പച്ച വിശേഷങ്ങള്‍ എന്നു പറയുമ്പോള്‍ അടുത്തു തന്നെ നീല വിശേഷങ്ങള്‍, ചുവപ്പ് വിശേഷങ്ങള്‍ എന്നിവ വരുമെന്നു കരുതരുത്. പച്ച വിശേഷങ്ങള്‍ എന്നു വെച്ചാല്‍ 'പച്ചകളുടെ വിശേഷങ്ങള്‍'. അപ്പോള്‍ എന്താണ് ഈ പച്ച? ആരാണ് ഈ പച്ച?
സീദിഹാജി കേരളത്തിന്റെയും, സര്‍ദാര്‍ജി ഇന്ത്യയുടെയും വിഡ്ഢിത്തരത്തിന്‍റെ പ്രതീകമായി വിലസുമ്പോള്‍ അതിന്‍റെ അന്താരാഷ്ട്ര പ്രതീകമാണ് പച്ച അഥവാ പാക്കിസ്ഥാനി. പോഴത്തരം അവരുടെ ജന്‍മാവകാശമാണെന്നു വിശ്വസിക്കുന്നവര്‍. തലച്ചോറ് തങ്ങള്‍ക്കൊരു അലങ്കാര വസ്തു മാത്രമാണെന്നു ഉറപ്പിക്കുന്നവര്‍. ആണുങ്ങളും, പെണ്ണുങ്ങളും ഒരേ വസ്ത്രം (ചുരിദാര്‍) ധരിക്കുന്നവര്‍. കുളിക്കുക, വൃത്തിയായി നടക്കുക തുടങ്ങിയ ദുശ്ശീലങ്ങള്‍ തീരെ ഇല്ലാത്തവര്‍. നല്ല ഉയരവും, ആരോഗ്യവും, സാമാന്യം തെരക്കേടില്ലാത്ത ലുക്കും വെറുതേ വേസ്റ്റ് ആക്കാന്‍ പടച്ചോന്‍ നിയോഗിച്ചവര്‍...
ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്രയും മേലനങ്ങി പണിയെടുക്കുന്നവര്‍ കുറവാണു. മാടിന്‍റെ രീതിയിലുള്ള ജോലിയും കാടന്‍റെ രീതിയിലുള്ള സ്വഭാവവും പച്ചയെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നു.
കണ്ണുരുകാരുക്ക് ലോകത്തിന്‍റെ എവിടെപ്പോയാലും അവിടം കണ്ണൂര് പോലെത്തന്നെ എന്നു പറയുന്നതു പോലെ പച്ചക്ക് ലോകത്തിന്‍റെ എവിടെയും പാക്കിസ്ഥാന്‍ ആണ്. അവന്‍റെ രീതികള്‍, അവന്‍റെ നിയമങ്ങള്‍. ദുബായില്‍ പോലീസ് പച്ചകളോട് മാത്രം കൂടുതല്‍ തര്‍ക്കിക്കാന്‍ പോകാറില്ല. പോലീസിനോട് തിരിച്ചു തട്ടി കയറുന്നവന്‍ ആരോ അവന്‍ - അതാണ് പച്ച. അവന്‍ എല്ലാ നിയമങ്ങളെയും വെല്ലു വിളിക്കും.
ദുബായില്‍ മിക്കവാറും ഹെവി ട്രക്ക്, ടാക്സി മുതലയാവ ഓടിക്കുന്നത് പച്ച തന്നെ. പച്ചയുടെ ടാക്സിയില്‍ കയറാനാണ് എല്ലാവര്‍ക്കും താല്‍പര്യവും. അവര്‍ക്ക് സിഗ്നല്‍സ് ആന്‍ഡ് റൂള്‍സ് ബാധകം അല്ലാത്തതു കൊണ്ടു വിചാരിച്ചതിലും നേരത്തെ തന്നെ ലക്ക്‌ഷ്യ സ്ഥാനത്തു എത്തും. പച്ചക്ക് അറബികളെയോ അവരുടെ നിയമങ്ങളെയോ ഇഷ്ടമല്ല...
പച്ചക്ക് ദുബായ് നിയമങ്ങള്‍ ദഹിക്കില്ല എന്നതിന് ഒരു ചെറിയ സാമ്പിള്‍.
ഒരിക്കല്‍ ഞാന്‍ ദുബായില്‍ നിന്നും അബുദാബിയിലേക്കു ടാക്സിയില്‍ പോകുന്നു (സംശയിക്കേണ്ട, കമ്പനി ആവശ്യത്തിനും കമ്പനിയുടെ പൈസക്കും തന്നെ). ഡ്രൈവര്‍ ഒരു പച്ച. അനുവദിച്ച മാക്സിമം സ്പീഡ് 120 km/hr ആണ്. സാധാരണ ഇതില്‍ നിന്നും 20 km/hr വരെ കൂടാം. അതു കഴിഞ്ഞാല്‍ ക്യാമറ അടിക്കും (ഓവര്‍ സ്പീഡായാല്‍ അത് പോലീസിന്‍റെ ക്യാമറയില്‍ റെക്കോര്‍ഡ് ആകും). ഒരു ക്യാമറ അടിക്കു 600 ദിര്‍ഹം (7200 രൂപയില്‍ കൂടുതല്‍) ആണ് ഫൈന്‍. ഇത് വര്‍ഷാവസാനം അടക്കണം.
അപ്പോള്‍ സാമ്പിളിലേക്ക് തിരിച്ചു വരാം. ഡ്രൈവര്‍ പച്ച ആയത് കൊണ്ടും എന്നെ വേഗമെത്തിച്ചാല്‍ അടുത്ത ട്രിപ്പ് എടുക്കാമെന്നുള്ളതു കൊണ്ടും വണ്ടി പറപറക്കുന്നു. അയാള്‍ താരതമ്യേന പുതിയ ആളാണെന്നു തോന്നുന്നു. സ്പീഡ് ലിമിറ്റ് കൂടിയത് കണ്ട് (രണ്ടു പ്രാവശ്യം ക്യാമറ അടിച്ചോ എന്നും സംശയം ഉണ്ട്) ഞാന്‍ അയാളോടു ചോദിച്ചു.
"ഭായി സാബ്... സ്പീഡ് ലിമിറ്റ് കേ അന്ദര്‍ ജാവോ. നഹി തോ ആപ്കോ ഫൈന്‍ ലഗ് ജായേഗ (സ്പീഡ് ലിമിറ്റിനുള്ളില്‍ ഓടിക്കു... അല്ലെങ്കില്‍ താങ്കള്‍ക്ക് ഫൈന്‍ കിട്ടും)".
പച്ചയുടെ മറുപടി. "ഫൈന്‍??? കോന്‍സാ??? കിസ്കോ??? കിസ്ലിയേ??? (ഫൈന്‍??? എന്ത്??? ആര്‍ക്കു??? എന്തിനു???)"
"അരേ യാര്‍... ആപ് അഗര്‍ 120 km/hr സേ സ്യാദ സ്പീഡ് മേ ജാവോഗേ തോ പോലീസ് ഫൈന്‍ ലഗായെഗേ (സുഹൃത്തേ... താങ്കള്‍ 120 km/hr സ്പീഡില്‍ കൂടുതല്‍ പോകുകയാണെങ്കില്‍ പോലീസ് താങ്കള്‍ക്ക് ഫൈന്‍ തരും)". ഞാന്‍ പറഞ്ഞു.
അപ്പോള്‍ പച്ച ആകെ ദേഷ്യപ്പെട്ടു കൊണ്ട് എന്നോട്. "അരെ ഭായ്... യെഹ് ചൂതിയ ലോഗ് ക്യാ സമച്തെ ഹെ അപ്നെ ആപ്കോ??? കുച്ച് ഭി ബോല്‍ ദേത്തെ ഹെ!!! ആപ് ഹി ദേഖോ... ഇസ് ഗാഡി മേ സ്പീഡ് കാ മീറ്റര്‍ 200 തക് ഹെ നാ... കാര്‍ ബനാനേ വാലെ ബുദു ഹെ ക്യാ??? തോ ക്യോം 120 പേ സ്റ്റോപ്പ് കര്‍ലൂം??? ദുബായ് പോലീസ് കി മാ കീ @%$&&#^ (ഇവന്മാര് എന്ത് വിഡ്ഢിത്തരമാണ് പറയുന്നതു...നിങ്ങള്‍ തന്നെ നോക്ക് സുഹൃത്തേ, ഈ കാറില്‍ മാക്സിമം സ്പീഡ് 200 ആണല്ലോ... കാര്‍ ഉണ്ടാക്കിയവന്‍മാര്‍ പൊട്ടന്‍മാരാണോ?? പിന്നെന്തിനാ 120 ല്‍ സ്റ്റോപ്പ് ഉണ്ടാക്കുനന്തു??? ഇവന്‍റെയൊക്കെ അമ്മയുടെ @%$&&#^)".
ഇതാണ് പച്ച...
ഇനി അടുത്ത് നടന്ന ഒരു സംഭവത്തിലേക്ക് കടക്കാം. ഒരു ദിവസം അബുദാബിയില്‍ നിന്നും തിരിച്ചു ദുബായിലേക്ക് ഒരു പച്ചയുടെ ഷെയര്‍ ടാക്സിയില്‍ (സ്വന്തം പൈസ ആയത് കൊണ്ട് ഷെയര്‍ ചെയ്തു വരുന്ന ടാക്സിയില്‍ വരേണ്ടി വന്നു) കയറി. ഞാനും. പച്ചയും മുന്നില്‍... പുറകില്‍ രണ്ടു ബംഗാളികളും (ബംഗ്ലാദേശുകാര്‍ - ഇവരാണ് വിഡ്ഢിത്തരത്തില്‍ പച്ചകളുടെ മുഖ്യ എതിരാളികള്‍). വണ്ടിയില്‍ കയറിയതേ ഞാന്‍ ഉറക്കമായി. കുറെ കഴിഞ്ഞു ഞെട്ടി ഉണര്‍ന്നപ്പോള്‍ പച്ച ആകെ കലിതുള്ളി നില്‍ക്കുന്നതാണ് കണ്ടത്. ചോദിച്ചപ്പോള്‍ കഥ ഇങ്ങനെ...
യാത്ര കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ക്യാമറ ഫ്ലാഷ് മിന്നി. സ്പീഡ് 120 km/hr ലും കുറവായിരുന്ന പച്ച ഞെട്ടി. ഇടക്കെവിടെയോ ഒക്കെ സ്പീഡ് 100 km/hr ആക്കി എന്നതു പച്ചയും കേട്ടിരുന്നതു (റിസഷന്‍ ആയതു കൊണ്ടു ദുബായ് സര്‍ക്കാര്‍ ഇങ്ങനെ ചില പണികള്‍ കൊടുക്കുന്നുണ്ടായിരുന്നു).
ഉടനെ വന്നു പച്ചയുടെ വക ദുബായ് സര്‍കാറിനു തെറിയുടെ ഒരു ഡെഡികേഷന്‍. ഒപ്പം മുടിഞ്ഞു പോകും എന്നൊരു സാന്ത്വനവും.
പച്ച കുറച്ചു ശ്രദ്ധാലു ആയി. മനസില്ലാ മനസോടെ സ്പീഡ് കുറച്ചു. ഇപ്പോള്‍ 80 km/hr മാത്രം. പക്ഷേ ദുബായ് സര്‍കാര്‍ വിടാന്‍ ഭാവം ഇല്ല. കുറച്ചു പോയപ്പോള്‍ വന്നു അടുത്ത ഫ്ലാഷ്.
പച്ചയും വിടാന്‍ ഭാവമില്ല . കൊടുത്തു അടുത്ത തെറി ഡെഡികേഷന്‍.
എന്നാലും പോകുന്നതു സ്വന്തം കാശായതു കൊണ്ടു സ്പീഡ് വീണ്ടും കുറച്ചു. ഇപ്പോള്‍ 40 km/hr മാത്രം.
പക്ഷേ ദുബായ് സര്‍കാരും പച്ചയും തമ്മിലുള്ള പണി കൊടുക്കല്‍ തുടര്‍ന്നു. ദുബായ് സര്‍കാര്‍ ഏറെക്കുറെ ഹിന്ദി തെറികള്‍ പഠിച്ചു കഴിഞ്ഞു.
എന്തിനതികം പറയുന്നു... ഇപ്പൊ പച്ച പോകുന്നതു വെറും 20 km/hr !!! ഡ്രൈവിംഗ് പഠിക്കുമ്പോള്‍ പോലും ഇത്ര മെല്ലെ പോയിട്ടില്ല. സൈഡില്‍ക്കൂടി പോകുന്ന ഒട്ടകങ്ങള്‍ വരേ പല്ലിളിച്ചു കളിയാക്കി തുടങ്ങി.
അങ്ങിനെ ഈ വണ്ടിയില്‍ കയറാന്‍ തോന്നിയ സമയത്തേ പ്രാകികൊണ്ടു എല്ലാവരും ഇരിക്കുമ്പോള്‍ ദേണ്ടേഡാ അടുത്ത പണി ഫ്രം ദുബായ് സര്‍കാര്‍. ഇതോടെ പച്ചയുടെ സകല കണ്ട്രോളും പോയി. വണ്ടി റോഡ്സൈടില്‍ ഒതുക്കി ഇട്ടു. ഇനി അങ്ങിനെ ഇവന്‍റെ കളി വേണ്ട. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഏതെങ്കിലും ഒരു ദുബായ് പോലീസ് വണ്ടി വരുന്നതും കാത്തു സൈഡില്‍ നില്‍പായി.
അപ്പോള്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. വീണ്ടും ഫ്ലാഷ്. ദുബായ് സര്‍ക്കാരിന്‍റെ ചരിത്രത്തില്‍ ആദ്യമായി നിറുത്തിയിട്ട ഒരു വണ്ടിക്കു സ്പീഡ് ലിമിറ്റ് ക്രോസ് ചെയ്തതിന്‍റെ ക്യാമറ ഫ്ലാഷ്. വാഹ് ദുബായ് വാഹ്!!! പച്ച മനസ്സില്‍ പതുക്കെ പറഞ്ഞു. അറിയാവുന്ന ഹിന്ദി ആന്‍ഡ് അറബിക് തെറികള്‍ മനസിലല്ലാതെ ഉച്ചത്തിലും പറഞ്ഞു. അവസാനം തന്‍റെ സങ്കടം പറയാന്‍ എന്‍റെയടുത്തു വന്നു. ഞാന്‍ നല്ല ഉറക്കമായത് കൊണ്ടു അതും ഉപേക്ഷിച്ചു. ചിലപ്പോള്‍ അഞ്ചാറു തെറി എനിക്കും വാരി വിതറിക്കാനും.
പച്ചക്ക് ആരോടെങ്കിലും സങ്കടം പറയണമല്ലോ... പിന്നിലിരുന്ന ബംഗാളികളുടെ അടുത്തേക്കു നോട്ടം പോയി. പക്ഷേ അതൊരു അലറച്ചയിലാണു അവസാനിച്ചതു. ആ അലറച്ചയിലാണ് ഞാന്‍ എഴുന്നേറ്റതും. നോക്കിയപ്പോള്‍ പച്ച ഹിന്ദി തെറികളുടെ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് അവരെ പഠിപ്പിക്കുന്നു. അവര്‍ ഒന്നും മനസിലാകാതെ പച്ചയെ നോക്കി ഇരിക്കുന്നു. എന്താണ് സംഭവമെന്നു പച്ചയോടു ചോദിക്കാന്‍ പോയതും പച്ച ബംഗാളികളുടെ കയ്യില്‍ നിന്നും എന്തോ വാങ്ങി ടാര്‍റോഡില്‍ എറിഞ്ഞുടച്ചു. ഞാന്‍ ഇറങ്ങി സംഭവം നോക്കി. തെറിയഭിഷെകം കൂടെ ഉണ്ടായിരുന്നതു കൊണ്ടു എനിക്കു കാര്യം പിടി കിട്ടി.
ബംഗാളികള്‍ ഒരു പുതിയ ഡിജിറ്റല്‍ ക്യാമറ വാങ്ങിയിരുന്നു. അതു വണ്ടിയിരുന്നു പരീക്ഷിച്ചു നോക്കുന്നതായിരുന്നു കഥാസാരം. അതിനിടയില്‍ വന്ന ഫ്ലാഷ് അടികള്‍ക്കാണ് പച്ച സ്പീഡ് കുറച്ചു തുടങ്ങിയത്.
അവസാനം ശരിക്കും മൂന്നു അയല്‍രാജ്യക്കാര്‍ ഉള്ള സകല ഫീലും തന്നു വണ്ടി ദുബായ് വരെ എത്തി. സാവധാനം ഓടിച്ചതിനു പച്ചക്ക് ഫൈന്‍ (മിനിമം സ്പീഡ് പാലിക്കേണ്ടതുണ്ട്... അതില്‍ കുറഞ്ഞാല്‍ അതിനും ഫൈന്‍...) മാത്രമല്ല... വേറെ ഓട്ടം കിട്ടാനുള്ള ചാന്‍സും പോയി..., ഡിജിറ്റല്‍ ക്യാമറ പോയ ബംഗാളിക്കും നഷ്ടം... സമയം കുറെ പോയെങ്കിലും കുറച്ചു സമയം ഉറങ്ങാന്‍ പറ്റിയത് കൊണ്ടു ഞാന്‍ മാത്രം നഷ്ടം അഡ്ജസ്റ്റ് ചെയ്തു...
എന്നാലും ഉയ്യെന്‍റെ പച്ചേച്ചേച്ചേച്ചേച്ചേ.... തുസ്സി ഗ്രേറ്റ് ഹോ...
മുണ്ടേരി എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച് സാഹിത്യ ലോകത്തിന്റെ കൊടുമുടികള്‍ കയറിയ അനൂപ് എന്ന അമൂല്യ പ്രതിഭയുടെ അതിസഹ്ക്ത്മായ ഒരു പ്രമേയത്തിന്റെ ആവിഷ്കാരമാണ് എവിടെ ദ്രിശ്യമയിട്ടുല്ലത്.... ജന്മന ഒരു സോഫ്റ്റ്‌വെയര്‍ പ്രഫഷണല്‍ ആണെങ്കിലും മലയാള സാഹിത്യ ലോകത്തിനു ഈ പ്രതിഭ ഒരു മുതല്‍ കൂട്ടായിരിക്കും. വളരെ ഗഹനമായ ഒരു സാമൂഹ്യ പ്രതിസന്തിയെ അവതരിപ്പിക്കൊബോലും തനത് നര്മാതിന്റെയും ആകംശയുടെയും തന്തുക്കള്‍ വിട്ടുപോകതിരിക്കാന്‍ അതീവ ശ്രധലുവയിരുന്നു ഈ ഉയരംകുറഞ്ഞ പ്രതിഭ..... അനൂപ്പിനു ആദരാജ്ഞലികള്‍ നേര്‍ന്നുകൊണ്ട് സ്വന്തം സകീര്തന്‍........
ReplyDeleteAnoope nannayittundu
ReplyDelete