഒരുദിവസം പോലും ഒഴിവാക്കാനാരും തയ്യാറല്ലായിരുന്നു. കുറ്റം പറയരുതല്ലോ... പരീക്ഷക്കാലത്തും, റിസല്‍റ്റ് വരാറാകുമ്പോഴും ഞങ്ങള്‍ പ്രാര്‍ഥിക്കാറുമുണ്ടായിരുന്നു.

നീരാട്ടു സമയം മിക്കവാറും 'കാക്ക' (ഇതു ഞങ്ങള്‍ കണ്ണൂരുകാരു പറയുന്ന പേരാ... നിങ്ങള്‍ സൌകര്യത്തിനു മാറ്റിക്കോളൂ...) കളിയില്‍ ആര്‍മാദിക്കും. കാക്ക കളി അറിയാത്തവര്‍ക്കായി സംഭവം ചുവടെ.

ഒരാളെ കാക്ക ആയി നറുക്കെടുക്കും. ബാക്കി എല്ലാവരും നീന്തി അകലെ പോകും. നമ്മള്‍ വെള്ളത്തില്‍ ഉള്ളപ്പോള്‍ കാക്ക വന്നു ആരെയെങ്കിലും തൊട്ടാല്‍പിന്നെ ആയാളായി കാക്ക.  വെള്ളത്തില്‍ ഉള്ളപ്പോള്‍ മാത്രമേ തൊടാന്‍ പറ്റൂ. കരയില്‍ കയറിയാല്‍ തൊടരുത്. കൂടുതല്‍ സമയം കരയില്‍ നില്‍ക്കുകയുമരുത്. കാക്ക ആയിക്കഴിഞ്ഞു എത്രവേഗം അടുത്തയാളെ കാക്ക ആക്കുന്നുവോ, ലവനാണ് മിടുക്കന്‍. നല്ല നീന്തല്‍വിദഗ്ദരും, മുങ്ങല്‍ വിദഗ്ദരും ഈ വിധത്തില്‍ മിടുക്കന്‍മാരായി കൊണ്ടിരുന്നു. മുങ്ങല്‍വിടഗ്ദാര്‍ക്കാണ്‌ മിടുക്കു കൂടുതല്‍. ലവന്‍മാര്‍ മുങ്ങിയാല്‍ പൊങ്ങുന്നതു നമ്മുടെ അടുത്തായിരിക്കും. അടുത്ത കാക്ക നമ്മള്‍തന്നെ. ഉറപ്പിക്കാം.

ടിയാന്‍ ഇപ്രകാരമുള്ള ഒരു മിടുക്കന്‍ മുങ്ങല്‍ വിദഗ്ദന്‍ ആയിരുന്നു.

അന്നത്തെ ദിവസവും എല്ലാവരും നീരാട്ടു കേന്ദ്രത്തിലെത്തി. നിമിഷനേരം കൊണ്ട് എല്ലാ സോഫ്റ്റ്‌വെയര്‍ കാരും അണ്ടര്‍വെയര്‍ കാരായി. കാക്കക്കുളിയും, കാക്ക കളിയും തുടങ്ങാനുള്ള ആഹ്വാനംചെയ്തു. ആദ്യത്തെ കാക്കയെ മിക്കവാറും നറുക്കിട്ടാണു തീരുമാനിക്കുന്നത്‌. നറുക്കു വീണത്‌ ടിയാന്.

മുതുലക്കുഞ്ഞുങ്ങള്‍ കണക്കെ എല്ലാവരും വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാന്‍ തുടങ്ങി. ലവന്‍ ഫയങ്കര മുങ്ങിസ്റ്റ്‌ ആയതിന്‍റെ അഹങ്കാരത്തോടെ വെള്ളത്തിലേക്കു ചാടി. എല്ലാവരും ലവനില്‍ നിന്നും കാതങ്ങള്‍ അകലെ നിന്നു. കാണാതായപ്പോള്‍ എല്ലാവനും കരക്ക് കയറി. ഫയങ്കരന്‍ എവിടെ പൊങ്ങുമെന്നു പറയാന്‍ പറ്റില്ല.

പക്ഷെ അന്നുമാത്രം എല്ലാവനും കൂടുതല്‍ സമയവും കരയില്‍ത്തന്നെയിരുന്നു. അടുത്ത കാലത്ത് നീന്തല്‍ പഠിച്ച കൊച്ചു മുതലക്കുഞ്ഞുങ്ങള്‍ വരെ ടിയാനെ വെല്ലുവിളിച്ചു. കാക്ക മുങ്ങുമ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ കരയിലേക്കു പൊങ്ങും. കാക്ക പൊങ്ങുമ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ വെള്ളത്തിലേക്കു മുങ്ങും.

ടിയാന് ഒരു പിടിയും കിട്ടുന്നില്ല. 'എന്‍റെ നീന്തല്‍ ദൈവങ്ങളേ...  ഇതെന്തു പറ്റി??? ഇവന്മാരെല്ലാം കണ്ണുകൊണ്ടതാണോ???'... ടിയാന്‍ മനസ്സില്‍ ചിന്തിച്ചു.

ടിയാന്‍ പൊങ്ങുന്നതിന്‍റെ എതിര്‍വശത്താണ് മിക്കവാറും കൂട്ടം. ചുരുക്കം പറഞ്ഞാല്‍ അന്നുമുഴുവന്‍ ടിയാന്‍ തന്നെ കാക്ക.

തന്‍റെ മുങ്ങല്‍ പെര്‍ഫോര്‍മന്‍സ് റൌണ്ടില്‍ തോറ്റ ടിയാന്‍ എസ്.എം.എസിന് ചോദിക്കുന്നത് പോലെ എന്നോടു ചോദിച്ചു. 'എന്തെന്നാന്നെടെ... ഇന്നു നീയെല്ലം ഭയങ്കര മുങ്ങലും, നീന്തലും ആയിരുന്നല്ലാ... നീയെല്ലം എന്തെങ്കിലും ഉത്തേജനമരുന്നും അടിച്ചിട്ടാ വന്നീന്???'

ഞാന്‍ ശാന്തനായി ടിയാനോടു കാര്യം പറഞ്ഞു.

"മച്ചൂ... ഇന്നാണു ഞങ്ങള്‍ ഏറ്റവും കുറച്ചു മുങ്ങിയതും, നീന്തിയതും... നീ മുങ്ങിപ്പോയപ്പോഴെല്ലാം നീ പോകുന്ന വഴിയേ ഒരു ചുവന്ന കളറും പോയി. നിന്‍റെ കളസത്തിന്‍റെ കളര്‍ ഇളകിയതു കൊണ്ടു മന്ത്രിക്കു എസ്കോര്‍ട്ട് പോകുന്ന വാഹനങ്ങള്‍പോലെ നീ പോയ വഴിയെല്ലാം  അതും പിന്തുടര്‍ന്നു".

ഉടനെ കൂടെയുള്ള മറ്റൊരുത്തന്‍. " പിന്നെ എന്തരിനെടെ ഞങ്ങള് ചാടണത്???  എസ്കോര്‍ട്ട് നിറുത്തുമ്പ ഞങ്ങള് ചാടിയാ പോരെടെയ്‌???"

ടിയാന്‍ ഞെട്ടലോടെ അതുവീക്ഷിച്ചു... ഇറങ്ങിയപ്പോള്‍ ചെമ്പരത്തിപ്പൂവിന്‍റെ കളര്‍ ഉണ്ടായിരുന്ന കളസമിപ്പൊ മുല്ലപ്പൂവിന്‍റെ കളര്‍ !!!

അന്നാദ്യമായി ബ്രാന്‍ഡഡ് ജട്ടിയുടെ പ്രാധാന്യം ടിയാന്‍ മനസിലാക്കി. ലവന്‍റെ മനസു മന്ത്രിച്ചു.... 'കൂട്ടിലെ കിളിക്കും ചിലപ്പോള്‍ സ്വര്‍ണ്ണചങ്ങല വേണ്ടിവരും'.

Thursday, December 1, 2011

എന്‍റെ അനാമിക



ഇന്ന് 15-അം തീയതി. എല്ലാ മാസങ്ങളിലും വ്യഗ്രതയോടെ കാത്തിരിക്കുന്നയാ നാള്‍. ഇതെന്‍റെ മനസ്സില്‍ സന്തോഷമാണോ, അതോ നീറ്റലാണോ കൊണ്ടു വരുന്നതെന്നു അവ്യക്തം.

ഓര്‍മ്മകള്‍ നല്ല നാളൂകളിലേക്ക് ഊളിയിട്ടു. അര്‍ച്ചനയുമൊത്തുള്ള സുന്ദരമായ ദാമ്പത്യജീവിതവും, ഞങ്ങളുടെ പൊന്നുമകള്‍ അനാമികയുടെ കളിചിരികളുള്ള സന്തുഷ്ടഭരിതമായ ദിനങ്ങളും മനസ്സിലേക്ക് ഓടിയെത്തി. സന്തോഷത്തിനുമേല്‍ ചെകുത്താന്‍റെ കയ്യൊപ്പെന്ന പോലെയെത്തിയ കറുത്തദിനവും, ഞങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടുണ്ടായ ആപത്തും, അര്‍ച്ചനയുടെ വേര്‍പാടും, അനാമികയുടെ ഭയന്നു വിറങ്ങലിച്ച മുഖവുമൊക്കെ ഇന്നലെയെന്ന പോലെ മിന്നിമറഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞതു ഞാനറിഞ്ഞു.

ദിനചര്യകളൊക്കെ യാന്ത്രികമായി നടത്തിക്കഴിഞ്ഞു ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെയും മനസ്സൊരിടത്തും നില്‍ക്കാതെ യാന്ത്രികത തുടര്‍ന്നു. സമയം നീങ്ങുന്നതേയില്ല. ഉച്ചക്കുശേഷം അവധി അനുവദിക്കപ്പെട്ടെങ്കിലും, ഉച്ചയെന്നത് യുഗങ്ങള്‍ അകലെയാണെന്ന് തോന്നി.

ഉച്ചഭക്ഷണവേളയില്‍ ശീഖ്രം പുറത്തേക്കിറങ്ങി. കുറച്ചു മധുരപലഹാരങ്ങള്‍ വാങ്ങി അതിവേഗം നടന്നു. പൊടുന്നനെ ഉരുണ്ടുകൂടിയ മഴക്കാറ്‌ എന്‍റെ മനസ്സിന്‍റെ വിങ്ങലുകളെ കൂടുതല്‍ കലുഷിതമാക്കുന്നുണ്ടെന്നു തോന്നി..

യാത്ര പെട്ടെന്നു നിന്നു. ഞാന്‍ ലക്ഷ്യാ സ്ഥാനത്തെത്തി. അകത്തേക്കു കയറുംമുന്‍പ് എന്നെ വരവേറ്റ ഫലകം ഒന്നുകൂടെ വായിച്ചു.

'കുട്ടികളുടെ മനോരോഗ കേന്ദ്രം'.

"ആരെ കാണണം ???"

ഇതികര്‍ത്തവ്യാമൂധനായി നിന്ന ഞാനൊരു ഞെട്ടലിലെന്നോണം ചോദ്യം കേട്ടയിടത്തെക്കു നോക്കി. നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ടു പറഞ്ഞു.

"അനാമിക... എന്‍റെ മകള്‍..."

അന്നു സംഭവിച്ച വിപത്തില്‍നിന്നും എന്‍റെ പൊന്നുമോള്‍ മുക്തയായില്ല. അവളുടെ മാനസിക നിലയാകെ തെറ്റി. അവളുടെ എല്ലാമെല്ലാമായ അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആ കുഞ്ഞുമനസ്സിനു ഇനിയും കഴിഞ്ഞിട്ടില്ല.

അവളെ പരിചരിക്കാന്‍ സാഹചര്യം അനുവദിക്കാത്തതിനാലും, അവളുടെ ഒറ്റപ്പെട്ട ജീവിതത്തില്‍ എനിക്ക് യാതൊരു സുഖവും നല്‍കാന്‍ കഴിയത്തതിനാലും ഞാനീ കേന്ദ്രത്തെ ആശ്രയിച്ചു. ഇവിടെയവള്‍ക്ക് കളിക്കൂട്ടുകാരുണ്ട്... അമ്മമാരുണ്ട്... ചേച്ചിമാരുണ്ട്...

എല്ലാ മാസവും 15- അം തീയ്യതി. എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. സ്വയം ജീവനൊടുക്കാന്‍ പലവട്ടം തുനിഞ്ഞപ്പോഴും മനസിനെപിടിച്ചു നിറുത്തിയ നാള്‍. എന്നാലിത്തവണത്തേത് അവസാനത്തെ വരവായി ഞാന്‍ മനസിലുറപ്പിച്ചിരുന്നു. ഈ ജീവിതം എനിക്കു വേണ്ടതന്നെ. ഒരര്‍ഥവും, ലക്ഷ്യവും ഇല്ലാത്തയീ ജീവിതം ആര്‍ക്കുവേണ്ടി?..

എന്‍റെ കുഞ്ഞിനെയൊന്നു വാരിപുണരണം. തെരുതെരെ ഉമ്മവെക്കണം. മധുരപലഹാരങ്ങള്‍ അവളെയൂട്ടണം. അധികൃതര്‍ സമ്മതിക്കുന്നതു വരെ അവളുടെയടുത്തു ഇരിക്കണം..... എന്‍റെയവസാന നാള്‍.

അവരെന്നെ മകളുടെയടുത്തെക്ക് ആനയിച്ചു. എന്‍റെ അനുമോള്‍ പുറംതിരിഞ്ഞിരുന്നു അവളുടെതായ ലോകത്തെ കളികളില്‍ മുഴുകിയിരിക്കുന്നു. അവളെ ചെന്നു വാരിപ്പുണര്‍ന്നു. ഭ്രാന്തമായ സ്നേഹത്തോടെ ഉമ്മകള്‍ വെച്ചു. എന്നാല്‍ അപരിചിതമായ ഒരു പരിഭ്രാന്തി അവളില്‍ കണ്ടത് എന്നെ തളര്‍ത്തി. എന്നില്‍ നിന്നുമവള്‍ കുതറിമാറി. ഞാന്‍ നീട്ടിയ മധുരപലഹാരങ്ങളിലൊരു താല്‍പര്യമോ, ശ്രദ്ധയോ അവള്‍ കാണിച്ചില്ല. പുറംതിരിഞ്ഞു നിന്നയവളുടെ രീതി എന്‍റെ കണ്ണുകളെ അശ്രുസാഗരമാക്കി. എന്‍റെയവസാന ദിനത്തില്‍പ്പോലും തെല്ലാശ്വാസം നല്‍കാത്തതില്‍ ഈശ്വരനെ മനസാശപിച്ചു.

പൊടുന്നനെയത് സംഭവിച്ചു. കണ്ണീര്‍ക്കയത്താല്‍ മങ്ങിയ കാഴ്ചയിലൂടെ ഞാനതു കണ്ടു. എന്‍റെ അനുക്കുട്ടി എന്നെ നോക്കി ചിരിക്കുന്നു!!!. നല്ല നാളുകളില്‍ അവള്‍ നല്‍കാറുള്ള നിഷ്കളങ്കമായ സുന്ദരസ്മിതം. എല്ലാ വിഷമങ്ങളും ശമിപ്പിക്കാറുള്ളയാ പാല്‍പുഞ്ചിരി.

ഞാന്‍ സന്തോഷത്താല്‍ മതിമറന്നു. എന്‍റെ കുഞ്ഞിന്‍റെയടുത്തെക്കു നീങ്ങി. കുറച്ചുനേരം ആ സുന്ദരമുഖം, ആ നഷ്ടപ്പെട്ട പുഞ്ചിരി, ആ നിഷ്കളങ്കത നോക്കി നിന്നു. അത്യധികം ആവേശത്തോടെ ഞാന്‍ ചോദിച്ചു.

"അച്ഛന്‍റെ പോന്നുമോള്‍ക്ക്‌ അച്ഛനെ മനസ്സിലായോ?"

ഹൃദയത്തിലേക്ക് ആണിയടിക്കുമാറൊരു വേദന ജനിപ്പിച്ചുകൊണ്ടു ചിരി അവളുടെ മുഖത്തു നിന്നും മാഞ്ഞു. വീണ്ടുമൊരു അപരിചതത്വം പടര്‍ന്നു. അവള്‍ വീണ്ടും അവളുടെ ലോകത്തേക്കു മടങ്ങിപ്പോയി. സ്ഥബ്ദനായി കുറച്ചുനേരം നിന്നതിനുശേഷം നിറമിഴികളോടെ ഞാന്‍ തിരിച്ചു നടന്നു.

മടങ്ങിവരവില്‍ എന്‍റെ ചിന്തകളും, തീരുമാനങ്ങളും പാടെമാറി. ഞാന്‍ മനസിലുറപ്പിച്ചു... ഞാന്‍ ജീവിക്കും... പറ്റാവുത്രയും എന്‍റെ കുഞ്ഞിനുവേണ്ടി ഞാന്‍ ജീവിക്കും... അവളുടെ ഒരു ചിരിക്കായി... അവളുടെ ഒരു നോട്ടത്തിനായി... ഓരോ 15-അം തീയതികള്‍ക്കുമായി....

Saturday, November 26, 2011

സൂത്രക്കാരന്‍


ആദ്യദിനം. വളരെ പ്രതീക്ഷയോടെ എല്ലാവരും ജോയിന്‍ ചെയ്ത M. B. A കോഴ്സിന്‍റെ ആദ്യദിനം. എല്ലാവരും വന്നു തുടങ്ങുന്നതേയുള്ളൂ. കഥാനായകന്‍ (അതു ഞാന്‍ തന്നെ... ഇവരുടെ സീനിയര്‍ ആണെങ്കിലും, കോഴ്സ് M.C.A ആണെങ്കിലും, അവിടെയെങ്ങും ഒന്നും നടക്കാഞ്ഞതുകൊണ്ട് ഇവിടെ പരിപ്പു വേവിക്കാന്‍ വന്നതാണ്‌) ചുറ്റുംനോക്കി.

സ്ത്രീ-പുരുഷ അനുപാതം 1:3.

പ്രൊഫഷണല്‍ കോഴ്സിന്‍റെ ഗോമ്പറ്റീഷന്‍ അവിടെത്തുടങ്ങുന്നു. ഏറ്റവും ഉചിതമായതു കൈക്കലാക്കാനുള്ള വ്യഗ്രത. 'രാഖി കാ സ്വയംവര്‍' പോലെ സ്വയംപര്യാപ്തത തെളിയിച്ച് ഒരു ചരക്കിനെയെങ്കിലും (ചിലപ്പോള്‍ ഒന്നില്‍ക്കൂടുതല്‍ കിട്ടിയാലോ !!!) സംവരണം ചെയ്യാനുള്ള ആഹ്വാനം.

കഴിവ്, സാമര്‍ത്ഥ്യം, വാക്ചാതുര്യം, സൗന്ദര്യം, ഹാസ്യം, ചതി, പരസ്പരം ചെളിവാരിയേറു ഇങ്ങനെയേതു ആയുധം വേണമെങ്കിലും ഉപയോഗിക്കാം. മാര്‍ഗ്ഗം ഏതായാലും ലക്‌ഷ്യമാണു പ്രധാനം. 'എ റിയല്‍ ടാലെന്‍റ് ഹണ്ട് !!! '...

ഇങ്ങനെയന്തരീക്ഷം കലുഷിതമായിയിരിക്കുമ്പോള്‍ ഒരു കറുപ്പുവസ്ത്രധാരി കടന്നുവന്നു. മണ്ഡലമാസം ആയില്ലല്ലോ.... പിന്നെ യെവന്‍ യാരപ്പ? ഇനി അധ്യാപകന്‍ ആകുമോ? ... ഇവിടെയൊക്കെ എന്തുമാകാമല്ലോ...

ഇത്തരം സംശയങ്ങള്‍ മനസ്സില്‍ ലഡ്ഡുപൊട്ടിച്ചു കളിക്കുമ്പോള്‍ കൂടെ വന്ന ശ്യാം മാന്യദ്ദേഹത്തെ പരിചയപ്പെടുത്തി... അഡ്വ. സുരേഷ്.

അഡ്വക്കേറ്റിനെന്താ ഈ വീട്ടില്‍ ... ഛെ... കോളേജില്‍ കാര്യം???  അഡ്വക്കേറ്റ്‌ ആണെങ്കിലെന്താ... ഇവന്‍ കറുപ്പുവസ്ത്രം മാത്രമേ ഇടാറുള്ളൂ??? കള്ളം പറയാന്‍ പഠിച്ചയിവന്‍ M. B. A ക്ക് എന്തിനു വന്നു??? കണ്ണൂരില്‍ ബന്ത് ദിനത്തില്‍ 'പടക്കം'  പൊട്ടിക്കുന്നപോലെ മനസിലെ ലഡ്ഡുക്കള്‍ കിടന്നു വീണ്ടും പൊട്ടിച്ചുകളിക്കാന്‍ തുടങ്ങി.

പൊടുന്നനെയൊരു അശരീരി അന്തരീക്ഷത്തില്‍ മുഴങ്ങി.

"ആരൊക്കെയാണ് ഏജന്‍റ് മുഖേന വന്നത്???"

എല്ലാവരും അശരീരിയുടെ പ്രഭവസ്ഥാനത്തേക്കു നോക്കി.  ക്ലാ...ക്ലാ...ക്ലീ...ക്ലീ...ക്ലൂ...ക്ലൂ... ശബ്ദംകേട്ട സുരേഷും തിരിഞ്ഞു നോക്കി.

പല കൈകളും പൊങ്ങി. കൂട്ടത്തില്‍ സുരേഷിന്‍റെയും. അവരുടെ കയ്യില്‍നിന്നും ഫീസ്‌ ശേഖരിച്ചു അശരീരി പോയി.

പൊങ്ങാഞ്ഞ കൈകള്‍നോക്കി സുരേഷിന്‍റെ വെളിപ്പെടുത്തല്‍. "നിങ്ങള്‍ക്കൊക്കെ അബദ്ധംപറ്റി. ഏജന്‍റ് മുഖേന വന്നവര്‍ക്ക് ഡോനെഷന്‍ കൊടുക്കേണ്ട... ഫീസ്‌ മാത്രം കൊടുത്താല്‍മതി".

വെറുതെ കാശുനഷ്ടമാക്കിയ വ്യാകുലതയില്‍ എല്ലാവരും വിഷമിച്ചു.

വെളിപ്പെടുത്തലിന്‍റെ ചൂടാറുംമുമ്പേ വാര്‍ത്തയുടെ വിശദാംശങ്ങളുമായി പ്രശാന്ത്‌ രഘുവംശം.

"അവന്‍ പറഞ്ഞതു ശരിയാ... ഏജന്‍റ് മുഖേന വന്നവര്‍ക്ക് ഡോനെഷന്‍ കൊടുക്കേണ്ട... ഫീസ്‌ മാത്രം കൊടുത്താല്‍മതി... പക്ഷേ..."

"എന്താ പക്ഷേ???"... വ്യാകുലന്‍മാര്‍ എല്ലാവരും ചോദിച്ചു.

വക്കീലിനെ നോക്കി പ്രശാന്ത്‌ വീണ്ടും.

"നേരിട്ടു വന്നവര്‍ക്ക് ഡോനെഷന്‍ 40000 രൂപ, ഫീസ്‌ 20000 രൂപ. ആകെമൊത്തം 60000 രൂപ .... ഏജന്‍റ് മുഖേന വന്നവര്‍ക്ക് എല്ലാംകൂടി ഫീസ്‌ 80000 രൂപ... (ഒരു നിശ്വാസത്തിനു ശേഷം)... പക്ഷെ ഡോനെഷന്‍ കൊടുക്കേണ്ട..."

വക്കീല്‍ ആകെ 'ഊ........................................... ഞ്ഞാല... ഊഞ്ഞാലാ...' പാടിപ്പോയി.

ഉടനെ വക്കീലിന്‍റെ അടുത്ത വെളിപ്പെടുത്തല്‍ (ഇപ്രാവശ്യം എല്ലാവരോടുമായി ആഹ്വാനം ചെയ്തില്ല... എന്‍റെ ചെവിയില്‍ മാത്രം).

"എന്നോടാ ഇവന്‍മാര് അഭ്യാസം കാണിക്കുന്നേ... ഞാന്‍ 80000 രൂപയുടെ വണ്ടിചെക്കാ കൊടുത്തെ... എങ്ങിനെയുണ്ട് എന്‍റെ സൂത്രം???"

ഞാന്‍ അത്ഭുതത്തോടെ ആ സൂത്രക്കാരന്‍റെ മുഖത്തേക്ക് നോക്കി. എന്തായാലും അന്നുമുതല്‍ ലവനെ നാമകരണം ചെയ്തു.

'സൂത്രക്കാരന്‍' !!!

ലവനെക്കാണാന്‍ പൂമ്പാറ്റയിലെ സൂത്രക്കാരന്‍ 'സിഗാള്‍' ന്‍റെ ഒരു ലുക്കും ഉണ്ടായിരുന്നു.

സിഗാളിനെ അത്രക്കങ്ങു പിടിക്കാഞ്ഞ ഞാനെന്‍റെ ക്ലാസ്സിലെ സ്ത്രീകേസരികളോട് ലവനെ പൊക്കാന്‍ പറഞ്ഞു. ആദ്യദിനം തന്നെ കറുത്ത ഷര്‍ട്ട്, മങ്ങിയ കളര്‍ പാന്‍റ്സ് മുതലായ വേഷഭൂഷാദികളോട്കൂടി വന്നയവനെ കണ്ടപ്പോഴേ അവളുമാര് കലിപ്പായി.

"ഇവിടെ വാടാ സൂത്രക്കാരന്‍ വക്കീലേ..." അവനു പെണ്‍കോടതിയുടെ സമന്‍സ്‌.

എന്നാല്‍ അതീവ ധൈര്യശാലിയായ സൂത്രക്കാരന്‍ എതിര്‍ദിശയിലേക്ക് പറക്കുന്നതാണ് കണ്ടത്... ബലേ ഭേഷ്‌ !!!

ആരോ പറഞ്ഞു അവന്‍ പ്രിന്‍സിപ്പാളിനു കംപ്ലൈന്‍റ് കൊടുക്കാന്‍ പോയതാണെന്ന്. കേട്ടതും അതിലേറെ ധൈര്യശാലികളായ ഞങ്ങള്‍ എതിര്‍ദിശയിലേക്ക് പറന്നു.

സ്തീജന്‍മങ്ങളെ കണ്ടിട്ടോടിയ സൂത്രക്കാരന്‍ അറിയാതെ എത്തിയതു നെഹ്രുവിന്‍റെ മുന്‍പില്‍. നെഹ്രു തനതായ ശൈലിയില്‍ ചോദിച്ചു.

"വാട്ട് പ്രോബ്ലം?? ഫീ പ്രോബ്ലം??"

സൂത്രക്കാരന്‍റെ മനസുമന്ത്രിച്ചു... 'ദൈവമേ... ഫീ പ്രോബ്ലെമോ? വണ്ടിച്ചെക്ക്‌ പ്രശ്നം ഇദ്ദേഹം അറിഞ്ഞിരിക്കുന്നു'...

തന്‍റെ സൂത്രങ്ങള്‍ പുറത്തായതും, തന്‍റെ M.B.A ഭാവി തുലാസിലായതും കണ്ട സൂത്രക്കാരന്‍ അവസാനഅടവ് എടുത്തു. 'നിലവിളിയും, കാലുപിടിത്തവും'...

നെഹ്രുവിനെന്തോ പന്തികേടു മണത്തു. 'ഓമനയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഓമനിക്കണം' എന്നു വിശ്വസിക്കുന്ന നെഹ്രു സൂത്രക്കാരനെ നന്നായോമനിച്ചു കാര്യങ്ങള്‍ മുഴുവന്‍ മനസിലാക്കി.

അന്നുതന്നെ സൂത്രക്കാരന്‍ കേരളത്തിലേക്കു വിട്ടു. ഏജെന്‍റ്നെ കണ്ടു മാപ്പുപറഞ്ഞു കാശുകൊടുത്തു. പിന്നെ റാഗിംഗ് കഴിയുന്നതുവരെ കോളജില്‍ വന്നിട്ടില്ല.

തന്‍റെ കയ്യിലുള്ളതു വണ്ടിച്ചെക്കാണെന്ന് അതുവരെ അറിഞ്ഞിട്ടില്ലായിരുന്ന ഏജെന്‍റ് ലവന്‍ എന്തിനാണ് പിന്നെയും ഫീസ്‌ തന്നതെന്നറിയാതെ മിഴിച്ചുനിന്നു.

Friday, November 18, 2011

ചഞ്ചലം


സാധാരണ ബാല്യം, സര്‍ക്കാരുദ്യോഗസ്ഥരായ അച്ഛനമ്മമാര്‍. എന്നാലേതൊരു മാതാപിതാക്കളെയും പോലെ കഴിവിന്‍റെ പരമാവധി അവരെന്‍റെ ജീവിതം സന്തുഷ്ടവും,സ്നേഹ സമ്പന്നവുമാക്കി. എന്‍റെ വിജയങ്ങളില്‍ സന്തോഷിച്ചും, എന്‍റെ സന്തോഷങ്ങളില്‍ വിജയം കണ്ടും അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോയി.

മകന്‍റെ നല്ലയൊരു ഭാവിയും, ഉയര്‍ന്ന രീതിയിലുള്ള ജീവിതവും അവരുടെ ലകഷ്യങ്ങളായി. നല്ല രീതിയിലുള്ള പഠനവും, ഞാന്‍ കൊയ്ത മികച്ച വിജയങ്ങളും ആ ലകഷ്യങ്ങള്‍ക്ക് ആക്കം കൂട്ടി. ഓരോ വിജയങ്ങള്‍ നേടുമ്പോഴും ബന്ധുക്കളും, സുഹൃത്തുക്കളും നല്‍കിയ അനുമോദനങ്ങള്‍ അവര്‍ക്കു എന്നെപ്പറ്റി അഭിമാനിക്കാനും, സ്വപ്നം കാണാനും വക നല്‍കി. എന്‍റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ അവര്‍ ജീവിക്കാന്‍ മറന്നു പോയോ എന്തോ? എങ്കിലുമെന്‍റെ ലോകം മാത്രമായി അവരുടെ ലോകവും.

അങ്ങിനെയീ വിദേശത്ത് ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍, ശീഖ്രപുരോഗമന ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച്, സൌഭാഗ്യങ്ങളുടെ മടിത്തട്ടില്‍ വിരാജിക്കുമ്പോഴും മനസാകെ കലുഷിതമായിരിക്കുന്നു. എന്തോ ഒരു നഷ്ടബോധം. എവിടെയോ മനസ്സിന്‍റെയൊരു പിടച്ചില്‍.

ഇതുവരെയുള്ള ജീവിത പ്രയാണത്തെ വെറുതേയൊന്നു റീവൈന്‍റ് ചെയ്തു നോക്കി.

എന്താണു ഞാന്‍ നേടിയത്? എവിടെയാണ് ഞാനെത്തിപ്പെട്ടത്? ഇതാണോ ഞാനാഗ്രഹിച്ചിരുന്ന ജീവിതം? എവിടെയാണെനിക്കു പിഴച്ചത്?

കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടിവന്നു.

അയല്‍വാസിയും അച്ഛന്‍റെ കീഴുദ്യോസ്ഥനുമായ ദേവസ്യാ അങ്കിളിന്‍റെ മകന്‍ ഡേവിഡ്‌ എന്ന ചെറുപ്പത്തിലെ കളിക്കൂട്ടുകാരന്‍ വളരുന്തോറും അനഭിമിതനായിത്തുടങ്ങി. മികച്ച ജീവിതസാഹചര്യങ്ങള്‍, ഉയര്‍ന്ന കൂട്ടുകെട്ടുകള്‍ മുതലായവക്ക് എല്ലായ്പ്പോഴും മുന്‍ഗണന കൊടുത്തുതുടങ്ങി. 'നിന്‍റെ സമക്കാരോട് മാത്രം കൂട്ടുകൂടു..' എന്ന പിതാവിന്‍റെ ആവര്‍ത്തിച്ചുള്ള ഉപദേശം ലവലേശം കൂട്ടാക്കിയില്ല. സാധാരണക്കാരന്‍റെ ചിന്തകളും, സ്വപ്നങ്ങളും മാത്രമുള്ള ഡേവിഡ്‌ എന്ന കളിക്കൂട്ടുകാരന്‍ എനിക്കൊരു അധികപ്പറ്റായി. സമൂഹത്തിലെ പണക്കാരുടെ മക്കളുമായി മാത്രം ചങ്ങാത്തം കൂടുമ്പോഴും, അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ പങ്കുചേരുമ്പോളും, അവരുടെ ഓശാരങ്ങളില്‍ ആഹ്ലാദിക്കുമ്പോഴും അച്ഛന്‍റെ വ്യാകുലത വീണ്ടും മുഴങ്ങി. 'നീ അവരുടെ ചിലവില്‍ക്കഴിഞ്ഞാല്‍ ഒരു ദിവസം നീയുമതുപോലെ ചെയ്യേണ്ടി വരും. നമുക്കതിനു കഴിയുമോ മോനേ?'...

എന്തുകൊണ്ടാണ് ആ മനസിന്‍റെ പിടയല്‍ കാണാതെ പോയത്? അതോ മാതാപിതാക്കള്‍ എന്‍റെ മനസ്സില്‍ പഴജ്ച്ചരും, അസൂയാലുക്കളുമായി മാറിയിരുന്നോ?

അവര്‍ക്കു തരാന്‍പറ്റാഞ്ഞതും, മനസ്സാഗ്രഹിച്ചതുമായ ലകഷ്യങ്ങള്‍ക്കായുള്ള നെട്ടോട്ടമായി ശേഷിച്ച ജീവിതം. കോളേജില്‍ പുതിയ കൂടുകെട്ടുകള്‍ വളര്‍ന്നു. എവിടെയും ഉയരങ്ങള്‍ കീഴടക്കാനും, സമൂഹത്തിന്‍റെ അഭ്രപാളികളിലെത്താനും മനസ് വെമ്പല്‍ കൊണ്ടു. സമൂഹത്തില്‍ ഉന്നതമായ ജീവിതം നയിക്കുന്നവരോട് ആരാധനയും, അത്തരം ജീവിതത്തോട് എന്തെന്നില്ലാത്ത അഭിനിവേശവും തോന്നി. അവരോടു കൂടി നടക്കുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ എന്തെല്ലാമോ വെട്ടിപ്പിടിച്ച പ്രതീതി.

പലവട്ടം ഉപദേശിക്കാന്‍ ശ്രമിച്ച ഡേവിഡ്‌നെ എന്‍റെ വളര്‍ച്ചയില്‍ അസൂയാലുവായിക്കണ്ടു. അവന്‍റെ സാധാരണ ജീവിതത്തില്‍ സഹതപിച്ചു.

സ്വപ്നസാക്ഷാത്കാരത്തിനായി ഉയര്‍ന്ന വിദ്യാഭ്യാസം കൈക്കലാക്കി. ഉയര്‍ന്ന ജോലിയില്‍ പ്രവേശിച്ചു. എന്നിട്ടും മനസ്സു ചഞ്ചലപ്പെട്ടു കൊണ്ടിരുന്നു. എന്തൊക്കെ ലഭിച്ചാലും പോരെന്ന തോന്നല്‍. ഒന്നിലും മനസ്സു തൃപ്തനാകുന്നില്ല. സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

വിദ്യാഭ്യാസ കാലത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലിയായി സ്വപ്നം. ജോലിയില്‍ കയറിയപ്പോള്‍ വീണ്ടും മെച്ചപ്പെട്ട ശമ്പളം, ജീവിതം, ജോലി സാഹചര്യം എന്നിവയായി. വിദേശ ജീവിതം പുതിയൊരു അഭിനിവേശമായി.

വീണ്ടും സ്വപ്‌നങ്ങള്‍ കാല്‍ച്ചുവട്ടിലേക്കെത്തി. വിദേശത്തു ജോലി, വഴിവിട്ട ബന്ധങ്ങള്‍, കുത്തഴിഞ്ഞ കോര്‍പറേറ്റ്‌ ജീവിതം. ഒടുവിലതും വിരസമായപ്പോള്‍ ഉന്നതമായ കുടുംബത്തില്‍ നിന്നൊരു വിവാഹം. ഒന്നിനും നാടോ, വീടോ, വീട്ടുകാരോ തടസമായില്ല. അവരില്‍ നിന്നൊക്കെ എന്നേ അകന്നിരുന്നു എന്നതാണ് സത്യം. പഴയ ബന്ധങ്ങള്‍ തുടരാനോ, പുതുക്കാനോ  ശ്രമിച്ചില്ല.

സുന്ദരിയായ ഭാര്യ, കുഞ്ഞുങ്ങള്‍, വിദേശത്തു സ്വന്തം വീട്, കാര്‍, മറ്റു സുഖസൌകര്യങ്ങള്‍...

എന്നിട്ടും മനസു ചഞ്ചലം തന്നെ. എനിക്കെന്തായിരുന്നു വേണ്ടത്? എന്തായിരുന്നുവെന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം?

നഷ്ടപെടുത്തിയ ഉറ്റവരെയും, ഉടയവരെയും ഓര്‍മവരുന്നു. അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം ഓര്‍മ വരുന്നു. അച്ഛന്‍റെ കൈപിടിച്ചുള്ള നടത്തങ്ങള്‍ ഓര്‍മ വരുന്നു. ഏതൊരു വിഷമഘട്ടത്തിലും സ്വാന്ത്വനിപ്പിക്കാറുള്ള സുഹൃത്തുക്കളെ ഓര്‍മ വരുന്നു. സ്വന്തമെന്നു കരുതിയെന്നെ ലാളിച്ച നിഷ്കളങ്കരായ നാട്ടുകാരെ ഓര്‍മ വരുന്നു. ആധുനികലോകത്തിന്‍റെ മത്സരബുദ്ധികളില്ലാത്ത, നാളെയുടെ വ്യകുലതകളില്ലാത്ത സമാധാനപൂര്‍ണമായ ഇന്നലെകള്‍ ഓര്‍മ വരുന്നു. പലതും വെട്ടിപ്പിടിച്ചെന്ന അഹന്തയില്‍ നില്‍ക്കുമ്പോഴും ഒന്നും തന്നെ നേടിയില്ലെന്ന സത്യവും, വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ യാഥാര്‍ത്ത്യവും ഓര്‍മ വരുന്നു. ആധുനിക തലമുറയുടെ വികലമായ ചിന്തകളും, അസംബന്ധങ്ങളായ മുന്‍പരിഗണനകളും ഓര്‍മ വരുന്നു. അവനവന്‍റെ സ്വാര്‍ത്ഥത ഓര്‍മ വരുന്നു. വെട്ടിപ്പിടിച്ചവ, പണം, സമൂഹത്തിലുണ്ടാക്കിയെന്നു കരുതിയ സ്ഥാനമാനങ്ങള്‍ എല്ലാം വൃധാവിലായെന്നതു ഓര്‍മ വരുന്നു. ലോകത്തിനു മുമ്പില്‍ ഞാനെന്ന പാഴ്ജന്‍മമൊരു കോമാളിയായത് ഓര്‍മ വരുന്നു. കാലചക്രമെന്നത് വീണ്ടുമൊരവസരം തരാത്ത മത്സരമാണെന്ന് ഓര്‍മ വരുന്നു. ഓര്‍മകള്‍ കണ്ണുനീര്‍ ചാലുകളായി ഒലിച്ചിറങ്ങുന്നു.

ഒടുവില്‍ ഈ ആശുപത്രിക്കിടക്കയില്‍ ഈറനണിഞ്ഞ കണ്ണുകളുമായി കിടക്കുമ്പോള്‍ ഞാനറിയുന്നു ഒറ്റപ്പെടലിന്‍റെ വേദന. കുത്തഴിഞ്ഞ ജീവിതത്തിന്‍റെ ബാക്കിപത്രമായുള്ള മാറാരോഗം എന്നെ ആര്‍ക്കും വേണ്ടാത്തവനാക്കിയിരിക്കുന്നു. ശീലിപ്പിച്ച സൗകര്യങ്ങള്‍ കൊടുക്കാതെയിരുന്നപ്പോള്‍ ഭാര്യയും, കുട്ടികളും അകന്നു പോയിരിക്കുന്നു. സാമ്പത്തികമായ പരിമിതികള്‍ വന്നപ്പോള്‍ പ്രതാപകാലത്തെ സുഹൃത്തുക്കളും പോയിരിക്കുന്നു. വേര്‍പാടിന്‍റെ വേദന ഞാനറിയുന്നു. ഒറ്റപ്പെടലിന്‍റെ ഭീകരത ഞാനറിയുന്നു.

എന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍ എന്‍റെ പഴയ കളിക്കൂട്ടുകാരന്‍ ഡേവിഡ്‌ ആയതു വിധിവൈപരീത്യം. യാതൊരു നീരസവും കൂടാതെ പഴയ കൂട്ടുകാരനെ പരിചരിക്കുന്ന അവനിലെ മനുഷ്യസ്നേഹിയെ ഞാനറിയുന്നു. ബന്ധങ്ങള്‍ പുലര്‍ത്തേണ്ടത് എങ്ങിനെയെന്നു ഞാനറിയുന്നു.

ഈയവസ്ഥയിലും എന്‍റെ മനസു ചഞ്ചലപ്പെടുന്നു... കൂടുതലാഗ്രഹിക്കുന്നു... വീണ്ടുമൊരു ജീവിതം... തെറ്റുകള്‍ തിരുത്താനൊരവസരം... ദൈവം തന്നിട്ടുള്ളതില്‍ ഒതുങ്ങാനും തൃപ്തനാകാനുമൊരു ശ്രമം...  എന്നെ സ്നേഹിക്കുന്നവരെ ആത്മാര്‍ഥമായി സ്നേഹിക്കാനൊരു ജന്‍മം... ഇനിയൊരിക്കലും നടക്കാത്ത മോഹം...

ഇതു നടക്കില്ലയെന്നു ഉറപ്പുള്ളപ്പോഴും മനസു വെറുതെ ചഞ്ചലപ്പെടുന്നു...

Tuesday, October 18, 2011

ഓടയില്‍ നിന്ന്


ഇത് പി. കേശവദേവിന്‍റെ 'ഓടയില്‍ നിന്ന്' അല്ല. ഇതൊരു സാധാരണക്കാരന്‍റെ സാധാരണ ഓടയില്‍ നിന്ന്.

ഞാന്‍ നിങ്ങളെ ലൊക്കേഷനിലേക്ക് ക്ഷണിക്കുന്നു. 

ഹോസ്റ്റല്‍ നിവാസികളെല്ലാം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി, അവരുടെ തിരിച്ചുവരവിനു വേണ്ടി, അവര്‍ വീണ്ടും തങ്ങളിലൊരാളാകാന്‍ വേണ്ടി. 

ഉദ്വേകജനകമായ മുഹൂര്‍ത്തങ്ങള്‍. പ്രാര്‍ത്ഥനാ നിര്‍ഭരരായ ഹോസ്റ്റല്‍ അന്തേവാസികള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷം.

തങ്ങളുടെ എല്ലാമെല്ലാമായവരെ കാത്തിരിക്കാനുണ്ടായ സാഹചര്യത്തിലേക്കൊരു നിമിഷമെല്ലാവരും യാത്രയായി. ഞങ്ങള്‍ക്കൊരാവശ്യം വന്നപ്പോള്‍ മുന്നിട്ടിറങ്ങിയവര്‍.

ശബരിചേട്ടന്‍ (ഞങ്ങളുടെ പ്രിയപ്പെട്ട സീനിയര്‍), അച്ഛന്‍ & സിദ്ദിക്ക്.

കാര്യം അത്യാവശ്യവും, പ്രശ്നം അതീവ ഗുരുതരവുമായതിനാല്‍ മൂന്നുപേരു പോയാല്‍ മൂ-- പിരിഞ്ഞുപോകും എന്ന യാഥാര്‍ത്യത്തെ മറികടക്കാന്‍  ഞങ്ങളൊരു സര്‍വമത കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിച്ചു.  

അങ്ങിനെ ഗുരുവയുരപ്പന്‍റെ അചഞ്ചല ഭക്തനെയും, പള്ളീലച്ചനെയും (എക്സ് അച്ഛന്‍), മലപ്പുറത്തിന്‍റെ മുത്തിനെയും ആ സംരംഭം ഏല്‍പ്പിച്ചു. ഇവരില്‍ അച്ഛനെയും, സിദ്ദിക്കിനെയും നിങ്ങളറിയും. ബാക്കി ശബരിചേട്ടന്‍.

ആദ്യ കാലങ്ങളില്‍ ഞങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചും, പേടിപ്പിച്ചും ഞങ്ങളുടെ ശത്രുപക്ഷത്തു സ്ഥാനം പിടിച്ചതും, പിന്നെ ഞങ്ങള്‍ക്കറിയാത്ത പലതും പഠിപ്പിച്ച് ഞങ്ങളുടെ മിത്രപക്ഷത്തു ചേര്‍ന്നതുമായ മഹാനുഭാവന്‍. പാലക്കാടിന്‍റെ മുത്ത്‌. നല്ല കലാകാരന്‍, കലാസ്വാദകന്‍. റാഗിങ്ങ് സമയത്തു സപ്തസ്വരങ്ങളും പലകുറി പാടിച്ചു. കൊടുങ്ങലൂരമ്മ കീര്‍ത്തനങ്ങള്‍ പലകുറി ഉരുവിടുവിച്ചു. എന്നിട്ടും ഞങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കൊണ്ട് (നന്നായി !!!) ആ ശ്രമം ഉപേക്ഷിച്ചു. എപ്പോള്‍ മൂഡ്‌ വന്നാലും(ഛെ!!! അതല്ല... സംഗീതത്തിന്‍റെ മൂഡ്‌) ഒന്നുകില്‍ തബല, അല്ലെങ്കില്‍ പാട്ട്. അതാണ് പുള്ളിയുടെ ഒരു ലൈന്‍. തബലയില്‍ തട്ടിപ്പൊളിക്കുന്നത് ഞങ്ങള്‍ നന്നായി ആസ്വദിച്ചു. പാട്ട് ഇതുവരെ കേള്‍ക്കാന്‍ പറ്റിയിട്ടില്ല. കാരണമതു ശ്രവണെന്ദ്രിയങ്ങള്‍ക്ക് അതീതമായിരുന്നു. വായ അനക്കുന്നതു മാത്രമേ കണ്ടിട്ടുള്ളൂ. ഒന്നാമതു പതിഞ്ഞയാ ശബ്ദം പുറത്തെത്തുമ്പോള്‍ത്തന്നെ അന്തരീക്ഷത്തിന്‍റെ അന്തരാളങ്ങളിലേക്ക് അലിഞ്ഞില്ലാതാകും. 20000 Hz ല്‍ കൂടുതല്‍ ആണെന്നുതോന്നുന്നു പുള്ളിയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി. മുഖം ചുവക്കുന്നതും, ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതും കാണാം. പിന്നെ താളവും പിടിക്കും. അപ്പോള്‍ മനസിലാക്കണം... അയാള്‍ പാട്ടുപാടുകയാണ്...

അത് എന്തരേലും ആകട്ടു... ഞാന്‍ മാറ്റെറില്‍നിന്നും വിട്ടു പോകുന്നു.

അങ്ങിനെ ഞങ്ങള്‍ക്ക് വേണ്ടിയാ ദൌത്യമേറ്റെടുത്ത വീരകേസരികള്‍ പോയിട്ടു നേരമേറെയായി. വരേണ്ട സമയം കഴിഞ്ഞിട്ടും കാണുന്നില്ല. ഞങ്ങളുടെ ആധി കൂട്ടാനായി ഏതോ റൂമില്‍ നിന്നും കലാഭവന്‍മണിയുടെ പാട്ട്. "വരാന്നു പറഞ്ഞിട്ട് ചേട്ടന്‍ വരാതിരിക്കല്ലേ..." അതോടെ ഞങ്ങളുടെ വിഭ്രാന്തിയും, വിജുംഭ്രിതത്വവും (ടെന്‍ഷന്‍ കുറക്കാന്‍ കുറച്ചു കട്ടിവാക്കുകള്‍ കിടക്കട്ടെ) കൂടി. 

അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകള്‍ മുഴങ്ങി.

"ഈശ്വരാ... ഉദ്ദിഷ്ടകാര്യം നടത്തുമാറാകണേ..."
"ബദരീങ്ങളെ... കാത്തോളണേ..."
"കര്‍ത്താവേ... എല്ലാം നിന്‍കരങ്ങളില്‍"

ചിലര്‍ ഇങ്ങനെയും പറയുന്നത് കേട്ടു. "ചാത്തന്‍മാര്‍ അവരെ കൊണ്ടുവരും".

പ്രാര്‍ത്ഥനയുടെ ഉച്ചസ്ഥായിയില്‍ അവര്‍ ദര്‍ശനം തന്നു. ഈശ്വരന്‍മാരല്ല. നമ്മുടെ വീരകേസരികള്‍. പക്ഷെ ദൂരെ നിന്നുള്ള അവരുടെ അംഗഭാഷ്യം (ബോഡി ലാങ്ങുവേജ്) എല്ലാവരെയും ഉത്കണ്ടാകുലരാക്കി. ഒരു പരാജയമണം അവിടെങ്ങും പരന്നു.

പലരും മനസ്സില്‍ പ്രാകി. 'തൊലിച്ചു പിടിച്ചു പോയേക്കുന്നു!!! കോപ്പന്‍മാര്‍!!!'

മറ്റുള്ളവര്‍ വിഷമിച്ചു കാണുന്നതധികം ഇഷ്ടമില്ലാത്ത സിദ്ദിക്ക് വിജയചിഹ്നം കാട്ടി. ഓപറേഷന്‍ സക്സസ്. ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ് ജയിച്ചപോലെ ഹോസ്റ്റല്‍ ഇളകിമറിഞ്ഞു. വീരന്‍മാര്‍ അതു സാധിച്ചിരിക്കുന്നു. 

ഡ്രൈ ഡേ (മദ്യം കിട്ടാത്ത ദിവസം)!!! ഒരു ദേശത്തിന്‍റെ വികാരം ഉള്‍ക്കൊണ്ടു അവരൊരു XXX  ഫുള്‍ബോട്ടില്‍ റം ഒപ്പിച്ചിരിക്കുന്നു. വീരന്‍മാര്‍!!!

അവരെ പ്രാകിയ മനസിനെ പ്രാകി. ഹോസ്റ്റല്‍പ്പടിയില്‍ നിന്നും ഭയഭക്തി ബഹുമാനങ്ങളോടെ അവനെ (XXX നെ) പൂജാമുറിയിലേക്ക് ആനയിച്ചു. അപ്പോളാണു മറ്റൊരു സത്യം ശ്രദ്ധിക്കപ്പെട്ടത്.

വീരന്‍മാരാകാന്‍ പോയ XXX ല്‍ തിരിച്ചുവന്നത് XX മാത്രം. ഒരു X മിസ്സിംഗ്‌ !!!

അച്ചനെവിടെ??? 

പണ്ടു പറഞ്ഞത് പോലെയായോ???

3 പേരു ഒരു സ്ഥലംവരെ പോയിട്ടു തിരിച്ചു വന്നപ്പോള്‍ വഴി മറന്നുപോയി. ഒടുവില്‍ 2 പേരു മൂന്നാമനെ അടിച്ചു ഒരു വഴിക്കാക്കി. എന്നിട്ട് ആ വഴിക്കു പോയി (നിങ്ങള്‍ പറയാന്‍ വന്നത് ഞാനിവിടെ പറയുന്നു... #@&#*@!&^$). ദൈവമേ!!! അച്ഛനെ ലവന്‍മാര് അടിച്ചോരു വഴിക്കാക്കിയോ???

കാര്യമന്വേഷിച്ചപ്പോള്‍ അച്ഛന്‍ അടിച്ചോരു വഴിക്കായി പോലും. ഡ്രൈ ഡേ ആണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മദ്യവിതരണശാലയില്‍ എത്തിയപ്പോള്‍ അച്ഛന്‍ നയത്തില്‍ പറഞ്ഞുപോലും "ആകെയിതു കൊണ്ട്പോയാല്‍ മണപ്പിക്കാന്‍ പോലും തികയൂല. നമുക്ക് രണ്ടെണ്ണം ഇട്ടേച്ചും പോകാം". 

പഷ്ട് പാര്‍ട്ടികളോടാ പറഞ്ഞേ... പണ്ടു അപ്രതീക്ഷിതമായി ഞാനും, എന്‍റെ റൂംമേറ്റും ഒരേദിവസം വെള്ളമുണ്ട് ഉടുക്കാനായി കയ്യിലെടുത്തപ്പോള്‍ അറിയാതെ പറഞ്ഞുപോയി... "എന്‍റെ കയ്യിലും അവന്‍റെ കയ്യിലും വെള്ളമുണ്ട്"... അപ്പോള്‍ ഈക്കൂട്ടത്തില്‍ ഒരു വിദ്വാന്‍റെ മറുപടി "ആഹാ... വെള്ളം നോക്കിയിരിക്കുവാരുന്നു... എന്‍റെ കയ്യിലൊരു പൈന്‍റ്മുണ്ട്... വാ തുടങ്ങാം..."  ഇതാ ഇനം...

ക്ഷണനേരം കൊണ്ട് വീരന്‍മാര്‍ സ്വല്‍പം മിനുങ്ങി. മിനിമം കപ്പാസിറ്റി പോലുമില്ലാത്ത അച്ഛന്‍ മിക്കവാറും അയ്യപ്പവിളക്ക് നടത്തിക്കാണണം. അതുകൊണ്ട് തന്നെ ഹോസ്റ്റലിലെത്തിയ മിനുങ്ങന്‍മാര്‍ കൂടെയുള്ള മിന്നാമിനുങ്ങ് മിസ്സായതു ശ്രദ്ധിച്ചതപ്പോള്‍ മാത്രം. 

ഉടന്‍ത്തന്നെ മുഴുവന്‍ ഹോസ്റ്റല്‍ 'ഓപറേഷന്‍ അച്ഛന്‍ മിസ്സിംഗില്‍' ഏര്‍പ്പെട്ടു. വന്നവഴിയൊക്കെ തപ്പി. കണ്ട പൊത്തില്‍വരെ നോക്കി വിളിച്ചു. 

"അച്ചോ... ആച്..." 

പാമ്പല്ലേ... വല്ല പൊത്തിലും ഇഴഞ്ഞു പോയെങ്കിലോ?

കുറച്ചുകൂടി പോയപ്പോള്‍ അവിടുത്തെ മെയിന്‍ ഓട കം കാനയില്‍ പരിസരവാസികള്‍ നോക്കി നില്‍ക്കുന്നു. എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒരേസ്ഥലത്തേക്ക് നോക്കുന്നു. പരസ്പരം അടക്കം പറയുന്നു.

ഞങ്ങള്‍ അതിവേഗം ബഹുദൂരത്തുള്ള ഓടയ്ക്കടുത്തെക്ക്.

ഇനി ഓടയെയും, നാട്ടുകാരുടെ ബഹുമാനത്തെയും പറ്റി കുറച്ചുവാക്ക്.

തമിഴ്നാട്ടില്‍ കേരളത്തിലെപ്പോലെയല്ല രീതികള്‍. പൊതുമുതല്‍ തങ്ങളുടെ സ്വത്താണെന്നുള്ള പൂര്‍ണ്ണബോധ്യം അവര്‍ക്കുണ്ട്. പൊതുമുതല്‍ നശിപ്പിക്കുകയോ, വൃത്തികേടാക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സ്ഥാപിച്ചുകൊടുത്ത പബ്ലിക്‌ മൂത്രപ്പുര കം അപ്പിപ്പുര അവര് ഉപയോഗിക്കാറെയില്ല. അതിനു ചുറ്റും മൂത്രിക്കും, അപ്പിക്കും. എന്നാലും അകത്തു സാധിച്ച് പൊതുമുതല്‍ വൃത്തികേടാക്കല്‍... ങേ ഹെ !!! 

നമ്മുടെ ഇപ്പോഴത്തെ ലൊക്കേഷനിലെ പബ്ലിക്‌ മൂത്രപ്പുര കം അപ്പിപ്പുരയുടെ തൊട്ടടുത്തായൊരു ഓട ആണ്. നല്ല നീളമുള്ള രണ്ടറ്റത്തും സിമന്‍റ്ഇട്ടു കെട്ടിപ്പൊക്കിയ കൈവരികളുള്ള ഓട. നമ്മുടെ നാട്ടിലെ വായനശാല പോലെ ഈ ഓടയുടെ കൈവരികള്‍ വൈകുന്നേരത്തെ നാട്ടുവര്‍ത്തമാനതിനുള്ള വേദികളാണ്. ആണും, പെണ്ണും, ചെറുതും, വലുതുമൊക്കെ ഇവിടെ സന്നിഹിതരാകും. കൊച്ചുവര്‍ത്തമാനമൊക്കെപ്പറഞ്ഞു ആത്മാവിനു പുകയോക്കെക്കൊടുത്തു അവരങ്ങിനെ സമയം കളയും. അതിന്‍റെയിടക്കു വല്ലപ്പോഴുമൊരു രസത്തിനു 'ട്ടോ!!!! പ്ര്‍ര്‍!!!' എന്നൊക്കെ ശബ്ദമുണ്ടാക്കിയും, പ്സ്സ്!!!  ശൂ!!! എന്നൊക്കെ ശീല്‍ക്കാരമുണ്ടാക്കിയും കളിക്കും. 

ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളെയവര്‍ക്ക് ഭയങ്കര ബഹുമാനമാ കേട്ടോ!!! ഇവരുടെ കൊച്ചുവര്‍ത്തമാനത്തിന്‍റെയിടയില്‍ ഞങ്ങളാരെങ്കിലും അതുവഴി പോയാല്‍ സ്വാതന്ത്ര്യസമര ദിനത്തില്‍ പട്ടാളക്കാര്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്യുന്നപോലെ അറ്റന്‍ഷനായി എണീറ്റുനില്‍ക്കും. ഞങ്ങള്‍ പോയിക്കഴിഞ്ഞേ വീണ്ടും 'ചര്‍ച്ച' തുടരൂ. 

ഓടയില്‍ ഇഷ്ടവിഭവം യഥേഷ്ടം കിട്ടുന്നതുകൊണ്ട് ധാരാളം പന്നികളും (ശരിക്കും പന്നികള്‍) ഇവര്‍ക്കു കമ്പനികൊടുക്കുമായിരുന്നു. 

ഇനി വീണ്ടും കഥയിലേക്ക്.

ഞങ്ങള്‍ ഓടി വരുന്നകണ്ടിട്ടോ എന്തോ, എല്ലാവരും അറ്റന്‍ഷനായി ബഹുമാനിച്ചുകൊണ്ട് നില്‍ക്കുന്നു. അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ഞങ്ങളെ പരിഭ്രാന്തരാക്കി.


പണ്ടത്തെ മഹാരാജാക്കന്‍മാരെ ഓര്‍മിപ്പിക്കുമാറു അച്ഛന്‍ ഓടയില്‍ സാമാന്യം അഴുക്ക് കൂടിയ ഒരു സ്ഥലം സിംഹാസനമാക്കി വിരാജിക്കുന്നു.

മഹാരാജാവ് അപ്പിഹിപ്പി!!!

രണ്ടു സൈഡിലും ആബാലവൃദ്ധം പ്രജകള്‍. എന്താവശ്യവും സാധിച്ചു കൊടുക്കാനെന്നോണം ചുറ്റിനും പരിവാരങ്ങളായി പന്നികള്‍. കൊട്ടാരം ഗായകരെ കാണാഞ്ഞത് കൊണ്ടു തന്‍റെ രാജകീയഭാവത്തിനു അകമ്പടിയെന്നോണം സ്വയമൊരു ഗാനവും... "ഇവിടേ കാറ്റിനു സുഗന്ധം"...

അച്ചോ സ്തുതി!!!

ഞങ്ങള്‍ വിളിച്ചു. "അച്ചോച്ചോച്ചോച്ചോച്ചോച്ചോ...."

പരിവാരങ്ങളായ പന്നികളെന്തോ അവശ്യമുണര്‍ത്തിച്ചതാണെന്ന് വെച്ചു മഹാരാജാവിന്‍റെ ആക്രോശം. "പോയിനെടാ പന്നികളെ..."

ഞങ്ങള്‍ അറിയാവുന്ന മകുടിയൂതലൊക്കെ നടത്തിയിട്ടും പാമ്പുമഹാരാജാവ്‌ പുറത്തേക്കു എഴുന്നള്ളുന്നില്ല. മഹാരാജാവിനെ എങ്ങിനെപുറത്തെടുക്കണം എന്നുള്ള അസയിന്‍മെന്‍റ് ഈ വിധത്തിലാക്കിയ മിനുങ്ങന്‍മാരെ ഏല്‍പ്പിച്ചു. എങ്ങിനെയൊക്കെയോ അവര് ആ അസയിന്‍മെന്‍റ് സബ്മിറ്റ് ചെയ്തു. പലകുറി കുളിപ്പിച്ചിട്ടും പോകാഞ്ഞ നാറ്റമടിച്ചു മദ്യം സേവിക്കാതെതന്നെ ഞങ്ങളെല്ലാവരും വാള്വെച്ചു. എന്നെന്നും ഓര്‍മിക്കുന്ന ഒരു ഡ്രൈ ഡേ!!!

അടുത്തദിവസം കോളേജിലേക്ക് അതേ ഓടയുടെ ചാരത്തുകൂടെ പോകുമ്പോള്‍ അച്ഛന്‍റെ ആത്മഗതം. 

"ഈ നാറ്റം സഹിച്ചു ജീവിക്കുന്നയിവന്‍മാരെ സമ്മതിക്കണം... വല്ലവനും അബദ്ധത്തിലൊന്നു കാലുതെറ്റിയെങ്ങാനും വീണാലോ???"...  "വൃത്തികെട്ടവന്‍മാര്‍...അല്ലേടാ ഊവേ..."

ഞങ്ങളെല്ലാം പരസ്പരം നോക്കി ഒരേ സമയം ഒരേ ശബ്ദത്തില്‍...

"ആ സ്മരണ വേണമച്ചോ സ്മരണ" ...

Friday, October 14, 2011

ചുവന്ന അവില്‍



M.C.A ക്ക് ജോയിന്‍ചെയ്ത് ദിവസങ്ങള്‍ യാതൊരല്ലലുമില്ലാതെ പോകുന്നകാലം. പക്ഷേ ഒരു കയറ്റതിനൊരു ഇറക്കമുണ്ടെന്നു പറയുന്നതുപോലെ സെമെസ്റ്റര്‍എക്സാം എത്തി. തിയറിഎക്സാം ഒരുപരസ്പര സഹകരണ അടിസ്ഥാനത്തില്‍ (അപ്പുറവും, ഇപ്പുറവും ചോദിച്ചും നോക്കിയും) എഴുതാമെങ്കിലും പ്രാക്ടിക്കല്‍ നമ്മള്‍തന്നെ എഴുതണം (എല്ലാവര്‍ക്കും പ്രത്യേകം ചോദ്യങ്ങളാണ്).

ചെയ്യുന്ന കോഴ്സ്‌ കമ്പ്യൂട്ടര്‍ന്‍റെ തലപ്പത്തെ സംഭവമാണെങ്കിലും കമ്പ്യൂട്ടര്‍ എന്ന സംഭവം ആദ്യമായി കാണുന്നതു കോളേജില്‍വെച്ചാണ്‌.  പ്രാക്ടിക്കല്‍ എക്സാമിന് സി, പാസ്കല്‍ (കമ്പ്യൂട്ടര്‍ ഭാഷകള്‍) എന്നിങ്ങനെ പലതുമുണ്ട് പോലും.

ആര്‍ക്ക്... ആരോട്...

സി റാസ്കല്‍ എന്നു പറഞ്ഞാല്‍ ഒന്നു നോക്കാമായിരുന്നു. ഹോസ്റ്റലില്‍ കുറെയുള്ളതു കൊണ്ടു ഒന്നു നോക്കിയാല്‍ മതിയല്ലോ.

കമ്പ്യൂട്ടര്‍ ഭാഷകള്‍ പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയതൊരു സിംഹത്തിന്‍റെ മടയില്‍. പഠിക്കണമെങ്കില്‍ ലോജിക്‌ വേണമെന്നു പറഞ്ഞു. ഒരു സാധാരണ കുടുംബത്തില്‍ നിന്നുംവന്ന എന്‍റെകയ്യില്‍ എവിടെ ലോജിക്‌!!! നല്ല ഒന്നാന്തരം കണ്ണൂര്‍ സാധുബീഡി മതിയോ എന്നു ചോദിച്ചുനോക്കി. ലോജികിനു ലോജിക്‌ തന്നെ വേണംപോലും!!!

ഈ കുന്ത്രാണ്ടം എവിടെ കിട്ടുമെന്നു അന്വേഷിച്ചു. തമിഴ്‌നാട്ടില്‍ നിയമപരമായി ലോജിക്‌വ്യാപാരം നിരോധിച്ചിട്ടുള്ളതിനാല്‍ അത് സ്വയം ഉല്‍പ്പാദിപ്പിക്കണം പോലും. വിത്തുനട്ട്, വെള്ളമൊഴിച്ചു, വളങ്ങള്‍ വാരിവിതറി വിരിയിപ്പിച്ചെടുക്കാനുള്ള സമയമില്ല. അവസാനം തഴക്കവും പഴക്കവുമുള്ള ലോജിക്‌കര്‍ഷകര്‍ പറഞ്ഞു. മനപ്പാഠം ആക്കുക.

പ്രാക്ടിക്കല്‍ റക്കോര്‍ഡിലുള്ള 30 ചോദ്യങ്ങളില്‍ ഏതെങ്കിലും 2 മാത്രമേ വരൂ. ഇതിപ്പോ ഹിന്ദുസ്ഥാനി സംഗീതം പഠിക്കേണ്ട... ലളിതസംഗീതമായാലും മതിയെന്നു പറഞ്ഞപോലെയായി. സംഭവം കട്ടി കുറഞ്ഞെങ്കിലും പഠിക്കണം. അതിനും ഒരു സിംഹവും, മടയും ഒക്കെ വേണം.  

സന്തതസഹചാരിയായ അനീഷ്‌ കുറച്ചൊക്കെ വിവരം വെച്ചു തുടങ്ങിയതിനാലും. ലവനെ ആരും സിംഹമായി കണക്കാക്കാഞ്ഞതിനാലും ലവനെ ഞാനൊരു പുലിയാക്കി (അവന്‍ സിംഹത്തിനുള്ള ആളില്ല). സാഹചര്യമാണല്ലോ എലിയെ പുലിയാക്കുന്നത്.

അല്ലേലും ഒരുത്തനെ നമ്മള്‍ ഉയര്‍ത്തിക്കൊണ്ട് വന്നാല്‍പ്പിന്നെ കുറെപ്പേരു സപ്പോര്‍ട്ട്‌ തരും. ഇവിടെയുമെത്തി സപ്പോര്‍ട്ട്. ഒരുത്തനും കൂടെ ശിഷ്യപ്പെട്ടു. മനീഷ്‌ (ഇവനെപ്പറ്റി വളരെ വിശദമായി അടുത്ത പോസ്റ്റില്‍ പറയാം. അതിനുള്ള കോപ്പുണ്ട്).

ഞങ്ങള്‍ കാരണം കോളജിന്‍റെ പേരു നശിക്കുമെന്നു മനസിലായ അധികൃതര്‍ ഒരു ഓഫര്‍ തന്നു. പ്രാക്ടിക്കല്‍ എക്സാമിനു തലേന്നുള്ള രണ്ടു രാത്രികളിലും പ്രാക്ടിക്കല്‍സ് ചെയ്തു നോക്കാം.

അങ്ങിനെ ഗുരുപ്പുലിയും ശിഷ്യപ്പീറകളും പഠനം തുടങ്ങി. അവിടെയുമിവിടെയുമൊക്കെ എന്തൊക്കെയോ തൂക്കിയിട്ട പോലെയൊരു ഭാഷ. ആദിവാസികളുടെ ഭാഷ പോലുമിതിലും ഭേദം. ഭാഷയാണത്രെ ഭാഷ.

പഠിക്കാതെ തരമില്ല. M.C.A ക്കാരനായെ തിരിച്ചുവരൂയെന്നു നാട്ടിലും വീട്ടിലും പറഞ്ഞുപോയി.

കമ്പ്ലീറ്റ്‌ പെണ്‍കൊടികള്‍ രാത്രിമുഴുവന്‍ ലാബില്‍ സന്നിഹിതരായിട്ടും ഒരു ഉള്‍പ്പുളകവും തോന്നിയില്ല. കാരണം M.C.A പാസ്സായില്ലെങ്കില്‍ ഭാവിയില്‍ ഒരു പെണ്‍കൊടിക്കും നമ്മളോടോരു ഉള്‍പ്പുളകവും തോന്നില്ലയെന്ന ചിന്ത തന്നെ.

അതിന്‍റെയിടയില്‍ അരോചകമായത് ഞങ്ങളുടെ ഒരു സീനിയര്‍. ഒരു ജോസഫ്‌ അലക്സ്‌. ലവന്‍റെ യഥാര്‍ത്ഥ പേരല്ല. എന്തെന്നാല്‍ ലവന്‍റെ പേരു കേള്‍ക്കുന്നതേ എനിക്കു കലിപ്പാണു.

പാണ്ടു പിടിച്ചവന്‍റെ കളറും, 5 ഇഞ്ച്‌ കനത്തിലുള്ള ഒരു സോഡാകണ്ണടയും, പറിഞ്ഞയൊരു ചിരിയും, പിന്നെ ഇംഗ്ലീഷും. ഇതൊക്കെയായിരുന്നു അവന്‍റെ പ്രശ്നങ്ങള്‍. നല്ല കളര്‍ ഉള്ളവനെയും, ഇംഗ്ലീഷ് പറയുന്നവനെയും എനിക്കു ജന്‍മനാ കലിപ്പാണു. 

ആവശ്യത്തിനും അനാവശ്യത്തിനും "യു സീ...", "നെവേര്‍ദലെസ്സ്..." മുതലായ വാക്കുകള്‍ വാരിവിതറികൊണ്ടിരിക്കും. തൊലിവെളുത്താസ് പെണ്ണുങ്ങള്‍സ് അക്രാന്തോസ് മാനിയ എന്ന അപൂര്‍വരോഗത്തിനടിമ.

ഇഷ്ടന് എന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കൊടിയോട് ഭയങ്കര ലപ്പ് (ഒരു സൈഡിലേക്ക് മാത്രം) ആയിരുന്നു. ലവള്‍ക്കു ലവനെ കാണുന്നതുതന്നെ ഷക്കീലപ്പടം കാണാന്‍ പോയവനു അടൂരിന്‍റെ പടം കാണേണ്ടിവന്നതു  പോലെയും.ഈപ്പറഞ്ഞവള്‍ എന്‍റെ കമ്പനിയായതിനാല്‍ ലവനു എന്നെക്കാണുന്നതും നേരത്തെ പറഞ്ഞപോലെ തന്നെ. അങ്ങിനെ പടം കാണേണ്ടി വന്നവന്‍ അടൂരിന്‍റെ തന്തക്കു വിളിക്കുന്നത്‌ പോലെ എന്നെക്കാണുമ്പോഴെല്ലാം ലവന്‍ "യു സീ... യുവര്‍ തന്ത നെവേര്‍ദലെസ്സ്..." എന്നു പറഞ്ഞുകൊണ്ടിരുന്നു.

അങ്ങിനെ പഠനം (മനപ്പാഠം) തകൃതിയായി പുരോഗമിച്ചു. ആകെയൊരു വൈക്ക്ലബ്യം തമിഴ്നാട്ടിലെ ചൂട്. തമിഴ്നാട്ടിലെത്തന്നെ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നാണ് ഞങ്ങള്‍ പഠിക്കുന്ന ഈറോഡ്‌. അസഹനീയമായ ചൂടിനൊപ്പം വിയര്‍പ്പും അതിലേറെ രാവിലെമുതല്‍ പ്രധാനഭാഗങ്ങളെ താങ്ങിനിര്‍ത്തുന്ന വസ്ത്രഭാഗം നനഞ്ഞതിലുള്ള വൈക്ക്ലബ്യവും. 

വൈക്ക്ലബ്യവികാരം മൂര്‍ച്ചിച്ചപ്പോള്‍ ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌ ലാബിനു പുറത്തിറങ്ങി. അപ്പോള്‍ എന്നെക്കാളും മുന്‍പേ ചേഞ്ച്‌ മേടിക്കാന്‍ വന്ന എന്‍റെ ഗുരുവും, സഹശിഷ്യനും പുറത്ത്. നല്ല ഇരുട്ടത്ത് മാറിനിന്നു ആത്മാവിനു പുകകൊടുക്കുന്നു.

ആകെ വിഷാദഭാവം തളംകെട്ടിയ എന്‍റെ മുഖം കണ്ട ഗുരു ചോദിച്ചു. "എന്താ സുബറെ!!! നിനക്കെന്താ ഒരു മൂഡ്‌ഓഫ്‌"... ചൂടു കാരണം മൂടു മുഴുവന്‍ നനഞ്ഞു ഓഫായ കാര്യം ഞാന്‍ പറഞ്ഞു. അപ്പോള്‍ വീണ്ടും പുച്ഛത്തില്‍ പൊതിഞ്ഞ ഉപദേശം. "നിനക്കു പ്രാന്താടെ പാതിരാത്രിയില്‍ ഇതുമിട്ടിരിക്കാന്‍???".

ഞാന്‍ കണ്ണുമിഴിച്ചു നിന്നു. എനിക്കു ലഭ്യമായിട്ടുള്ള മറ്റു ലൈഫ് ലൈന്‍സ്‌ ഏതൊക്കെയെന്നറിയാതെ. അപ്പോളതാ വരുന്നു ഒരാളുടെ പോക്കറ്റില്‍ നിന്നും ഒരു ജോക്കി ഫാഷന്‍..‍. അടുത്തവന്‍റെ പോക്കറ്റില്‍ നിന്നും അംബര്‍ ഇലാസ്റ്റിക്!!!

തമിഴ്നാട്ടില്‍ പാതിരാത്രിയായാല്‍ ഇതു പോക്കെറ്റിലാണ് ഇടേണ്ടതെന്നു അന്നു മനസിലാക്കി. ഞാനുമൊട്ടും സമയം പാഴാക്കാതെ നിയമം പാലിച്ചു. വിഐപി ഫ്രെഞ്ചി ഇപ്പൊ കയ്യില്‍.

ജയില്‍മോചിതനായി ഇറങ്ങുന്നയാല്‍ ആദ്യംതന്നെ കൈകള്‍ വിരിച്ചു ശുദ്ധവായു എടുക്കുന്നതിന്‍റെ ഗുട്ടന്‍സ്‌ അന്നെനിക്കു മനസിലായി. സ്വാതന്ത്ര്യത്തിന്‍റെ ആദ്യവികാരം. തണുപ്പു കൂടിപ്പോയോ എന്നൊരു സംശയം.

പാന്‍റ്സ് ടൈറ്റ് ആയതിനാല്‍ പോക്കെറ്റിലിടല്‍ നടന്നില്ല. പകരമൊരു പ്ലാസ്റ്റിക്‌കവര്‍ സംഘടിപ്പിച്ചു സംഭവം ചുറ്റിക്കെട്ടി. എത്രയും വേഗം പ്ലാസ്റ്റിക്‌ കവര്‍ അനീഷിന്‍റെ ബാഗില്‍ വെക്കണം. ഞാന്‍ ലാബിലേക്ക്. ആത്മാവിനെ പുകക്കുന്നവര്‍ എല്ലാം പുകച്ചു പുറത്തുചാടിച്ചു തിരിച്ചു വന്നു. 

കഷ്ടകാലത്തിനു അനീഷും ബാഗും ഒരു അരഭിത്തിയുടെ അപ്പുറം. ഞാന്‍ ഇപ്പുറവും. അവനെത്തിയതും വിഐപി ബാഗ്‌ ഞാനവനു കൊടുത്തു.

അവനതു വാങ്ങുന്നതിന് മുന്‍പു ഒരു നെവേര്‍ദലെസ്സ് അക്ക്രോശം. മിസ്റ്റര്‍ ജോസഫ്‌ അലക്സ്‌. 

സോഡാകണ്ണടയില്‍ തുറിച്ച കണ്ണുകളുമായി "എന്തോന്നാടാ കവറില്‍???".

പണി പാളി... ഞാനും അനീഷും, മനീഷും എല്ലാം ഫിനീഷ് ആയി എന്ന രീതിയില്‍ നോക്കി.

അനീഷ്‌ അവസരോചിതമായി പറഞ്ഞു. "അവില്‍ ആണ് ചേട്ടാ (ചെറ്റെ എന്നാണോ എന്നൊരു സംശയം). രാത്രി വിശക്കുമ്പോള്‍ കഴിക്കാന്‍ കൊണ്ടുവന്നതാ..."

ലവന്‍റെ കണ്ണും പിന്നെയും തുറിച്ചു. "ഓഹ്!!! യു മീന്‍ അവില്‍ ദാറ്റ്‌ മേക്സ്‌ ഫ്രം റൈസ്???"

തന്നെടെ തന്നെ... അനീഷ്‌ തലയാട്ടി... 

"നെവേര്‍ദലെസ്സ്... ഗിവ് മി"...

തരാന്‍ ഞങ്ങളുടെ കയ്യില്‍ നെവേര്‍ദലെസ്സ് ഇല്ലല്ലോയെന്ന മട്ടില്‍ ഞങ്ങള്‍ നിന്നു. 

ലവന്‍ കലിപ്പായി. കാരണം പെണ്‍കൊടിയും മറ്റു തൊലിവെളുത്താസ് പെണ്ണുങ്ങള്‍സും സംഭവത്തിലേക്ക് ആകര്‍ഷോസ് ആയി. ലവന്‍റെ അഭിമാനപ്രശ്നമായി. മുഖം കമ്പ്ലീറ്റ്‌ പാണ്ടുവന്നതു പോലെ വെളുത്തു ചുവന്നു.

ഫസ്റ്റ് സെമെസ്റ്ററായത് ഭാഗ്യം. അല്ലെങ്കില്‍ അവന്‍റെ അവിലും മലരും പുറത്തെടുത്തെനെ. 

ആക്രോശേട്ടന്‍ നിമിഷനേരം കൊണ്ടു കവര്‍ കൈക്കലാക്കി. എന്നിട്ട് പെണ്‍കൊടിയെ നോക്കിയൊരു ശ്രിംഗാരവും. "യു സീ... ദിസ്‌ നെവേര്‍ദലെസ്സ് ഫോര്‍ യു".

ഞാനെന്‍റെ നല്ലമനസ് കാരണം പുള്ളിക്കൊരു  അലെര്‍ട്ട് കൊടുത്തു. "ചേട്ടായി... തുറക്കരുത്... മോശമാകും..." 

ലവന്‍ കേട്ടില്ല... തുറന്നു എല്ലാവര്‍ക്കും മുന്നില്‍ മോശായാകാന്‍ തീരുമാനിച്ചു. ...

കുറച്ചു തുറന്നപ്പോള്‍ രക്തസാക്ഷിത്വം അനാവരണം ചെയ്യപ്പെട്ടു തുടങ്ങി.

"എന്താടാ ഈ ചുവന്ന കളര്‍???". വീണ്ടും ആക്രോഷ്‌.

"ചുവന്ന അവിലാണ് ചേട്ടാ..." വീണ്ടും അനീഷ്‌.

"വേണ്ട ചേട്ടാ... തുറക്കെണ്ടാ..." വീണ്ടും ഞാന്‍.

അവസാനം അനിവാര്യമായത് സംഭവിച്ചു. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നാണല്ലോ. തുറന്ന അവില്‍പൊതി നോക്കാന്‍ നില്‍ക്കാതെ അവന്‍  തന്‍പ്രേയസിക്കു വെച്ചുനീട്ടി.

ലാബ്‌ സ്തബ്ദം!!! ഒരു ചുവന്ന, ക്രോസ് വരകളുള്ള ഡിസൈനര്‍ വിഐപി ഫ്രെഞ്ചി!!! പെണ്‍കൊടികള്‍ ആര്‍ത്തു കൂവി. ആണ്‍കൊടികള്‍ അറഞ്ഞു കൂവി. !!!

സ്പെയിനിലെ കാളപ്പോരില്‍ ചുവപ്പുകൊടി കണ്ട കാളകൂറ്റന്‍റെ കലിപ്പോടെ ലവന്‍ എന്നെനോക്കി മുഖം കടുപ്പിച്ചു. ആദ്യമേ പറഞ്ഞതല്ലേ എന്നുള്ള രീതിയില്‍ ഞാന്‍ തിരിച്ചും കടുപ്പിച്ചു. 

അതിനു ശേഷം അവനിതു വരെ "അവില്‍ ദാറ്റ്‌ മേക്സ്‌ ഫ്രം റൈസ്" കഴിച്ചിട്ടില്ല. ഞാനൊട്ടു ചുവന്ന കളസം വാങ്ങിയിട്ടുമില്ല. ആര്‍ക്കുപോയി???


ഞാന്‍ കാരണം അവന്‍റെ പ്രേമം മുടങ്ങിയെന്നു പറഞ്ഞ് കോഴ്സ്‌ തീരുന്നതുവരെ എന്‍റെ തന്തക്കു നെവേര്‍ദലെസ്സ് തന്നുകൊണ്ടിരുന്നു.  

പിന്നേ!!! വേറൊരുത്തന്‍റെ കളസം ഗിഫ്ററ് കൊടുക്കുന്നവനെ ആരു പ്രേമിക്കാന്‍?

Thursday, October 13, 2011

നാനാത്വത്തില്‍ ഏകത്വം


എല്ലാത്തര ക്രിമിനല്‍സും തിങ്ങിപ്പാര്‍ത്ത കോളേജ്ഹോസ്റ്റല്‍... പോലീസുകാരുടെ മക്കള്‍, രാഷ്ട്രീയക്കാരുടെ മക്കള്‍, മാഫിയാക്കാരുടെ മക്കള്‍ എന്നിങ്ങനെ വരും തലമുറയുടെ ഭാഗദേയം നിര്‍ണയിക്കാനുള്ള എല്ലാ മേഖലകളില്‍ നിന്നും പ്രതിനിധികള്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ വന്നുചേര്‍ന്നു. എന്നാലും ഈ മേഘലയിലെ പുതിയ നുഴഞ്ഞുകയറ്റമായ സ്വാമിമാരുടെ (കപട) അഭാവം ഞങ്ങളേ എന്തെന്നില്ലാതെ വേദനിപ്പിച്ചു. 

മദ്യപൂജ നടക്കുമ്പോള്‍ ടച്ചിംഗ്സിനു കുറച്ചു ഭസ്മം കിട്ടിയിരുന്നെകില്‍ എന്നു ഞങ്ങള്‍ അതിയായി ആഗ്രഹിച്ചു. മാത്രമല്ല ഒരു സ്വാമിയുണ്ടെങ്കില്‍ ഞങ്ങള്‍ ചെയ്യുന്ന പാപങ്ങളുടെ ഒരു മേജര്‍ ഷെയര്‍ അങ്ങേരുക്ക് പോവുകയും ചെയ്യും. 

എന്തായാലും ഞങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു. ഞങ്ങള്‍ക്കും കിട്ടി ഒരു സ്വാമി. നല്ല ഒന്നാന്തരം സ്വാമി.

ഡിഗ്രി ഒക്കെക്കഴിഞ്ഞു നിക്കുമ്പോള്‍ തന്‍റെ തള്ളുകള്‍ കേരളത്തില്‍ വിലപ്പോവില്ല എന്നു മനസിലാക്കിയ മഹാനുഭാവന്‍ വെച്ചുപിടിച്ചു ബോംബെക്ക്. തന്‍റെ യോഗം കൊണ്ടു അവിടെവെച്ചു യോഗ പഠിച്ചു. ക്രമേണ ഭക്തശിരോമണിയായി. മതത്തിലും കാസറ്റിലും ഒന്നും വിശ്വാസമില്ല. പെന്തകോസ്തിന്‍റെ ഒരു ഹിന്ദു വെര്‍ഷന്‍. 

ലവന്‍ ലവന്‍റെ സംഗീതം പഠിപ്പിക്കാന്‍ എത്തിയതോ സിംഹത്തിന്‍റെ മടയിലും. ലവന്‍ മുകളിലത്തെ നിലയില്‍ യോഗയുടെ ഭക്തിഗാനങ്ങളില്‍ ആറാടുന്നു. ഞങ്ങള്‍ ജന്‍മനാ പറശ്ശിനിക്കടവ് മുത്തപ്പന്‍/കൊടുങ്ങല്ലൂരമ്മ ഭക്തരായത് കൊണ്ടു മുത്തപ്പനെ പ്രകീര്‍ത്തിക്കാനാവശ്യമായ പ്രസാദങ്ങളും സേവിച്ചു കൊടുങ്ങല്ലൂരമ്മയെ പ്രകീര്‍ത്തിക്കാനാവശ്യമായ കീര്‍ത്തനങ്ങളും ചൊല്ലി ആറാടുന്നു.

ക്രിമിനല്‍സിനെ ദൂരെക്കണ്ടു മാറിനില്‍ക്കുമെന്നല്ലാതെ ഞങ്ങള്‍ അവരുമായി സമ്പര്‍ക്കം വെക്കാറില്ല. അതുകൊണ്ട് തന്നെ സ്വാമികള്‍ ഒറ്റക്കായിരുന്നു താമസം. പ്രാര്‍ത്ഥിച്ചു ഒതുക്കാവുന്നതിലും കൂടുതലായി മുറിവാടക മാറിയപ്പോള്‍ സ്വാമികള്‍ തന്‍റെ ആശ്രമത്തിലേക്കു പുതിയ അന്തേവാസികളെ തേടിത്തുടങ്ങി. 

അന്തേവാസികളാകുന്നുവോ മാലോകരെ എന്നു ഞങ്ങളോടു ചോദിച്ചതിനു "എന്‍റെ പട്ടി വരും... നീയൊന്നു പോടാപ്പാ... പോയിനെടെ പയലേ... ഇജ്ജ്‌ മുണ്ടാണ്ടും പോയിക്കോ... നീ പോയേടാ ശപീ..." എന്നിങ്ങനെ കേരളം ഏതാണ്ട് ഒരേ രീതിയില്‍ പ്രതികരിച്ചു. 

അല്ലപിന്നെ.... വാടകയും കൊടുക്കണം, ലവനെ സഹിക്കുകയും വേണം... ഉവ്വാ...

അവസാനം വത്സന് ദൈവം പോംവഴി ചൊല്ലിക്കൊടുത്തു. ഈ ഹോസ്റ്റലിനെ പറ്റി ഒരു കോപ്പും അറിയാത്തവനെ തപ്പുക. 

ശനിദശ മറ്റെടത്തു കയറിയാല്‍ ട്രെയിന്‍ പാളംതെറ്റി നമ്മളിരിക്കുന്നിടത്തു വന്നു ഇടിച്ചിട്ടു പോകുമെന്നു പറഞ്ഞപോലെ അത് സംഭവിച്ചു!!! സ്വാമിതിരുവടികള്‍ക്ക് ഒരു ആശ്രമവാസിയെക്കിട്ടി. M.C.A ക്ക് വന്ന ഒരു മുസ്ലിംപയ്യന്‍. ആളൊരു അയ്യോപാവി.

ശിഷ്യന്‍ അദ്ദേഹത്തിന്‍റെ മതപരമായ കാര്യങ്ങളില്‍ കണിശക്കാരനായതുകൊണ്ടു 5 നേരം നിസ്കാരം നിര്‍ബന്ധമായിരുന്നു. സാമി രാവിലെ 4 മണിക്ക് പൂജ തുടങ്ങും. മന്ത്രതന്ത്രങ്ങള്‍ യഥാവിധി അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് കൊണ്ടു (ശബ്ദം താഴെ വന്നിരുന്നെകില്‍ ലവന്‍റെ കടി ഞങ്ങള്‍ തീര്‍ത്തു കൊടുത്തേനെ) ശിഷ്യന് നിസ്കാരം ഭയങ്കര പ്രശ്നമായി. അവസാനം സുബഹ് (അതിരാവിലെയുള്ള) നിസ്കാരം അവന്‍ ടെറസിലാക്കി. 

ടെറസിനു മുകളില്‍ കേറിയാല്‍ താഴെയുള്ള എല്ലാ വിശേഷങ്ങളും കാണാം. ഒരുദിവസം സുബഹ് നിസ്കാരം കഴിഞ്ഞ ശിഷ്യന്‍ പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാന്‍ താഴേക്ക്‌നോക്കിയപ്പോള്‍ പെട്ടെന്നൊരു പച്ച വെളിച്ചം കണ്ണുകളിലേക്ക് ഇരച്ചു കയറി. 

വെളിച്ചത്തെ കണ്ണുകളാല്‍ വകഞ്ഞുമാറ്റി അവനതിന്‍റെ പ്രഭവകേന്ദ്രത്തിലേക്ക് ഊളിയിട്ടു. പടച്ചോന്‍ ദര്‍ശനം തരികയാണോ??? അല്‍ഹംദുലില്ലാഹ്!!!

ക്രമേണ പ്രഭവകേന്ദ്രം നഗ്നനേത്രങ്ങള്‍ക്ക് ദ്രിശ്യമായിത്തുടങ്ങി.  അവന്‍ ശ്രദ്ധിച്ചു നോക്കി. സുന്ദരിയായ ഒരു തമിഴ്പെണ്‍കൊടി പച്ചവെളിച്ചതില്‍ തെളിഞ്ഞു വന്നു. അവള്‍ ഉടയാടകള്‍ ഒന്നൊന്നായി ഉപേക്ഷിച്ചു. ലെവന്‍റെ നഗ്നനേത്രങ്ങള്‍ക്ക് ലവളുടെ നഗ്നശരീരം അനാവരണം ചെയ്യപ്പെട്ടു.

നിമിഷനേരത്തിനുള്ളില്‍ കോരിത്തരിപ്പിക്കുന്ന ദ്രിശ്യങ്ങള്‍ ലൈവായി മുന്നില്‍ തെളിഞ്ഞു... തന്‍റെ മനസ്സമാധാനം കെടുത്തിയ സ്വാമികള്‍ക്ക് ശിഷ്യന്‍ മനസ്സാ നന്ദിപറഞ്ഞു. ടിക്കെറ്റും, കാശുമില്ലാതെ ഫുള്‍സീന്‍ ഒപ്പിയെടുത്ത് താഴേക്ക്‌ ചലിച്ചു (ചലിപ്പിച്ചു എന്നല്ല... വായിക്കുമ്പോള്‍ ശരിക്കും വായിക്കണം)... 

തിരിച്ചു ആശ്രമത്തിലെത്തിയയുടന്‍ കൂതറ സ്വാമിയുടെ പ്രഭാഷണം ഒരു മണിക്കൂര്‍ കേട്ട് കോട്ടുവായിട്ട് കോളേജിലേക്ക് തിരിച്ചു... തനിക്കുള്ളത് മറ്റുള്ളവര്‍ക്കും പങ്കുവെക്കണമെന്ന് അള്ളാഹു പറഞ്ഞിട്ടുള്ളതിനാല്‍ പയ്യന് സീന്‍ കണ്ടകാര്യം ആരോടെങ്ങിലും പറയാതെ നിവൃത്തിയില്ല. സ്വാമിയോടു പറഞ്ഞാല്‍ ഉപദേശിച്ചു കൊല്ലുമെന്ന പേടികാരണം മറ്റൊരു മമഹൃദയനെ കണ്ടെത്താന്‍ അവന്‍റെയുള്ളം തുടിച്ചു.. 

ഒടുവില്‍ തന്‍റെ മമഹൃദയനെ കണ്ടെത്തി. ബാച്ചിലുള്ള ഒരു ക്രിസ്ത്യാനിപ്പയ്യന്‍. അവനോടു ഹൃദയം തുറന്നു.. സ്വാമിയോട് പറയാതെ ഇവിടെപ്പറഞ്ഞത്‌ പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ അവിടെ പന്തംകൊളുത്തി I.P.L എന്നു പറഞ്ഞ പോലെയായി. 

ഇനി ടെറസില്‍ പോയി നിസ്കരിക്കരുത്. സത്യക്രിസ്ത്യാനിയുടെ ഉപദേശം. നിന്‍റെ മനസിനു ചാഞ്ചാട്ടമുണ്ടാകും. നിന്നോടു പറഞ്ഞു ഞാന്‍ മൂ---- സോറി... ചാഞ്ചാടിയെന്നു പറഞ്ഞാല്‍ മതിയല്ലോയെന്നു മനസ്സില്‍ പറഞ്ഞു.  ശിഷ്യന്‍ ഉപദേശം ശിരസാവഹിച്ചു.

ശിഷ്യന്‍ മനസു ചാഞ്ചാട്ടാതെ ഒരുവിധം കണ്ട്രോള്‍ ചെയ്ത് മുന്നോട്ടുപോയി. ഒരാഴ്ചക്കു ശേഷം സത്യക്രിസ്ത്യാനി നമ്മുടെ ഹോസ്റ്റെലിലെക്ക് ചേക്കേറി.. മുടിഞ്ഞ മുട്ടിപ്പായില്‍ പ്രാര്‍ത്ഥന... ആന മയില്‍ ഒട്ടകം.... 

രാവിലത്തെ പ്രാര്‍ത്ഥന പതുക്കെ ടെറസിലോട്ട് മാറ്റി... സത്യക്രിസ്ത്യാനിക്കും പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാമല്ലോ. സാങ്കേതികപരമായി ലവനും ഒരു മനുഷ്യനായതിനാല്‍ ടെറസ്സില്‍ നിന്നും കിട്ടുന്ന ദര്‍ശനത്തില്‍ നിര്‍വൃതികൊണ്ടു.  

തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ യേശുദേവനും പറഞ്ഞിട്ടുള്ളതിനാല്‍ അവനും സ്നേഹിച്ചു. അയല്‍ബെഡ്ഡുകാരനെ. സ്വന്തം സഹമുറിയനെ. അങ്ങിനെ രണ്ടുപേരും ഒന്നിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 

എല്ലാവരുടെ മതത്തിലും മറ്റുള്ളവരെയും തങ്ങളെപ്പോലെത്തന്നെ സ്നേഹിക്കാന്‍ പറയുന്നത് കൊണ്ടു എന്തിനേറെ പറയുന്നു...  ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രേക്ഷരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.. തിരുവനന്തപുരം സെക്രട്ടറിയെറ്റിനെ അനുസ്മരിക്കുമാറു പ്രേക്ഷകര്‍... സോറി നാനാജാതി മതസ്ഥര്‍. എല്ലാവരും മതേതരത്വം പാലിച്ചു ഒരു പടലപ്പിണക്കവുമില്ലാതെ രാത്രിയുറക്കം ടെറസിലാക്കി... 

സത്യക്രിസ്ത്യാനിക്ക് സീന്‍ പോയിട്ട് കര്‍ട്ടന്‍ വരെ കാണാന്‍ പറ്റാത്ത അവസ്ഥ... 

ആയിടക്ക് ബൈബിള്‍ വായിക്കുമ്പോള്‍ 30 വെള്ളിക്കാശിനു യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസിന്‍റെ പ്രവൃത്തിയില്‍ ആകൃഷ്ടനായ സത്യക്രിസ്ത്യാനി മറ്റുള്ളവര്‍ സീന്‍ കാണുന്ന വിവരം 2nd ഫ്ലോറില്‍ താമസിക്കുന്ന ഞങ്ങളുടെ കോളേജിലെത്തന്നെ അധ്യാപകനോടു പറഞ്ഞു.

പട്ടിയൊട്ടു തിന്നുകേമില്ല, പശൂനെയൊട്ടു തീറ്റിക്കേമില്ല. കള്ള ബടുവ... 

ഇതിനുള്ള ഏക പോംവഴിയായി മാഷ്‌ മുകളിലാക്കി കിടപ്പ്. എല്ലാവന്‍റെയും കടിയങ്ങു തീര്‍ന്നു. മാഷാണെങ്കില്‍ നിരീശ്വരവാദി ആയിരുന്നു. അതുകൊണ്ടുതന്നെ അയല്‍ക്കാരനെ സ്നേഹിക്കേന്ടതിന്‍റെ അവശ്യകതയെപ്പറ്റി ബോധവാനോ, താല്‍പ്പരനോ ആയിരുന്നില്ല.

അന്നുമുതല്‍ ക്ലാസ്സില്‍ വരുമ്പോള്‍ മാഷിന്‍റെ മുഖത്തൊരു (ശരീരമാസകലം) ക്ഷീണവും, ഉറക്കച്ച്ചടവും കണ്ടിരുന്നു. എന്താണോ ആവോ...

Wednesday, October 12, 2011

നെഹ്രുവും ഇംഗ്ലീഷും


നെഹ്രുക്കഥകള്‍ എന്നു പറയുമ്പോള്‍ ഇത് സാക്ഷാല്‍ ചാച്ചാ നെഹ്രു അല്ല. ഇതു ഞങ്ങള്‍ പി.ജി ക്കു തമിഴ്നാട്ടില്‍ പഠിച്ചപ്പോള്‍ കോളേജില്‍ ഉണ്ടായിരുന്ന നെഹ്രു. ഞങ്ങളുടെ അട്മിനിസ്ട്രെറ്റീവ് ഓഫീസര്‍. ആകെ ചാച്ചാജിയുമായുള്ള സാമ്യം വെളുത്ത കളര്‍ മാത്രം. 

അദ്ദേഹത്തെക്കുറിച്ചു പറയുകയാണെങ്കില്‍ "അതാ അങ്ങോട്ടു നോക്കു", "അല്ലെങ്കില്‍ വേണ്ട ഇങ്ങോട്ടു നോക്കു" ... അല്ലെങ്കില്‍ എങ്ങോട്ടും നോക്കേണ്ട... അതിനുള്ള കോപ്പില്ല... ഞാന്‍ തന്നെ പറയാം...

അഞ്ചടി  ഉയരം... വെളുത്ത നിറം... ഉണ്ടപ്പരുവം... നെറ്റിയില്‍ കുറി... വെളുത്ത വസ്ത്രധാരി... റൂമില്‍ എപ്പോഴും ഇംഗ്ലീഷ് പേപ്പര്‍ മാത്രം... 

പൊതുവേ തമിഴര്‍ക്ക് നമ്മള്‍ മലയാളികള്‍ അവരെക്കാളും സൗന്ദര്യവും, വിവരവും, വിദ്യാഭ്യാസവും കൂടുതല്‍ ഉണ്ടെന്നുള്ള ഒരു കോംപ്ലെക്സ് ഉണ്ട്... സംഗതി സത്യമായതു കൊണ്ട് ഞങ്ങളായിട്ടു തിരുത്താന്‍ പോകാറുമില്ല... അങ്ങിനെയുള്ള കോംപ്ലെക്സിന്‍റെ നൂറാം നിലയില്‍ താമസിക്കുന്നവനാണു നമ്മുടെ നായകന്‍...

ഞങ്ങളുടെ കോളേജില്‍ താരതമ്യേന മലയാളികള്‍ കൂടുതലായതു കൊണ്ട് താരതമ്യേന ഇംഗ്ലീഷ് കൂടുതല്‍ സംസാരിക്കുന്ന താരതമ്യേന തമിഴനായ (സോറി... ഇവിടെ താരതമ്യേനയുടെ കാര്യമില്ലല്ലോ.. അല്ലെ!!! ക്ഷമി...) നെഹ്രുവിനെ അട്മിനിസ്ട്രെറ്റീവ് ഓഫീസറാക്കി (ശവം...)!!! അല്‍പന് മൊബൈല്‍ കിട്ടിയാല്‍ അര്‍ത്ഥരാത്രിക്കും എസ്.എം.എസ് അയക്കും എന്നതു പോലെയായി നെഹ്രുവിന്‍റെ കാര്യം... വേണ്ടതിനും വേണ്ടാത്തതിനും അദ്ദേഹം ഇംഗ്ലീഷ് വാരി വിതറി... 

അദ്ദേഹത്തിന്‍റെ ചരിത്രപ്രസിദ്ധമായ ചില പ്രയോഗങ്ങള്‍ താഴെ...

ഐ സോ ഇറ്റ്‌ യെസ്റ്റേര്‍ ഡേ!!!

ക്ലാസ്സ്‌ടീച്ചര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ നെഹ്രുവിന്‍റെ റൂമിലേക്കു പോയി. അന്നത്തെ ന്യൂസ്‌പേപ്പര്‍ വാങ്ങുകയായിരുന്നു അവശ്യം... ഡോര്‍ തട്ടി പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം. അകത്തു കയറി. നെഹ്രു തിരക്കിലാണു.

പൊതുവേ ഇവന്‍മാരുടെ തമിഴ്‌ ഇതര ഭാഷയിലുള്ള നൈപുണ്യം അറിയാവുന്നതു കൊണ്ടും , സമയം കളയാനില്ലാത്തതു കൊണ്ടും , ആ സമയം കൊണ്ടു ഞാനത്യാവശ്യം തമിഴ്‌ പഠിച്ചത് കൊണ്ടും വന്ന കാര്യം തമിഴില്‍ അവതരിപ്പിച്ചു.

"സര്‍... ന്യൂസ്‌പേപ്പര്‍ കെടക്കുമാ??? മാഡം കേക്കുത്"... 

തമിള്‍ കേട്ടതും നെഹ്രു തല പൊക്കിയെന്നെ നോക്കി... ആ മുഖത്തൊരു പുച്ഛം ഞാന്‍ വായിച്ചു... പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ ഒരു ഭാവം... "ഇംഗ്ലീഷ് തെരിയാത്??? എന്ന പണ്ണലാം... ഇംഗ്ലീഷ് ബെറ്റര്‍ ടു കമ്മ്യൂണികേറ്റ്... യു നോ ഇംഗ്ലീഷ്??? പുവര്‍ യു" എന്ന മമ്മൂട്ടി ഡയലോഗായിരുന്നു ആ നോട്ടത്തില്‍...

പക്ഷെ നെഹ്രു മൊഴിഞ്ഞതു ഇത്ര മാത്രം... "വാട്ട്‌???"

"സര്‍... ടുഡേസ് ന്യൂസ്‌പേപ്പര്‍ പ്ലീസ്‌... മാഡം നീഡ്സ് ഇറ്റ്‌ ..." ഞാന്‍ മറുമൊഴി കൊടുത്തു...

ഇംഗ്ലീഷ് കേട്ടപ്പോള്‍ മന്നവേന്ദ്രന്‍റെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി. കുറച്ചു നേരം അവിടെയൊക്കെ ഒന്നു തപ്പിയ ശേഷം നെഹ്രുവിന്‍റെ മറുപടി...

"യാ... ഐ സോ ഇറ്റ്‌ യെസ്റ്റേര്‍ ഡേ ഹിയര്‍... നൌ നോട്ട് സീ..."

ഇന്നത്തെ പേപ്പര്‍ ഇന്നലെ കണ്ടത്രേ!!! ദിവ്യന്‍!!!

യെവന്‍ യാര്??? നിങ്ങളു ഞെട്ടിയാ?? പക്കേങ്ങി ഞാന്‍ ഞെട്ടിയില്ല... സ്ഥിരം ഇതുപോലെ ഞെട്ടല്‍ നെഹ്രു തരുന്നതു കൊണ്ടു ഞെട്ടാന്‍ തോന്നിയില്ല... മാത്രവുമല്ല... ഇത്തരം ശൂന്യതയില്‍ നിന്നും അര്‍ഥം വായിക്കാന്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു...

നെഹ്രു ഉദ്ദേശിച്ചത് ഇത്ര മാത്രം... 

"യാ... ഐ സോ ഇറ്റ്‌ യെസ്റ്റേര്‍ ഡേ".... അതായതു ഉത്തമാ... "ഞാന്‍ അതു നേരത്തെ ഇവിടെ കണ്ടിരുന്നു" എന്ന്...

ഗെറ്റ് ഔട്ട്‌!!!

ഒരു ദിവസം കോളേജില്‍ കറന്‍റ് പോയി... ഉച്ചക്കുശേഷം ഞങ്ങള്‍ക്ക് ലാബ് ആയിരുന്നു.. കറന്‍റ് ഇല്ലാതെ പ്രൊഡക്ടിവ്‌ ആയി ചെയ്യാന്‍ പറ്റുന്ന ഏകകാര്യമായ പഞ്ചാരയടിയില്‍ എല്ലാവരും വ്യാപൃതരായപ്പോള്‍ എല്ലാവരും പെര്‍മിഷന്‍ വാങ്ങി വീട്ടില്‍ പോക്കോളാന്‍ മാഡം പറഞ്ഞു. ലവളുക്ക് കണ്ണുകടി. രക്തത്തില്‍ പഞ്ചാര കൂടിയ അസുഖം ലവള്‍ക്ക് വരാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. പോകാനുള്ള പെര്‍മിഷന്‍ തരണ്ടത് സാക്ഷാല്‍ നെഹ്രു. ചോദിക്കേണ്ട നറുക്കു വീണതു എനിക്ക് തന്നെ...

അങ്ങിനെ ഞാന്‍ വീണ്ടും നെഹ്രുവിന്‍റെ അങ്കത്തട്ടിലേക്ക്... 

ഒരു കാരണവശാലും കോളേജ് റെഗുലര്‍ ടൈമില്‍ ഗേറ്റിന്‍റെ അടുത്തുള്ള ഗൂര്‍ഖ ഭീംസിങ് കാ ബേട്ടാ രാംസിങ് ഞങ്ങളെ പുറത്തു വിടാറില്ല... ലവന്‍ വിടണമെങ്കില്‍ നെഹ്രു പെര്‍മിഷന്‍ എഴുതിയ ലെറ്റര്‍ വേണം.. ആ കുന്തം മേടിക്കാനാണു ഞാന്‍ നില്‍ക്കുന്നത്... കാര്യം അവതരിപ്പിച്ചപ്പോള്‍ നെഹ്രു ഒരു തുണ്ടുകടലാസില്‍ എഴുതി തന്നു... 

തിരിച്ചു ക്ലാസ്സില്‍ പോകുന്ന വഴി അതു വെറുതെയൊന്നു വായിച്ചു ഞാന്‍ വെറുതെയൊന്നു ഞെട്ടി... അതു ഇപ്രകാരമായിരുന്നു...

"ഓള്‍ എം.സി.എ സ്റ്റുഡന്‍റ്സ് ആഫ്ടര്‍ നൂണ്‍ ഗെറ്റ് ഔട്ട്‌ !!!"

സംഭവം ഞെട്ടിയെങ്കിലും അപ്പംസ്‌ തിന്നാല്‍ പോരേ... അതിലെ പിറ്റ്സ് എന്തിനാ കൌണ്ട് ചെയ്യുന്നത് എന്നോര്‍ത്ത് ഞങ്ങള്‍ ഗൂര്‍ഖയെ ലക്‌ഷ്യമാക്കി നടന്നു...


മൂപ്പരും, നമ്പ്യാരും പിന്നെ നെഹ്രുവും

സ്ഥിരമെന്ന പോലെ വളരെ ലേറ്റായി മൂപ്പരും, നമ്പ്യാരും കോളേജിലേക്ക്‌. ഇവരുടെ കണ്ണിലൂടെയാണ് ഇനി കഥയുടെ പോക്ക്.

സാധാരണയായിക്കിട്ടാറുള്ള ഗതാഗത സൌകര്യങ്ങളൊക്കെ (ലൂണ/കാര്‍/ജീപ്പ്/ട്രാക്ടര്‍) പോയിക്കഴിഞ്ഞിരുന്നു. ബസ്സിനു പോകാമെന്നുവെച്ചാല്‍ ധനസഹായത്തിനു ക്ലാസ്സിലെ പെണ്‍പിള്ളേരോ, ജൂനിയേര്‍സോ ഇല്ല. അങ്ങിനെ ഇതികര്‍ത്തവ്യാമൂഡ്‌രായി ഞങ്ങള്‍ നില്‍ക്കവേ തേടിയവള്ളി കാലില്‍ച്ചുറ്റി.

ഒരു കോണ്‍ടസ്സാ കാര്‍ വന്നുമുന്നില്‍ ചവിട്ടി. "തമ്പി... ഇന്ത സത്തി എപ്പടി പോവറത് (അനിയാ... സത്തിയിലേക്ക് എങ്ങിനെയാണു പോകേണ്ടത്‌) ???"... ഒരു കരിംഭൂതം തല പുറത്തിട്ടു ചോദിച്ചു.

ഈ സത്തിയെന്നു പറയുന്നത് സത്തിക്കാടുകളുടെയൊക്കെ (വീരപ്പന്‍റെ പഴയ താവളം) ഏരിയയാണ്. ഞങ്ങളുടെ കോളെജും ആ റൂട്ടില്‍ത്തന്നെ. ഞങ്ങള്‍ വഴികാണിച്ചു കൊടുത്തു. പ്രത്യുപകരമെന്നോണം കോളേജ് വരെ ലിഫ്റ്റ്‌ (ഇരന്നു മേടിച്ചതാണെന്ന് ശത്രുക്കള്‍ പറഞ്ഞുപരത്തിയിരുന്നു). എന്താണെങ്കിലും രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ചിക്കന്‍ബിരിയാണി തന്നെ. കാലില്‍ ചുറ്റിയ വള്ളികളൊക്കെ വലിച്ചുപറിച്ചു കളഞ്ഞ് ഞങ്ങള്‍ കോണ്‍ടസ്സയില്‍.

കോളേജ് കവാടത്തില്‍ പോയി കോളേജ് വിലക്കുവാങ്ങിയ ഭാവത്തില്‍ ഇറങ്ങി. തൊട്ടുമുന്‍പില്‍ കോളേജിലെ പുതിയ ഗൂര്‍ഖ ഭീംസിംഗ് ക ബേട്ടാ രാംസിംഗ് കാ ഭായ് ക്രൂര്‍സിംഗ്.

അങ്ങേരു പുതിയതായതിനാലാണോ അതോ വന്നിറങ്ങിയവന്‍മാര്‍ കോളേജിലധികം മുഖം കാണിക്കാതവരായതിനാലാണോ എന്തോ ക്രൂര്‍സിംഗ് ക്രൂരമായൊന്നു നോക്കി.  വന്നിറങ്ങിയവന്‍മാര്‍ക്ക് അവിടെ പഠിക്കാനുള്ള ഒരു ലുക്ക്‌ ഇല്ലാത്തതു കൊണ്ടു ഉടന്‍ ചോദ്യം വന്നു.

"ക്യാ ചാഹിയേ??? കിസ്കോ ദേഖ്നാ ഹേ???"...

ഞങ്ങള്‍ക്ക് എന്തര് ഹും... ഹോ... ഹേ...

ഹം ഹിന്ദി മാലൂം ഇല്ല... ഹോ... ഞങ്ങള്‍ക്ക് ഹിന്ദി അറിഞ്ഞൂടാന്ന് ഈ മറുതായോട് ആരെങ്കിലും പറയെടെ എന്ന ആത്മഗതവുമായി നിന്നു. ഞങ്ങളുടെ ഹിന്ദിയിലെ അപാരപാണ്ഡിത്യം കണ്ട മി.ക്രൂര്‍ അവനറിയാവുന്ന തമിഴിലൊരു ശ്രമം നടത്തി.  "എന്ന പണ്ണരുതുക്കാകെ ഇങ്കേ വന്തേന്‍???"

ഞങ്ങള്‍ ഞെട്ടി പരസ്പരം നോക്കി. "ഇപ്പോഴോ!!! ഈ നട്ടുച്ചക്കോ!!! ഹേയ്... ഞങ്ങളാ ടൈപ്പല്ല... വൃത്തികെട്ടവന്‍... മ്ലേച്ചന്‍‍.." ഞങ്ങള്‍ ഒരേവിധം മനസ്സില്‍ ചിന്തിച്ചു. ഇതിലും ഭേദം ഹിന്ദിയായിരുന്നു. അതാകുമ്പോ മനസിലാകാതെയെങ്കിലുമിരിക്കും.

അവസാനം സഹികെട്ട മൂപ്പര്‍ തന്‍റെ അവസാനശ്രമമെന്ന രീതിയില്‍ ഒരു മുറിഹിന്ദി എടുത്തങ്ങ് വീശി. എത്ര വാളും, ഉറുമിയും വീശിയിരിക്കുന്നു. പിന്നെയാ ഇത്...

"ദോ M. B. A". കൂടെയൊരു സപ്പോര്‍ട്ടിനു വിക്ടറി സിംബലും (V)  കാണിച്ചു.  മൂപ്പര്‍ ഉദ്ദേശിച്ചത് സെക്കന്‍റ് M. B. A എന്നാണ്.

ക്രൂര്‍സിംഗ് കേട്ടത് "ദോ M. P". ഉടന്‍ വിളിച്ചു നെഹ്രുവിന്. "സാബ്. ദോ M. P ലോഗ് ആപ്സേ മില്‍നേ കേലിയെ ആയേ ഹേ (സര്‍. രണ്ടു M. P മാര്‍ താങ്കളെക്കാണാന്‍ വന്നിട്ടുണ്ട്)".

കേട്ടപാതി കേള്‍ക്കാത്ത പാതി നമ്മുടെ കഥാനായകന്‍ നെഹ്രു ഞങ്ങളെ അകത്തേക്ക് ആനയിക്കാന്‍ പറഞ്ഞു.

ഞങ്ങള്‍ അറച്ചറച്ചു നെഹ്രുമന്ദിരത്തില്‍ എത്തി. 'അല്ലെങ്കിലേ ദുര്‍ബല... ഇപ്പോള്‍ ഗര്‍ഭിണിയും' എന്നതായി ഞങ്ങളുടെ അവസ്ഥ. ഞങ്ങളേ കാണുന്നതേ നെഹ്രുവിനു ചതുര്‍ഥിയാണ്. നെഹ്രു പ്രതീക്ഷിച്ചത് M. P. എത്തിയത് മണിയമ്പറ പുരുഷുവും, കൊണ്ടോട്ടി വാസുവും.

ദൈവമേ... M. P എന്നുദേശിച്ചത് മരപ്പൊട്ടന്‍മാര്‍ എന്നായിരുന്നോ? നെഹ്രു മനസിലോര്‍ത്തു. അതോ മകാരവും പകാരവും കൂട്ടി വല്ല കട്ടി വാക്കുകളുമാണോ ഓര്‍ത്തത്‌??

എന്തായാലും വിശിഷ്ടവ്യക്തികള്‍ വന്നതല്ലേ... ഞങ്ങളെയും കൂട്ടി നെഹ്രു പ്രിന്‍സിപ്പാളിന്‍റെ കാബിനിലേക്ക്. പിന്നെ ആംഗലേയ ഭാഷയില്‍ തെറിയഭിഷേകം. ഞങ്ങള്‍ക്കാണെങ്കില്‍ ചിരിയഭിഷേകം. ചിരി കണ്ട നെഹ്രു ലാസ്റ്റ്‌ വാര്‍ണിംഗ് (ഇതു കൂടെക്കൂടെ തരുന്നതാ) തന്നതിങ്ങനെ...

"ടുമോറോ മോര്‍ണിംഗ് ഷാര്‍പ്പ് 9 യു ആര്‍ നോട്ട് കമിംഗ് ആന്‍ഡ്‌ ഷിട്ടിംഗ് ഇന്‍ യുവര്‍ സീറ്റ്‌ ഐ വില്‍ കം ആന്‍ഡ്‌ ഷിറ്റ്‌ ദേര്‍ ആന്‍ഡ്‌ യുവര്‍ ക്ലാസ്സ്‌ വില്‍ സ്പോയില്‍ട്".

അതായത് നാളെ രാവിലെ കൃത്യം 9 മണിക്ക് ക്ലാസ്സില്‍ വന്നു ഇരുന്നില്ലെകില്‍ ഞാന്‍ വരും. പിന്നെ നിങ്ങളുടെ കാര്യം കട്ടപൊക.

ഇതു കൂടെ കേട്ടപ്പോള്‍ ഞങ്ങളുടെ ചിരിപൊട്ടി. മൂപ്പര്‍ 'ഫ്രണ്ട്സ്' ഫിലിമില്‍ ശ്രീനിവാസന്‍ ചിരിക്കുന്ന പോലെയായി. ഇതു നെഹ്രുവിനെ വീണ്ടും ഉത്തേജിതനാക്കി. അടുത്ത ഗര്‍ജനം (പ്രിന്‍സിപ്പാളിനെ നോക്കിക്കൊണ്ട്).

"അയാം സെടടിംഗ് സീരിയസ് മാറ്റര്‍. സീ ദീസ് ആസ്ഹോള്‍സ് ലാഫിംഗ്".

ഉദ്ദേശിച്ചത് ഇത്രമാത്രം.

നോക്കിയേ... ഞാനിവിടെ കാര്യമായി പറയുമ്പോളാണു ഈ കഴുതകള്‍ മുഴുവന്‍(whole) സമയവും ചിരിക്കുന്നത്...

മി ഡിസ്മിസ് കോളേജ്!!!

ബൈ ദ ബൈ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഈ മഹാന്‍ താമസിക്കുന്നത് ഞങ്ങള്‍ താമസിക്കുന്ന കോംപ്ലെക്സില്‍ത്തന്നെയാണ്. അദ്ദേഹം വല്യപുള്ളി ആയതുകൊണ്ടു മുകളിലത്തെ നിലയിലും, ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് താഴത്തെ നിലയിലും.

മിക്കവാറും മദ്യപാന ആഘോഷദിനങ്ങളില്‍ അദ്ദേഹത്തിന്‍റെ തീഷ്ണമായ നോട്ടവും, സാമാന്യം ഭേദപ്പെട്ട തെറികളും ഞങ്ങള്‍ മേടിച്ചുകെട്ടാറുണ്ട്.

അങ്ങിനെയൊരു ആഘോഷദിനത്തില്‍ ഉന്‍മാദാവസ്ഥയിലുള്ള ഞങ്ങള്‍ എത്ര മോശം അവസ്ഥയിലും ദൈവവിശ്വാസം കൈവിടാത്തവരായത്‌ കൊണ്ട് കൊടുങ്ങല്ലൂര്‍ അമ്മയെ പ്രകീര്‍ത്തിക്കുന്ന ശ്ലോകങ്ങള്‍ ഉച്ചത്തിലും, താളത്തിലും ചൊല്ലിക്കൊണ്ട് വാസസ്ഥലത്തു എത്തി. എന്നാല്‍ ഞങ്ങളെ വരവേറ്റത് സാക്ഷാല്‍ നെഹ്രു.

താഴത്തെ നിലയില്‍ വന്ന അദ്ദേഹം തമിഴില്‍ എന്തോ ഞങ്ങളോടു മൊഴിഞ്ഞു. ഞങ്ങള്‍ പാടിയതിന്‍റെ ശ്രുതി ശരിയായില്ല എന്നാണെന്നു തോന്നുന്നു. തമിഴ്‌ മനസിലാകാഞ്ഞ ഞങ്ങള്‍ കേട്ടഭാവം നടിച്ചില്ല.

പിന്നേ... ഉന്‍മാദാവസ്ഥയിലല്ലേ ശ്രുതി. അവളല്ല, അവളുടെ തള്ളയെ പോലും നമ്മളു മൈന്‍ടൂല...

എന്നാലും ശ്രുതി കറക്റ്റ് ചെയ്യാനെന്തിനാണു മുഖഭാവമിത്ര കലിപ്പിച്ചത് എന്നൊരു സംശയം ന്യായമായും ഞങ്ങള്‍ക്കുണ്ടായി. യേശുദാസ്‌ മാത്രം പാടിയാല്‍ മതിയോ ഇവിടെ???

സംഗതി വഷളാകുന്നതു കണ്ടയൊരു ഭക്തന്‍ ദേവിയെ പ്രസാദിപ്പിക്കാന്‍ ഉച്ചത്തിലൊരു ദേവീകീര്‍ത്തനം ചൊല്ലി.

"താനാരോ... താനാരോ..."

അതും പ്രതീക്ഷിച്ച ഫലം കണ്ടില്ല. മുഖത്തു നോക്കി താനാരാണെന്ന് ചോദിക്കുന്നതു കേട്ട നെഹ്രുവിന്‍റെ മുഖം 'ഇത്ര പോപുലറായ എന്നെക്കണ്ടിട്ടു മനസിലായില്ലെടാ ജാഡതെണ്ടികളെ' എന്ന രീതിയില്‍ വലിഞ്ഞു മുറുകി.

സംഗീതത്തിന്‍റെ സംഗതികളെക്കുറിച്ചോ,കൊടുങ്ങല്ലൂരമ്മയുടെ ഇഷ്ടങ്ങളെക്കുറിച്ചോ അറിയാത്ത പരട്ട ലോക്കല്‍സ് ലവനോടു കംപ്ലൈന്‍റ് പറഞ്ഞ് പോലും. അത്യാവശ്യം തമിഴ്‌ മനസിലായ ഒരു ഭക്തന്‍ ബാക്കി ഭക്തക്കൂട്ടത്തോടു പറഞ്ഞു.

ഞങ്ങളുടെ പ്രശ്നം(അണ്ടര്‍സ്റ്റാന്‍ഡിംഗ് തമിഴ്‌ ഡിഫിക്കല്‍റ്റി സിന്‍ഡ്രോം) മനസിലാക്കിയ നെഹ്രു ഉടന്‍ അതിന്‍റെ ഇംഗ്ലീഷ് വേര്‍ഷന്‍ റിലീസ് ചെയ്തു.

നെക്സ്റ്റ് ടൈം നുയിസ്സന്‍സ്‌ ലോക്കല്‍ കംപ്ലൈന്‍റ് മി ഡിസ്മിസ് കോളേജ് !!!

എന്നുവെച്ചാല്‍ അടുത്തപ്രാവശ്യം ലോക്കല്‍സ് കംപ്ലൈന്‍റ് ചെയ്താല്‍ നിന്നെയൊക്കെ കോളേജില്‍ നിന്നും പറഞ്ഞുവിടും എന്ന്.

ഒടുവില്‍ അറിഞ്ഞത്!!!

ഞങ്ങളുടെ വീട്ടിനടുത്തൊരു സ്വാമി ഉണ്ടായിരുന്നു. നെഹ്രുവിന്‍റെ ഭാര്യ അങ്ങേരുടെ കട്ട ഫാനായതില്‍പ്പിന്നെ നെഹ്രു അവിടം വിട്ടുപോയി. സ്വാമിക്കു ഇംഗ്ലീഷ് അറിയാഞ്ഞിട്ടോ അതോ ഭാര്യക്കു തമിഴ്‌ ശരിക്കും അറിഞ്ഞിട്ടോ എന്തോ...

ആവോ.. ഞങ്ങളായിട്ട് ചോദിക്കാന്‍ പോയില്ല. അല്ലെങ്കിലും മറ്റുളളവരെ ബുദ്ധിമുട്ടിക്കുന്നതു പണ്ടേ ഞങ്ങള്‍ക്ക് ഇഷ്ടമല്ലല്ലോ!!!

വാല്‍ക്കഷ്ണം: നെഹ്രുവിന്‍റെ ഇംഗ്ലീഷ് മനസിലാക്കി ശീലിച്ചതുകൊണ്ട് ഇപ്പോഴും കള്ളകൂതറ മിസരികളുടെയും(Egyptians), പീലുക്കളുടെയും(Philippinese) സൊകോള്‍ഡ്‌ ഇംഗ്ലീഷ് അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

തിരുത്തല്‍വാദി


കഥാപാത്രം നമ്മുടെ സ്വന്തം മൂപ്പര്‍

പഠനത്തില്‍ അതീവതല്‍പരനായതിനാല്‍ വിലപ്പെട്ട ക്ലാസുകളൊന്നും മിസ്സാകാതെയിരിക്കാന്‍ മൂപ്പര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില് ‍(റമ്മി,  28, കുലുക്കിക്കുത്ത്) അതിലേറെ തല്‍പരനായതിനാല്‍ ചിലയവസരങ്ങളില്‍ ക്ലാസുകള്‍ മിസ്സായിപ്പോയിരുന്നു (തന്‍റെതല്ലാത്ത കാരണത്താല്‍). 

അങ്ങിനെ അല്ലലില്ലാതെ പോകുമ്പോള്‍ ഓര്‍ക്കാപ്പുറത്തവന്‍ വന്നു. ഓരോ ആറുമാസത്തിലും ഉറക്കംകെടുത്താന്‍ വരാറുള്ളവന്‍. 'സെമസ്റ്റര്‍ എക്സാം'.

പഠിച്ചതിന്‍റെ എത്രയോമടങ്ങ്‌ പഠിക്കാന്‍ ബാക്കികിടക്കുന്നതു കൊണ്ട് തന്‍റെ D.T.P (Desk Top Printing - ഡസ്കിന്‍റെ മുകള്‍ഭാഗം ചുരണ്ടി അവശ്യമുള്ള കാര്യങ്ങള്‍ പ്രിന്‍റ്ചെയ്തു വെക്കല്‍) വര്‍ക്കിന്‍റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു മൂപ്പര്‍ എക്സാമിനു തയ്യാറായി. 

പക്ഷെ കോളേജധികൃതര്‍ പറഞ്ഞയൊരു നിബന്ധന മൂപ്പരുടെ ആത്മവീര്യം കെടുത്തി. എക്സാം എഴുതണമെങ്കില്‍ 60% അറ്റന്‍റെസ് വേണംപോലും!!! ഇല്ലെങ്കില്‍ 2000 രൂപ ഫൈന്‍ പോലും!!! അതിന്‍റെ പകുതിയുണ്ടായിരുന്നെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്ല്‍ എല്ലാവര്‍ക്കും മൂപ്പര്‍ പാഷാണം മേടിച്ചുകൊടുത്തേനെ.

ചതി!!! കൊടുംചതി!!! 

മൂപ്പര്‍ക്ക് കഷ്ടി 40% അറ്റന്‍റെസ്... മൂപ്പരുടെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസൊന്നും കോളേജ് റൂള്‍സുപ്രകാരം ഗ്രേസ്‌മാര്‍ക്കിനോ, അറ്റന്‍റെസിനോ പരിഗണിക്കില്ല പോലും. 

"കോണാത്തിലെ ഓരോ റൂള്‍സ്". 

ഇത്തവണ എക്സാമെഴുതാന്‍ പറ്റിയില്ലെങ്കില്‍ അടുത്ത തവണ ഉറക്കംകെടുത്തുന്നവന്‍ വരുമ്പോള്‍ ഒരു ഡസ്കില്‍ മാത്രം D.T.P ഒതുങ്ങില്ല എന്നുള്ളതുകൊണ്ട് ഏതുവിധേനയും ഇത്തവണത്തെ എക്സാം എഴുതണമെന്നു തീരുമാനിച്ചു. മൂപ്പരും, പരിവാരങ്ങളും കലുകുലുഷിതമായ ചര്‍ച്ചകള്‍ ആരംഭിച്ചു. 

സാധാരണ മറ്റുകോഴ്സുകാര് ചെയ്യുന്ന പോലെ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിക്ക്‌ മദ്യംമേടിച്ചു കൊടുത്തു പാട്ടിലാക്കാമെന്നു വെക്കാനും പറ്റില്ല. എന്തെന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവി പെണ്ണാണ്. പെണ്ണുങ്ങളെ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിയാക്കരുതെന്ന് യുനിവേഴ്സിറ്റിക്കു നിവേദനം കൊടുത്തു പ്രാവര്‍ത്തികമാക്കാന്‍ സമയമില്ലാത്തത് കൊണ്ട് മറ്റു വഴികള്‍ ചിന്തിച്ചു.

അവസാനമെല്ലാവര്‍ക്കും സ്വീകാര്യവും, പ്രാവര്‍ത്തികവുമായ ഒരു ഉപായം പരിവാരങ്ങളിലൊരുവന്‍ മുന്നോട്ടുവെച്ചു. "അറ്റന്‍റെസ് രജിസ്റ്റര്‍ തിരുത്തുക". ചിലവുകുറഞ്ഞതും, പ്രതീക്ഷയുള്ളതുമായ ഈ ഓപറെഷന്‍ എങ്ങിനെ നടത്തുമെന്നായി ചിന്ത. അവസാനം ഉച്ചയൂണു സമയത്തു ഡിപ്പാര്‍ട്ട്‌മെന്റില്‍ ആരുമില്ലാത്ത നേരംനോക്കി പരിവാരസമേതം ഒരു കൂട്ടഓപറെഷന്‍. "മിഷന്‍ അറ്റന്‍റെസ്".

ഓപറെഷന്‍റെ വിശദാമംശങ്ങള്‍ അടുത്തദിവസം മലയാളമനോരമയില്‍ വന്നതിങ്ങനെ:

രാവിലെ 08:30: പതിവില്ലാതെ മൂപ്പര്‍ നേരത്തെ എണീക്കുന്നു.
രാവിലെ 08:45: ഒട്ടും പതിവില്ലാതെ കുളിക്കുന്നു.
രാവിലെ09.00: പതിവിനു വിപരീതമായി തന്‍റെ ആരാധനാ മൂര്‍ത്തിയായ 'ജാക്കി' ഷെറോഫിനെ മനസിലാവാഹിക്കാതെ കോളേജ്ബസ്സിന്‍റെ പിന്നില്‍ കയറുന്നു. പരിവാരങ്ങള്‍ പതിവ്തെറ്റിക്കാതെ 'ജാക്കി' ഷെറോഫിനെ മനസിലാവാഹിച്ചു മുന്നില്‍ത്തന്നെ കയറി.
രാവിലെ 09:15: സ്ഥിരമെന്ന പോലെ ക്ലാസ്സില്‍ക്കയറി ഉറക്കം തുടങ്ങി.
ഉച്ച12.30: ഞെട്ടിയെഴുന്നേറ്റു ഡിപ്പാര്‍ട്ട്‌മെന്റിനെ ലക്ഷ്യമാക്കി നീങ്ങി.
ഉച്ച12.45: പരിവാരങ്ങളെ സമര്‍ത്ഥമായി വിന്യസിച്ചു. എല്ലാവരും പരിസര നിരീക്ഷണത്തില്‍
ഉച്ച01:00: ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവരും ഉച്ചയൂണിനു കാന്റീനീലേക്ക്.
ഉച്ച01:05: "മിഷന്‍ അറ്റന്‍റെസ്" സ്റ്റാര്‍ട്ട്‌. അലെര്‍ട്ട് സിഗ്നല്‍ ടു പരിവാരംസ്.
ഉച്ച01:10: മൂപ്പര്‍ അറ്റന്‍റെസ് രജിസ്റ്റര്‍ തപ്പുന്നു.
ഉച്ച01:15: മൂപ്പര്‍ക്ക് അറ്റന്‍റെസ് രജിസ്റ്റര്‍ കിട്ടുന്നു.
ഉച്ച01:20: മൂപ്പര്‍ ഒരു തിരുത്തല്‍വാദിയാകുന്നു.
ഉച്ച01:30: എല്ലാ A യും (Absent) P ആക്കുന്നു (Present) .
ഉച്ച01:32: ഓപറെഷന്‍ പൂര്‍ത്തിയാക്കിയ മൂപ്പര്‍ പുറത്തേക്ക്.
ഉച്ച01:35: മൂപ്പരും പരിവാരങ്ങളും ആഹ്ലാദം പങ്കുവെക്കുന്നു.
ഉച്ച01:40: മിഷന്‍ അറ്റന്‍റെസ് ഗംഭീരവിജയമായി പ്രഖ്യാപിക്കുന്നു.
ഉച്ച02:00: ഈ മഹത്തായ കൂട്ടായ്മയുടെ വിജയമാഘോഷിക്കാന്‍ എല്ലാവരും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വീട്ടിലേക്ക്. ഇത്തവണ എല്ലാവരും 'ജാക്കി'ഷെറോഫിനെ മനസിലാവാഹിച്ചു.

അടുത്ത ദിവസം ക്ലാസ്സ്‌ടൈമിനിടയില്‍ മൂപ്പര്‍ക്കൊരു നോട്ടീസ്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെല്ലാന്‍. എക്സാം ഹാള്‍ടിക്കറ്റ്‌ ഇത്രവേഗമെത്തിയോ എന്നു ചിന്തിച്ചുകൊണ്ടു ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ മൂപ്പര്‍ക്ക് ട്രിപ്പിള്‍ ധമാക്കാ!!!

അറ്റന്‍റെസ് ഷോര്‍ട്ടേജിനു ഫൈന്‍ 2000 രൂപ, അറ്റന്‍റെസ് തിരുത്തിയതിനു ഫൈന്‍ 3000 രൂപ, കൂടാതെ ബോണസ്സായി ഇന്‍റെര്‍ണല്‍ മാര്‍ക്ക്‌സ് സ്വാഹ!!!

ഒറ്റദിവസം കൊണ്ടു ഫൈന്‍ ഇത്രക്കും കൂടിയതു മനസിലാകാതെ നിന്ന മൂപ്പര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവി വിശദീകരണം കൊടുത്തു.


ആ സെമസ്റ്ററില്‍ ആകെ അധ്യയന ദിവസങ്ങള്‍    : 96
മൂപ്പര്‍ പ്രസന്‍റ് ആയ ദിവസങ്ങള്‍    : 104

അധികമായാല്‍ അമൃതും വിഷം!!!

എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. മിഷന്‍ അറ്റന്‍റെസ് ഊ-- .. അല്ലെങ്കില്‍ വേണ്ട, ചീറ്റിപ്പോയി. 

ഈക്കഥയിനി മലയാളമനോരമയില്‍ എങ്ങിനെ വരുമോ എന്തോ...

Tuesday, October 11, 2011

ഹും.. മൈക്കിളിനോടാ അവന്‍റെ കളി...


ഈ കഥയിലെ കഥാപാത്രങ്ങളെ ആദ്യംതന്നെ പരിചയപ്പെടുത്താം.

മൈക്കിള്‍: 6 അടി 4 ഇഞ്ച് ഉയരം. ശുദ്ധഹൃദയന്‍.

സിദ്ദീഖ്:    4 അടി 6 ഇഞ്ച് ഉയരം. കുരുട്ടുഹൃദയന്‍.

ഇനി ആമുഖം

മൈക്കിളിനു പന്തയം (bet) വെച്ചു ജയിക്കുക എന്നത് ഹരവും, അഭിമാനപ്രശ്നവുമായിരുന്നു. നിമിഷനേരം കൊണ്ടൊരു ഫുള്‍ തീര്‍ക്കുക, ഒന്നിച്ചു 10 സിഗരറ്റ് വലിക്കുക, 20 മിനിറ്റിനുള്ളില്‍ 5 ചിക്കന്‍ബിരിയാണി തീര്‍ക്കുക, റോഡ്‌റാഷ്, സ്നൂക്കര്‍ 147 മുതലായ കമ്പ്യൂട്ടര്‍ ഗെയിംസ് ടൂര്‍ണമെന്റില്‍ ജയിക്കുക മുതലായവ ലവന്‍റെ ചെറിയ വിക്രിയകള്‍ മാത്രം. 

എന്നാലും ഏറ്റെടുത്ത ഒരു പന്തയം തോല്‍ക്കുകയെന്നു പറയുന്നത് മൈക്കിളിനു ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നു. 'തോല്‍വി പന്തയന്‍മാര്‍ക്ക് മൃതിയെക്കാള്‍ ഭയാനകം'.

നേരെമറിച്ചു സിദ്ദീഖിന് ആള്‍ക്കാരെ വടിയാക്കുന്നതിലാണ് താല്‍പര്യം. എപ്പോഴും എന്തെങ്കിലും നമ്പര്‍ ഇറക്കികൊണ്ടിരിക്കും. വളരേ വിശ്വാസയോഗ്യമായ രീതിയില്‍ അതവരിപ്പിച്ചു 'മിസ്റ്റര്‍ വടിയാക്കന്‍' എന്ന സ്ഥാനപ്പേര് നിലനിര്‍ത്തിപ്പോന്നു. 

ഇനി കഥ:

ഒരു ഞായറാഴ്ച ഉച്ച. തലേദിവസത്തെ കെട്ടുംവിട്ട്, പള്ളിയില്‍പോയി പീസുകളെയെല്ലാം കവര്‍ ചെയ്തു എല്ലാവരും ഹോസ്റ്റലില്‍ എത്തിയ സമയം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതില്‍ എല്ലാവരും കൂടിയിരുന്നു ഒരു കൂട്ടമടുപ്പ് ആചരിക്കുമ്പോള്‍ അതാ വരുന്നു ഒരു പന്തയമണം.

"മൈക്കിളെ... നിനക്ക് ദാ അവിടെ തൊടാന്‍ പറ്റുമോ??". സിദ്ദീഖിന്‍റെ ചോദ്യം - മൈക്കിളിനോട്

സാമാന്യം ഉയരത്തിലാണു സാധാരണക്കാരന് ലകഷ്യമെങ്കിലും മൈക്കിളിനു കല്ലിവല്ലി(സിമ്പിള്‍).

"എന്നതാടാ ഊവേ... നീ ആളെ വടിയാക്കുവാണോ?". മൈക്കിളിന്‍റെ മറുപടി.

"ഇതു നിനക്ക് പറ്റില്ലെടെ.. വേണമെങ്കില്‍ നമുക്ക് പന്തയം വെക്കാം..." സിദ്ദീഖിന്‍റെ വക.

തന്‍റെ വീക്നെസ്സില്‍ പിടിച്ചു കുലുക്കിയപ്പോള്‍ (അയ്യേ!!! നിങ്ങളുദ്ദേശിച്ചയവിടെ അല്ല. സത്യം...) മൈക്കിള്‍ ചാര്‍ജായി. പന്തയദൈവങ്ങള്‍ മൈക്കിളിന്‍റെ ചെവിയിലോതി 'തോല്‍വി പന്തയന്‍മാര്‍ക്ക് മൃതിയെക്കാള്‍ ഭയാനകം - പന്തയമുഖത്ത് നിന്നും ഭീരുവിനെപ്പോലെ മുഖം തിരിക്കുന്നത് ആത്മഹത്യക്കു സമം'.

"ഞാന്‍ തയ്യാര്‍. എന്താണ് പന്തയം?" വെല്ലുവിളിയേറ്റ യോദ്ധാവിന്‍റെ ആക്രോശം.

"50 രൂപ. പക്ഷെ ഒരു കണ്ടീഷന്‍. പന്തയം കഴിഞ്ഞാല്‍ ആ പൈസക്കു എല്ലാവര്‍ക്കും പലഹാരം മേടിച്ചു തരണം. ഫുള്‍ പൈസക്കു."

വെറുതെ കിട്ടുന്ന കാശല്ലേ. "തയ്യാര്‍..." മൈക്കിള്‍ വീണ്ടും ആക്രോശ്കുമാര്‍ ആയി. 

എന്നാലും ഇത്തവണ സിദ്ദീഖിനു സ്വബോധംപോയോ എന്നുപോലും ഞങ്ങള്‍ ശങ്കിച്ചു. തൊട്ടിട്ടുവരാന്‍ പറഞ്ഞാല്‍ ആ സ്ഥലം മൈക്കിള്‍ നക്കിയിട്ടു വരുമെന്നു ഞങ്ങള്‍ക്കു ഉറപ്പാണ്. 

പാലായില്‍ ഇലക്ഷന് നിന്ന മാണിസാറിനെപ്പോലെ മല്‍സരത്തിനുമുന്‍പേ വിജയം ഉറപ്പാക്കി മൈക്കിള്‍. 

ഫ്രീയായി പലഹാരങ്ങള്‍ ഉറപ്പാക്കി ഞങ്ങള്‍.

ഓണ്‍ യുവര്‍ മാര്‍ക്ക്‌... സെറ്റ്‌... ഷു...

അങ്കം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ മൈക്കിള്‍ നാക്കുകൊണ്ട് തൊട്ടിട്ടു വന്നു. പന്തയം ജയിച്ച മൈക്കിളിനെക്കാള്‍ പലഹാരം ജയിച്ച ഞങ്ങള്‍ ആഹ്ലാദിച്ചു.  

അഭിമാനപൂരിതമായി അന്തരംഗം.

മത്സരം ജയിച്ച മൈക്കിള്‍ പന്തയപ്പണത്തിനായി ചാടി. അതവന്‍ നേടി. പിന്നെ പലഹാരക്കടയിലേക്ക് ഓടി. അതിനിടയില്‍ സിദ്ദീഖിനോടായി ഒരു അവസാന റൗണ്ട് ആക്രോശവും. 

"ഹും.. മൈക്കിളിനോടാ അവന്‍റെ കളി..."

പക്ഷെ സിദ്ദീഖിന്‍റെ മുഖഭാവം എല്ലാവരെയും അമ്പരിപ്പിച്ചു. മിഥുനം സിനിമയില്‍ ജഗതി തേങ്ങായുടക്കാന്‍ പോകുമ്പോള്‍ ഇന്നസെന്‍റ് നില്‍ക്കുന്ന അക്ഷോഭ്യനായ അതേഭാവം. ബേസിക്കലി മലപ്പുറത്തെ ബിസിനസ്‌ ഫാമിലിയില്‍ ജനിച്ചതായതുകൊണ്ട് ജയപരാജയങ്ങള്‍ പുത്തരിയല്ലായിരിക്കും.

എന്നാ കൊപ്പെങ്കിലുമാകട്ടെ. ഞങ്ങള്‍ പലഹാരത്തിലേക്ക് മനസിനെ തിരിച്ചു വിട്ടു.

മൈക്കിള്‍ നിമിഷനേരം കൊണ്ട് പലഹാരപാക്കറ്റുമായി തിരിച്ചെത്തി. വളരെ നിഷ്കളങ്കമായ ചിരിയോടുകൂടെ സോമാലിയയില്‍ പലഹാരം വിതരണം ചെയ്യുന്ന ലാഖവത്തില്‍ ഞങ്ങളുമായി പങ്കിട്ടു. 

പക്ഷെ ബാക്കിയെല്ലാവര്‍ക്കും മൈക്കിളിന്‍റെ പലഹാരം കഴിക്കുമ്പോള്‍ ഒരു മ്ലാനതയുണ്ടായിരുന്നു. എന്തെന്നാല്‍ മൈക്കിള്‍ പലഹാരം വാങ്ങാന്‍പോയ സമയത്തു സിദ്ദീഖ് പറഞ്ഞുതന്നിരുന്നു എന്തുകൊണ്ടാണ് പന്തയം തോറ്റിട്ടും അവന്‍ അജന്ച്ചലനായി നിന്നതെന്ന്...

എല്ലാവരും കൂടിയിരുന്നു കൂട്ടമടുപ്പ് ആചരിക്കുമ്പോള്‍ അവിടെ ഊരിയിട്ടിരുന്ന മൈക്കിളിന്‍റെ ഷര്‍ട്ട്‌പോക്കെറ്റില്‍ നിന്നും തന്നെയാണ് ആ 50 രൂപ എടുത്തതു പോലും !!!

"ഹും.. സിദ്ദീഖിനോടാ അവന്‍റെ കളി..."

Monday, October 10, 2011

കഞ്ഞികുടി മുട്ടിപ്പോയി


ഇതെന്‍റെ പ്രിയ ജൂനിയര്‍സ് മൂപ്പര്‍ക്കും, നമ്പ്യാര്‍ക്കും സംഭവിച്ചത്... ഇവരെപ്പറ്റി ഇതിനുമുന്‍പ് തന്നെ പ്രതിപാദിച്ചിരുന്നു... നമ്മുടെ ചീറ്റിപ്പോയ വെടി  ഫെയിം...

അറാംപെറപ്പിന്‍റെ ആശാന്‍മാരായി അവര്‍ മാറിയ കാലം.

M. B. A ചെയ്യുന്നതു (കോഴ്സിനു ചേര്‍ന്നു എന്നു മാത്രം) കൊണ്ടു ടൈം മാനേജ്മെന്‍റ്, മണി മാനേജ്മെന്‍റ്, റിസോഴ്സ് മാനേജ്മെന്‍റ് എന്നിയവില്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു...

സാമാന്യം നല്ല ബ്രാന്‍ഡ്‌ അടിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ കൂതറ ബ്രാന്‍ഡ്‌സ് ആയ 'അഗ്നി', 'മണവാട്ടി' മുതലായവ പരിചയപ്പെടുത്തിയതും... ആത്മാവിനു പുക കൊടുക്കാന്‍ വിഷമിക്കുന്നവര്‍ക്കായി ചിലവുകുറഞ്ഞ സാമി(കഞ്ചാവ് എന്നും പറയും) അവതരിപ്പിച്ചതും അവരുടെ ചില ഭരണപരിഷ്കാരങ്ങള്‍ മാത്രം.

ഇതൊക്കെയാണെങ്കിലും ഭക്ഷണം എന്നുമൊരു കീറാമുട്ടി തന്നെയായിരുന്നു. അടുത്ത റൂമില്‍ തെണ്ടി അന്നന്നത്തെ അന്നം ഒപ്പിക്കുമെങ്കിലും സ്ഥിരം കേള്‍ക്കാറുള്ള "ഇറങ്ങി പോകിനെടാ"... "വന്നല്ലോ തെണ്ടികള്‍ ഇന്നും"... "നിനക്കൊക്കെ വല്ലപ്പോഴും അടുപ്പു പുകച്ചുടെടെ"... മുതലായ  പുച്ഛങ്ങള്‍ അവരെ സ്ഥിരമായ ഒരു അന്നദാദാവിനെ തേടുവാന്‍ പ്രേരിപ്പിച്ചു.

അങ്ങനെയൊരു ദിവസം 'തേടിയ വള്ളി കാലില്‍ മുള്ളി' എന്നു പറയുന്നതു പോലെ അവര്‍ക്കൊരു ഇരയെക്കിട്ടി. കഥാപാത്രം ഞങ്ങളൊക്കെ സ്ഥിരം സ്ഥാവരജംഗമങ്ങള്‍ വാങ്ങുന്ന പലചരക്കു കടയിലെ അണ്ണന്‍റെ സഹായി. മിസ്റ്റര്‍ സെന്തില്‍.

ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി സമ്പാദിച്ചിട്ടും അവനു ജീവിതമാസ്വദിക്കാന്‍ കഴിയുന്നതിലും കൂടുതലായി ഒരു പണിയുമില്ലാത്ത ഞങ്ങള്‍ കൂതറകള്‍ ആര്‍മാതിക്കുന്നത് അത്ഭുതത്തോടും ആരാധനയോടുമാണ് അവന്‍ കണ്ടത്. കൂട്ടത്തില്‍ ഏറ്റവും ആരാധന മിക്കവാറും സമയങ്ങളില്‍ ഇഴഞ്ഞുപോകുന്ന മൂപ്പരോടും, നമ്പ്യാരോടും.

ഒരുദിവസം ലവന്‍ ലവന്‍റെ ആഗ്രഹം ഇഴജന്തുക്കളോട് പറഞ്ഞു. ലവനു മദ്യപാനം എന്ന കലയില്‍ അവര്‍ക്കു ശിഷ്യപ്പെടണം. അവര്‍ക്കപ്പോഴേ മനസ്സില്‍ ലഡ്ഡു പൊട്ടി. പല പ്രാവശ്യം. ദാസന്‍ വിജയനോടു ചോദിച്ചതു അവരും പരസ്പരം ചോദിച്ചു. "നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞതു???".

അങ്ങിനെയവര്‍ പരസ്പരധാരണയിലെത്തി. ദിവസവും സെന്തിലിന് 3 പെഗ് നല്‍കും (വിത്ത്‌ ടച്ചിംഗ്സ്). പ്രത്യുപകരമായി കടയില്‍നിന്നും ഫ്രീയായി പലചരക്കു ഐറ്റംസ്. എല്ലാ ദിവസവും.

വിജയ്മല്യ, അയ്യപ്പ ബൈജു മുതലായ മദ്യദൈവങ്ങളെ മനസില്‍ ധ്യാനിച്ചുകൊണ്ട് ശിഷ്യന്‍ ഗുരുക്കന്‍മാര്‍ക്ക് തല വെച്ചുകൊടുത്തു. മുന്‍പ് മദ്യപാനം ശീലമില്ലാത്തത് കൊണ്ടും, അതീവ ഗുരുഭക്തിയുളളതുകൊണ്ടും ശിഷ്യന്‍ ഹാപ്പി.

മദ്യം സേവിച്ചാല്‍ ഫിറ്റാകണം എന്നുള്ള പ്രപഞ്ചസത്യം അറിയാവുന്നതു കൊണ്ടു 3 പെഗില്‍ സെന്തില്‍ ഫിറ്റ്‌!!! സേവയും കഴിഞ്ഞ് അത്യാവശ്യം കരകാട്ടവും, കാവടിയാട്ടവും കാഴ്ചവെച്ച് കൃതാര്‍ഥനായി ലവന്‍ പോകും.!!! ഇതായി പതിവ്.

ഗുരുക്കന്‍മാരോട് ആരാധന കൂടിയപ്പോള്‍ ആദ്യം ഓഫര്‍ ചെയ്ത പലവ്യഞ്ജനങ്ങള്‍ കൂടാതെ ഒരു ഓഫര്‍ കൂടി. ഡെയിലി ഒരു പൈന്‍റ്. ഗുരുക്കന്‍മാരുടെ മനസ്സ് പൊട്ടിച്ച ലഡ്ഡുവിനു ഒരു കയ്യുംകണക്കുമില്ല.

അവരുടെ റൂമില്‍മാത്രം എല്ലാം സുലഭമായത് കണ്ടു ഞങ്ങളെല്ലാവരും ഞെട്ടി. അവന്‍മാരാണെങ്കില്‍ അഹങ്കാരത്തിന് കയ്യും, കാലും വെച്ച് ടൈയും ബെല്‍റ്റും കെട്ടിയവരായി. ബാക്കി ആരെക്കണ്ടാലും മണപ്പുറം ചിട്ടിക്കമ്പനിയില്‍ കണ്ട പരിചയം പോലുമില്ലാത്ത അവസ്ഥ!!!

അങ്ങിനെയുള്ള ഒരു ദിവസം പതിവു കലാപരിപാടികള്‍ക്കിടയിലെ ഒരു ദുര്‍ബലനിമിഷത്തില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു സെന്തില്‍ മോന്തി ... 4 പെഗ് !!! സ്ഥിരം കരകാട്ടവും, കാവടിയാട്ടവും കൂടാതെ ഒരു സ്പെഷല്‍ സിനിമാറ്റിക് ഡാന്‍സ് കൂടെ  കാഴ്ചവെച്ചിട്ടു ശിഷ്യന്‍ യാത്രയായി.

ഫിറ്റ്‌ കൂടിപ്പോയ സെന്തില്‍ മൊതലാളിയുടെ വീട്ടില്‍പ്പോയി സംഭവിച്ചതെല്ലാം കൊട്ടി. വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലോ!!!

മൊതലാളി കാര്യമറിയാന്‍ ഗുരുക്കന്‍മാരെ പൊക്കി. ഗുരുക്കന്‍മാര്‍ അറാംപെറപ്പുകളാണെന്നു നേരത്തേ പറഞ്ഞല്ലോ. അപ്പോഴാണ് സത്യം പുറത്തുവന്നത്. അവന്‍മാര്‍ വിസ്കിയാണെന്ന് പറഞ്ഞ് ശിഷ്യനു ഇത്രയുംകാലം കൊടുത്തത് കട്ടന്‍ചായയില്‍ എസ്സെന്‍സ് കലക്കിയത്.

പിന്നെന്തരു പറയാന്‍!!! ലവന്‍റെ ജ്വാലി പോയി...  ഗുരുക്കന്‍മാരുടെ കഞ്ഞികുടി മുട്ടി!!!

ഗുരുക്കന്‍മാരുടെ റേറ്റിംഗ് ഞങ്ങളുടെയിടയില്‍ പതിവുപോലെ കുത്തനെ ഇടിഞ്ഞു. പഴയതിലും  കൂടുതല്‍ പുച്ഛവും ഏറ്റുവാങ്ങി മറ്റുള്ളവരുടെ റൂമില്‍ ഭക്ഷണത്തിനു വേണ്ടി തെണ്ടാന്‍ മൂപ്പരും, നമ്പ്യാരും  വീണ്ടും...

അവര്‍ ക്യൂവിലാണ് ...


ചീറ്റിപ്പോയ വെടി


ഞങ്ങള്‍ എം.സി.എ ക്ക് പഠിക്കുമ്പോള്‍ എം.ബി.എ ബാച്ചില്‍ ഒരു മാന്യദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് 'അച്ഛന്‍'. പഠിക്കാന്‍ വരുമ്പോഴേ 2 പിള്ളേരുടെ തന്തയായതു കൊണ്ടല്ല അങ്ങേരെ അച്ഛന്‍ എന്നു വിളിക്കാന്‍ കാരണം. ആ കാരണം ചുവടെ...

കയ്യിലിരുപ്പ് കൂടിയതു കൊണ്ടും, ചെറു പ്രായത്തില്‍ തന്നെ മൂപ്പുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ത്തത് കൊണ്ടും ബാക്കി കാലം കര്‍ത്താവിനെ സേവിക്കാന്‍ അദ്ദേഹത്തെ വീട്ടുകാര്‍ 'അച്ഛന്‍പട്ടം' പഠനത്തിനായി പള്ളിസെമിനാരിയില്‍ ചേര്‍ത്തു. മനസില്ലാമനസോടെ അച്ഛന്‍ പഠനം തുടങ്ങി. 

അച്ഛന്‍ ബേസിക്കലി ഒരു 'വികാരജീവി' ആയിരുന്നു. പഠനമായാലും, ഭക്ഷണമായാലും, ലഹരിയായാലും അച്ഛന് എന്തെന്നില്ലാത്ത ഒരു അക്രാന്തവും, സ്പീഡും ഉണ്ടായിരുന്നു. 'പയ്യെത്തിന്നാല്‍ പനയും തിന്നാം' എന്ന പഴംചൊല്ല് ഏറ്റവും വല്യ വിഡ്ഢിത്തരമായാണ് അച്ഛന്‍ കണ്ടത്...

അച്ഛന്‍റെ വികാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ യുടുബില്‍(youtube) കണ്ട മറ്റൊരു അച്ഛന്‍റെ വീഡിയോ ആണു ഓര്‍മ വന്നത്. അതില്‍ ആരോ അച്ഛനോടു ചോദിച്ചു. 

"അച്ചോ... ഈ മനുഷ്യനു വികാരം എത്ര പ്രായം വരെ കാണും???"

അച്ഛന്‍ (യുടുബച്ചന്‍) പറഞ്ഞ മറുപടി ഇങ്ങനെ.

"കുഞ്ഞാടേ... ഒരുത്തന്‍ മരിച്ചുകഴിഞ്ഞാലും ഒരു 5 മിനിറ്റ്‌ കൂടെ ലതു ലവിടെതന്നെ കാണും".

നമ്മുടെയച്ഛന് അതൊരു 10 മിനിറ്റു കൂടെ കാണും...അതാ മൊതല്‍...

അച്ഛന്‍റെ ആക്രാന്തം പള്ളിയില്‍ സഹിക്കാഞ്ഞതുകൊണ്ടോ അതോ അവിടുത്തെ കന്യാസ്ത്രീകളെ മുഴുവന്‍ അച്ഛന്‍ കവര്‍ ചെയ്തു കഴിഞ്ഞതുകൊണ്ടോ, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ പള്ളിമതില്‍ ചാടി...

അങ്ങിനെയിരിക്കുമ്പോള്‍ അച്ഛനൊരു ആഗ്രഹം. ഒരു എം.ബി.എ ചെയ്യാന്‍... വെച്ചു പിടിച്ചു ഈറോഡിലെക്ക്... അങ്ങിനെ അച്ഛന്‍ ഞങ്ങളുടെ കൂടെ എത്തി.

എത്തിപ്പെട്ടത് തമിഴ്നാടായതുകൊണ്ട് ഞങ്ങളെല്ലാം അവിടെ ഷാരൂഖ്‌ഖാനും, സല്‍മാന്‍ഖാനും ഒക്കെയായിരുന്നു. അച്ഛന്‍ മൃഷ്ടാന്നം വികാരതരളിതന്‍ ആയിക്കൊണ്ടിരുന്നു. അവസാനം അച്ഛന്‍ ആന്‍ഡ്‌ ബാച്ച് കോഴ്സ് കഴിഞ്ഞു യാത്രയായി. 

ഞങ്ങളവിടെ തന്നെ (M.B.A 2 വര്‍ഷവും M.CA 3 വര്‍ഷവും ആയതു കൊണ്ട്)...

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വീണ്ടുമെത്തി. 'സപ്ലി' എന്ന ഉത്സവം ആഘോഷിക്കാന്‍. അപ്പോഴേക്കും അച്ഛന്‍റെ തട്ടകമൊക്കെ ജൂനിയര്‍സ് ഏറ്റെടുത്തു കഴിഞ്ഞിരുന്നു. 

അവരില്‍ പ്രധാനികള്‍ മൂപ്പരും, നമ്പ്യാരും (രണ്ടും വിളിപ്പേരു തന്നെ)... രണ്ടു പേരും കേരളത്തിന്‍റെ സമാധാനപ്രദേശങ്ങളായ കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍. കള്ളും, ദിനേശ്‌/അരസന്‍ ബീഡികളും മാത്രമുള്ള ഹോസ്റ്റലില്‍ കഞ്ചാവും വെടിയും കൊണ്ട് വന്നവര്‍...

അച്ഛന്‍ വന്നപ്പോഴേ ഈ സമാധാനപ്രിയരെപ്പറ്റി മനസിലാക്കി മെല്ലെ അടുത്ത് കൂടി... "ഡേ.. നിങ്ങളുടെ കെയര്‍ഓഫില്‍ സെറ്റപ്പ് ഉണ്ടെന്നു കേട്ടല്ലോടെ... വല്ലതും നടക്കുമോ???"

ഉടന്‍ മറുപടി വന്നു. "നടക്കുമച്ഛാ.. നടക്കണമല്ലോ.. രാത്രിയാകട്ടെ... അച്ഛന്‍ പോയി പഠിച്ചോ..."

രാത്രിയായതും  ആരോ അച്ഛനോടു ചെവിയില്‍ മന്ത്രിച്ചു... "ലവന്മാരു പീസിനെ ഇറക്കി !!!"

കേട്ടപാതി കേള്‍ക്കാത്തപാതി ലക്ഷ്ഷ്യസ്ഥാനത്തേക്ക് അച്ഛന്‍ പറന്നു... പഠിച്ചുകൊണ്ടിരുന്ന അക്കൌണ്ടന്‍സി പുസ്തകം പല കഷ്ണങ്ങളായി വായുവിലും പറന്നു...ഓടുന്നവഴി വടുതല വാസന്തി, ഓച്ചിറ ശാന്ത, വട്ടപ്പൊയ്യില്‍ ആയിഷ മുതലായ പലരും അച്ഛന്‍റെ മനസ്സില്‍ കയറിയിറങ്ങി. 

ഓടി മുറിയില്‍ കയറി ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ് 'ഷൂട്ടിംഗ് ലൊക്കേഷനില്‍' എത്തി... റൂമില്‍ക്കടന്ന അച്ഛന്‍ ആജ്ഞാപിച്ചു.

"കാള്‍ ഗേള്ള്ള്ള്‍..."

എല്ലാവരും ഞെട്ടിത്തിരിഞ്ഞു ചോദിച്ചു.

"എന്ത്????"

ഉടന്‍ വന്നു വിശദീകരണം.

"പെണ്ണിനെ വിളിയെടാ..."

ഓഹ്... ലത്....

അവിടെ ഒരുപറ്റം പിള്ളേരുടെ നടുക്കു പുതപ്പില്‍ പൊതിഞ്ഞ ചരക്കിനെക്കണ്ട അച്ഛന്‍ ആക്രോശിച്ചു... "പോയിനെടാ എല്ലാം!!! പട്ടിക്കെല്ല് കിട്ടിയപോലെ നീയൊക്കെ എന്നാ കാണിക്കുവാ??? പോയേ... പോയേ..."

എല്ലാവരെയും മുറിയില്‍ നിന്നും ഇറക്കി, ഇറാക്ക് ഇറാനെ ആക്രമിക്കുന്നത് പോലെ അച്ഛന്‍ പുതപ്പില്‍ പൊതിഞ്ഞ ചരക്കിനെ പൊതിക്കാന്‍ തുടങ്ങി... നല്ല സഹകരണം... അച്ഛന്‍ വികാരിയച്ചന്‍ ആയിത്തുടങ്ങി... 

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛനെന്തോ പന്തികേട് തോന്നി. ചരക്കിനു നല്ല ആരോഗ്യം. പിന്നെ പ്രതീക്ഷിക്കാത്ത ശരീരഭാഗങ്ങളില്‍ ഒരു മുഴുപ്പും. "എന്തെടി നീയാകെ ഏച്ചു കെട്ടിയത് പോലെ?" 

അതിനുള്ള ഉത്തരം പെട്ടെന്നൊരു ലൈറ്റ് തെളിയുകയും, മുഴുവന്‍ ഹോസ്റ്റല്‍ അന്തേവാസികളും അച്ഛനു ചുറ്റും കൂടി "വികരനൌകയില്‍" എന്നുള്ള പാട്ടു പാടുകയും ആയിരുന്നു. അച്ഛന്‍ പുതപ്പുകെട്ടിലേക്ക് കണ്ണ് തള്ളി നോക്കി. ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്‌ ജോയിസ് അതാ ചിരിച്ചുകൊണ്ട് വരുന്നു. അവനാണ് ഇത്തരം കാര്യങ്ങള്‍ക്കു മിടുക്കന്‍. കൂടാതെയൊരു കമന്റും. "എന്നാ അക്രാന്തവാ അച്ചോ???"....

അച്ഛന്‍റെ മുഖമിപ്പോ വൈറ്റ്വാഷ്‌ ചെയ്ത ഭിത്തിപോലെ. ബാക്കിയെല്ലാവര്‍ക്കും ഒരു നല്ല നാടകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യം ... 

രചന: ജോയിസ് ആന്‍ഡ്‌ ക്രൂ (ഞങ്ങളെല്ലാവരും)

അവതരണം: മൂപ്പര്‍, നമ്പ്യാര്‍, ജോയിസ്

പശ്ചാത്തല സജ്ജീകരണം : മൂപ്പര്‍, നമ്പ്യാര്‍ 

അഭിനയിച്ചവര്‍: അച്ഛന്‍ (വികാരിയച്ചന്‍), ജോയിസ് (വെടി), മൂപ്പര്‍, നമ്പ്യാര്‍ (ബ്രോക്കെര്‍സ് അഥവാ മാമാസ്)

ചമ്മിപ്പരവശനായ അച്ഛന്‍ ഇറങ്ങിയോടി. പോകുന്നവഴി പറയുന്നതു കേട്ടു. "ഒരുമാതിരി കോണാത്തിലെ പരിപാടി കാണിക്കരുത് &#$&^&@^ മക്കളേ..."  

പിന്നെ പൊടി പോലുമില്ലായിരുന്നു കണ്ടു പിടിക്കാന്‍... ഒരു ചീറ്റിപ്പോയ വെടിയുടെ മണം മാത്രം!!!

ഓടുന്ന വഴി സന്ദര്‍ഭത്തിനനുസരിച്ചെന്നോണം തൊട്ടടുത്ത അമ്പലത്തില്‍ നിന്നുമൊരു അനൌന്‍സ്മെന്‍റ്.

പെരിയ വീട്ടില്‍ ഭഗീരഥന്‍ പിള്ളയ്.... പെരിയ വെടി 4... ചിന്ന വെടി 2...

Sunday, October 9, 2011

പച്ച വിശേഷങ്ങള്‍


പച്ച വിശേഷങ്ങള്‍ എന്നു പറയുമ്പോള്‍ അടുത്തു തന്നെ നീല വിശേഷങ്ങള്‍, ചുവപ്പ് വിശേഷങ്ങള്‍ എന്നിവ വരുമെന്നു കരുതരുത്. പച്ച വിശേഷങ്ങള്‍ എന്നു വെച്ചാല്‍ 'പച്ചകളുടെ വിശേഷങ്ങള്‍'. അപ്പോള്‍ എന്താണ് ഈ പച്ച? ആരാണ് ഈ പച്ച?

സീദിഹാജി കേരളത്തിന്റെയും, സര്‍ദാര്‍ജി ഇന്ത്യയുടെയും വിഡ്ഢിത്തരത്തിന്‍റെ പ്രതീകമായി വിലസുമ്പോള്‍ അതിന്‍റെ അന്താരാഷ്ട്ര പ്രതീകമാണ്‌ പച്ച അഥവാ പാക്കിസ്ഥാനി. പോഴത്തരം അവരുടെ ജന്‍മാവകാശമാണെന്നു വിശ്വസിക്കുന്നവര്‍. തലച്ചോറ് തങ്ങള്‍ക്കൊരു അലങ്കാര വസ്തു മാത്രമാണെന്നു ഉറപ്പിക്കുന്നവര്‍. ആണുങ്ങളും, പെണ്ണുങ്ങളും ഒരേ വസ്ത്രം (ചുരിദാര്‍) ധരിക്കുന്നവര്‍. കുളിക്കുക, വൃത്തിയായി നടക്കുക തുടങ്ങിയ ദുശ്ശീലങ്ങള്‍ തീരെ ഇല്ലാത്തവര്‍. നല്ല ഉയരവും, ആരോഗ്യവും, സാമാന്യം തെരക്കേടില്ലാത്ത ലുക്കും വെറുതേ വേസ്റ്റ് ആക്കാന്‍ പടച്ചോന്‍ നിയോഗിച്ചവര്‍...

ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്രയും മേലനങ്ങി പണിയെടുക്കുന്നവര്‍ കുറവാണു. മാടിന്‍റെ രീതിയിലുള്ള ജോലിയും കാടന്‍റെ രീതിയിലുള്ള സ്വഭാവവും പച്ചയെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നു.

കണ്ണുരുകാരുക്ക് ലോകത്തിന്‍റെ എവിടെപ്പോയാലും അവിടം കണ്ണൂര് പോലെത്തന്നെ എന്നു പറയുന്നതു പോലെ പച്ചക്ക് ലോകത്തിന്‍റെ എവിടെയും പാക്കിസ്ഥാന്‍ ആണ്. അവന്‍റെ രീതികള്‍, അവന്‍റെ നിയമങ്ങള്‍. ദുബായില്‍ പോലീസ് പച്ചകളോട് മാത്രം കൂടുതല്‍ തര്‍ക്കിക്കാന്‍ പോകാറില്ല. പോലീസിനോട് തിരിച്ചു തട്ടി കയറുന്നവന്‍ ആരോ അവന്‍ - അതാണ് പച്ച. അവന്‍ എല്ലാ നിയമങ്ങളെയും വെല്ലു വിളിക്കും.

ദുബായില്‍ മിക്കവാറും ഹെവി ട്രക്ക്, ടാക്സി മുതലയാവ ഓടിക്കുന്നത് പച്ച തന്നെ. പച്ചയുടെ ടാക്സിയില്‍ കയറാനാണ് എല്ലാവര്‍ക്കും താല്‍പര്യവും. അവര്‍ക്ക് സിഗ്നല്‍സ് ആന്‍ഡ്‌ റൂള്‍സ് ബാധകം അല്ലാത്തതു കൊണ്ടു വിചാരിച്ചതിലും നേരത്തെ തന്നെ ലക്ക്‌ഷ്യ സ്ഥാനത്തു എത്തും. പച്ചക്ക് അറബികളെയോ അവരുടെ നിയമങ്ങളെയോ ഇഷ്ടമല്ല...

പച്ചക്ക് ദുബായ് നിയമങ്ങള്‍ ദഹിക്കില്ല എന്നതിന് ഒരു ചെറിയ സാമ്പിള്‍.

ഒരിക്കല്‍ ഞാന്‍ ദുബായില്‍ നിന്നും അബുദാബിയിലേക്കു ടാക്സിയില്‍ പോകുന്നു (സംശയിക്കേണ്ട, കമ്പനി ആവശ്യത്തിനും കമ്പനിയുടെ പൈസക്കും തന്നെ). ഡ്രൈവര്‍ ഒരു പച്ച. അനുവദിച്ച മാക്സിമം സ്പീഡ്‌ 120 km/hr ആണ്. സാധാരണ ഇതില്‍ നിന്നും 20 km/hr വരെ കൂടാം. അതു കഴിഞ്ഞാല്‍ ക്യാമറ അടിക്കും (ഓവര്‍ സ്പീഡായാല്‍ അത് പോലീസിന്‍റെ ക്യാമറയില്‍ റെക്കോര്‍ഡ്‌ ആകും). ഒരു ക്യാമറ അടിക്കു 600 ദിര്‍ഹം (7200 രൂപയില്‍ കൂടുതല്‍) ആണ് ഫൈന്‍. ഇത് വര്‍ഷാവസാനം അടക്കണം. 

അപ്പോള്‍ സാമ്പിളിലേക്ക് തിരിച്ചു വരാം. ഡ്രൈവര്‍ പച്ച ആയത് കൊണ്ടും എന്നെ വേഗമെത്തിച്ചാല്‍ അടുത്ത ട്രിപ്പ്‌ എടുക്കാമെന്നുള്ളതു കൊണ്ടും വണ്ടി പറപറക്കുന്നു. അയാള്‍ താരതമ്യേന പുതിയ ആളാണെന്നു തോന്നുന്നു. സ്പീഡ്‌ ലിമിറ്റ് കൂടിയത് കണ്ട് (രണ്ടു പ്രാവശ്യം ക്യാമറ അടിച്ചോ എന്നും സംശയം ഉണ്ട്) ഞാന്‍ അയാളോടു ചോദിച്ചു.

"ഭായി സാബ്‌... സ്പീഡ്‌ ലിമിറ്റ് കേ അന്ദര്‍ ജാവോ. നഹി തോ ആപ്കോ ഫൈന്‍ ലഗ് ജായേഗ (സ്പീഡ്‌ ലിമിറ്റിനുള്ളില്‍ ഓടിക്കു... അല്ലെങ്കില്‍ താങ്കള്‍ക്ക് ഫൈന്‍ കിട്ടും)".

പച്ചയുടെ മറുപടി. "ഫൈന്‍??? കോന്‍സാ??? കിസ്കോ??? കിസ്ലിയേ??? (ഫൈന്‍??? എന്ത്??? ആര്‍ക്കു??? എന്തിനു???)"

"അരേ യാര്‍... ആപ് അഗര്‍ 120 km/hr സേ സ്യാദ സ്പീഡ്‌ മേ ജാവോഗേ തോ പോലീസ് ഫൈന്‍ ലഗായെഗേ (സുഹൃത്തേ... താങ്കള്‍ 120 km/hr സ്പീഡില്‍ കൂടുതല്‍ പോകുകയാണെങ്കില്‍ പോലീസ് താങ്കള്‍ക്ക് ഫൈന്‍ തരും)". ഞാന്‍ പറഞ്ഞു.

അപ്പോള്‍ പച്ച ആകെ ദേഷ്യപ്പെട്ടു കൊണ്ട് എന്നോട്. "അരെ ഭായ്... യെഹ് ചൂതിയ ലോഗ് ക്യാ സമച്തെ ഹെ അപ്നെ ആപ്കോ??? കുച്ച് ഭി ബോല്‍ ദേത്തെ ഹെ!!! ആപ് ഹി ദേഖോ... ഇസ് ഗാഡി മേ സ്പീഡ്‌ കാ മീറ്റര്‍ 200 തക് ഹെ നാ... കാര്‍ ബനാനേ വാലെ ബുദു ഹെ ക്യാ??? തോ ക്യോം 120 പേ സ്റ്റോപ്പ്‌ കര്‍ലൂം??? ദുബായ് പോലീസ് കി മാ കീ @%$&&#^ (ഇവന്മാര് എന്ത് വിഡ്ഢിത്തരമാണ് പറയുന്നതു...നിങ്ങള്‍ തന്നെ നോക്ക് സുഹൃത്തേ, ഈ കാറില്‍ മാക്സിമം സ്പീഡ്‌ 200 ആണല്ലോ... കാര്‍ ഉണ്ടാക്കിയവന്‍മാര്‍ പൊട്ടന്‍മാരാണോ?? പിന്നെന്തിനാ 120 ല്‍ സ്റ്റോപ്പ്‌ ഉണ്ടാക്കുനന്തു??? ഇവന്‍റെയൊക്കെ അമ്മയുടെ @%$&&#^)".

ഇതാണ് പച്ച... 

ഇനി അടുത്ത് നടന്ന ഒരു സംഭവത്തിലേക്ക് കടക്കാം. ഒരു ദിവസം അബുദാബിയില്‍ നിന്നും തിരിച്ചു ദുബായിലേക്ക് ഒരു പച്ചയുടെ ഷെയര്‍ ടാക്സിയില്‍ (സ്വന്തം പൈസ ആയത് കൊണ്ട് ഷെയര്‍ ചെയ്തു വരുന്ന ടാക്സിയില്‍ വരേണ്ടി വന്നു) കയറി. ഞാനും. പച്ചയും മുന്നില്‍... പുറകില്‍ രണ്ടു ബംഗാളികളും (ബംഗ്ലാദേശുകാര്‍ - ഇവരാണ് വിഡ്ഢിത്തരത്തില്‍ പച്ചകളുടെ മുഖ്യ എതിരാളികള്‍). വണ്ടിയില്‍ കയറിയതേ ഞാന്‍ ഉറക്കമായി. കുറെ കഴിഞ്ഞു ഞെട്ടി ഉണര്‍ന്നപ്പോള്‍ പച്ച ആകെ കലിതുള്ളി നില്‍ക്കുന്നതാണ് കണ്ടത്. ചോദിച്ചപ്പോള്‍ കഥ ഇങ്ങനെ...

യാത്ര കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ക്യാമറ ഫ്ലാഷ് മിന്നി. സ്പീഡ്‌ 120 km/hr ലും കുറവായിരുന്ന പച്ച ഞെട്ടി. ഇടക്കെവിടെയോ ഒക്കെ സ്പീഡ്‌ 100 km/hr ആക്കി എന്നതു പച്ചയും കേട്ടിരുന്നതു (റിസഷന്‍ ആയതു കൊണ്ടു ദുബായ് സര്‍ക്കാര്‍ ഇങ്ങനെ ചില പണികള്‍ കൊടുക്കുന്നുണ്ടായിരുന്നു).

ഉടനെ വന്നു പച്ചയുടെ വക ദുബായ് സര്‍കാറിനു തെറിയുടെ ഒരു ഡെഡികേഷന്‍. ഒപ്പം മുടിഞ്ഞു പോകും എന്നൊരു സാന്ത്വനവും. 

പച്ച കുറച്ചു ശ്രദ്ധാലു ആയി.  മനസില്ലാ മനസോടെ സ്പീഡ്‌ കുറച്ചു. ഇപ്പോള്‍ 80 km/hr മാത്രം. പക്ഷേ ദുബായ് സര്‍കാര്‍ വിടാന്‍ ഭാവം ഇല്ല. കുറച്ചു പോയപ്പോള്‍ വന്നു അടുത്ത ഫ്ലാഷ്. 

പച്ചയും വിടാന്‍ ഭാവമില്ല . കൊടുത്തു അടുത്ത തെറി ഡെഡികേഷന്‍. 

എന്നാലും പോകുന്നതു സ്വന്തം കാശായതു കൊണ്ടു സ്പീഡ്‌ വീണ്ടും കുറച്ചു. ഇപ്പോള്‍ 40 km/hr മാത്രം.

പക്ഷേ ദുബായ് സര്‍കാരും പച്ചയും തമ്മിലുള്ള പണി കൊടുക്കല്‍ തുടര്‍ന്നു. ദുബായ് സര്‍കാര്‍ ഏറെക്കുറെ ഹിന്ദി തെറികള്‍ പഠിച്ചു കഴിഞ്ഞു. 

എന്തിനതികം പറയുന്നു... ഇപ്പൊ പച്ച പോകുന്നതു വെറും 20 km/hr  !!! ഡ്രൈവിംഗ് പഠിക്കുമ്പോള്‍ പോലും ഇത്ര മെല്ലെ പോയിട്ടില്ല. സൈഡില്‍ക്കൂടി പോകുന്ന ഒട്ടകങ്ങള്‍ വരേ പല്ലിളിച്ചു കളിയാക്കി തുടങ്ങി. 

അങ്ങിനെ ഈ വണ്ടിയില്‍ കയറാന്‍ തോന്നിയ സമയത്തേ പ്രാകികൊണ്ടു എല്ലാവരും ഇരിക്കുമ്പോള്‍ ദേണ്ടേഡാ അടുത്ത പണി ഫ്രം ദുബായ് സര്‍കാര്‍. ഇതോടെ പച്ചയുടെ സകല കണ്ട്രോളും പോയി. വണ്ടി റോഡ്സൈടില്‍ ഒതുക്കി ഇട്ടു. ഇനി അങ്ങിനെ ഇവന്‍റെ കളി വേണ്ട. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഏതെങ്കിലും ഒരു ദുബായ് പോലീസ് വണ്ടി വരുന്നതും കാത്തു സൈഡില്‍ നില്‍പായി.

അപ്പോള്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. വീണ്ടും ഫ്ലാഷ്. ദുബായ് സര്‍ക്കാരിന്‍റെ ചരിത്രത്തില്‍ ആദ്യമായി നിറുത്തിയിട്ട ഒരു വണ്ടിക്കു സ്പീഡ്‌ ലിമിറ്റ് ക്രോസ് ചെയ്തതിന്‍റെ ക്യാമറ ഫ്ലാഷ്. വാഹ് ദുബായ് വാഹ്!!! പച്ച മനസ്സില്‍ പതുക്കെ പറഞ്ഞു. അറിയാവുന്ന ഹിന്ദി ആന്‍ഡ്‌ അറബിക് തെറികള്‍ മനസിലല്ലാതെ ഉച്ചത്തിലും പറഞ്ഞു. അവസാനം തന്‍റെ സങ്കടം പറയാന്‍ എന്‍റെയടുത്തു വന്നു. ഞാന്‍ നല്ല ഉറക്കമായത് കൊണ്ടു അതും ഉപേക്ഷിച്ചു. ചിലപ്പോള്‍ അഞ്ചാറു തെറി എനിക്കും വാരി വിതറിക്കാനും. 

പച്ചക്ക് ആരോടെങ്കിലും സങ്കടം പറയണമല്ലോ... പിന്നിലിരുന്ന ബംഗാളികളുടെ അടുത്തേക്കു നോട്ടം പോയി. പക്ഷേ അതൊരു അലറച്ചയിലാണു അവസാനിച്ചതു. ആ അലറച്ചയിലാണ് ഞാന്‍ എഴുന്നേറ്റതും. നോക്കിയപ്പോള്‍ പച്ച ഹിന്ദി തെറികളുടെ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് അവരെ പഠിപ്പിക്കുന്നു. അവര്‍ ഒന്നും മനസിലാകാതെ പച്ചയെ നോക്കി ഇരിക്കുന്നു. എന്താണ് സംഭവമെന്നു പച്ചയോടു ചോദിക്കാന്‍ പോയതും പച്ച ബംഗാളികളുടെ കയ്യില്‍ നിന്നും എന്തോ വാങ്ങി ടാര്‍റോഡില്‍ എറിഞ്ഞുടച്ചു. ഞാന്‍ ഇറങ്ങി സംഭവം നോക്കി. തെറിയഭിഷെകം കൂടെ ഉണ്ടായിരുന്നതു കൊണ്ടു എനിക്കു കാര്യം പിടി കിട്ടി.

ബംഗാളികള്‍ ഒരു പുതിയ ഡിജിറ്റല്‍ ക്യാമറ വാങ്ങിയിരുന്നു. അതു വണ്ടിയിരുന്നു പരീക്ഷിച്ചു നോക്കുന്നതായിരുന്നു കഥാസാരം. അതിനിടയില്‍ വന്ന ഫ്ലാഷ് അടികള്‍ക്കാണ് പച്ച സ്പീഡ്‌ കുറച്ചു തുടങ്ങിയത്. 

അവസാനം ശരിക്കും മൂന്നു അയല്‍രാജ്യക്കാര്‍ ഉള്ള സകല ഫീലും തന്നു വണ്ടി ദുബായ് വരെ എത്തി.  സാവധാനം ഓടിച്ചതിനു പച്ചക്ക് ഫൈന്‍ (മിനിമം സ്പീഡ്‌ പാലിക്കേണ്ടതുണ്ട്... അതില്‍ കുറഞ്ഞാല്‍ അതിനും ഫൈന്‍...) മാത്രമല്ല... വേറെ ഓട്ടം കിട്ടാനുള്ള ചാന്‍സും പോയി..., ഡിജിറ്റല്‍ ക്യാമറ പോയ ബംഗാളിക്കും നഷ്ടം... സമയം കുറെ പോയെങ്കിലും കുറച്ചു സമയം ഉറങ്ങാന്‍ പറ്റിയത് കൊണ്ടു ഞാന്‍ മാത്രം നഷ്ടം അഡ്ജസ്റ്റ് ചെയ്തു... 

എന്നാലും ഉയ്യെന്‍റെ പച്ചേച്ചേച്ചേച്ചേച്ചേ.... തുസ്സി ഗ്രേറ്റ്‌ ഹോ...